'മകളെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചുവിടാമെന്ന് പറഞ്ഞു, ഞാൻ സമ്മതിച്ചില്ല; എന്റെ വലിയ ടെൻഷൻ അതാണ്!': സിദ്ദിഖ്

മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വലിയൊരു നോവായി മാറിയത്. സിദ്ദിഖിനെ ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നതും അദ്ദേഹത്തിന്റെ ചിരിച്ച മുഖമായിരിക്കും. എന്നാൽ ആ ചിരിയിൽ അദ്ദേഹം പല വേദനകളും ഒളിപ്പിച്ചിരുന്നു. സിദ്ദിഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമായിരുന്നു ഇളയ മകളുടെ രോഗാവസ്ഥ. സെറിബ്രൽ പാൾസി ബാധിതയാണ് സിദ്ദിഖിന്റെ മൂന്നാമത്തെ മകൾ. അപൂർവം ചില അഭിമുഖങ്ങളിൽ സിദ്ദിഖ് ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.

വർഷങ്ങളായുള്ള ചികിത്സയ്ക്ക് ശേഷം ഈയ്യിടയ്ക്ക് മകളിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു. അതേക്കുറിച്ച് ഒരു വേദിയിൽ സിദ്ദിഖ് സംസാരിക്കുകയും ചെയ്യുകയുണ്ടായി. ഇപ്പോഴിതാ അതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സിദ്ദിഖിന്റെ മകൾക്ക് ചികിത്സ നൽകിയ സാൻവിവോ ക്ലിനിക് അധികൃതർ. മകളെ വേണ്ടെന്ന് വയ്ക്കാമെന്ന് പലരും പറഞ്ഞപ്പോൾ അവളെ വളർത്താൻ തീരുമാനിച്ചതിനെ കുറിച്ചും മകളിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെയാണ് സിദ്ദിഖ് വീഡിയോയിൽ സംസാരിക്കുന്നത്.

Siddique

'എന്റെ മകൾ ജനിച്ച സമയത്ത് ഒരു ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അവൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാരണം, ആറു മാസം കഴിയുന്നതിനു മുമ്പാണ് അവൾ ജനിക്കുന്നത്. അറുന്നൂറു ഗ്രാമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാടു പേർ പറഞ്ഞു, ഈ കുട്ടിക്ക് വയ്യായികയുണ്ടാകും. ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്ക് പ്രശ്നമാകും. അതുകൊണ്ട്, ആ ഓപ്പറേഷൻ വേണ്ട. കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന്. പക്ഷേ ഞാൻ സമ്മതിച്ചില്ല',

'ഞാൻ പറഞ്ഞു, അവൾക്കു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ, ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ! അങ്ങനെയാണ് എനിക്ക് അവളെ കിട്ടിയത്. ഒരുപാട് ആശുപത്രികളിൽ ഞങ്ങൾ അവളെയും കൊണ്ടുപോയി. വിദേശത്തൊന്നും പോയിട്ടില്ല. ബോംബെയിലെ ആശുപത്രിയിൽ പോയി സ്റ്റെം സെൽ തെറാപ്പിയെന്ന ചെലവേറിയ ചികിത്സ ചെയ്തു', സിദ്ദിഖ് പറയുന്നു.

'ജനിച്ചതു മുതൽ എന്റെ മകൾ ഒരുപാടു വേദന സഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാനും ഭാര്യയും വിഷമിക്കും. പക്ഷേ, അവൾ നടക്കണമെന്നും സാധാരണ കുട്ടികളെപ്പോലെ കാണണമെന്നും ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾ സമാധാനിക്കും. ഇത്തരം കുട്ടികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ, നമുക്കു ശേഷം ഇവർക്ക് എന്താകും? നാം ചിന്തിച്ചു പോകും, അതാണ് എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ടെൻഷൻ. അതിങ്ങനെ ഓരോ ഉറക്കത്തിനും മുമ്പുള്ള നിമിഷങ്ങളിലും ആലോചിച്ചു കിടക്കും',

'എന്താകും? എന്റെ മകളെ ആരു നോക്കും? ഈയൊരു വേദനയാണ് എന്നെപ്പോലെയുള്ള എല്ലാ മാതാപിതാക്കളും നേരിടുന്നത്. പക്ഷേ, ഒരു കാര്യം മനസ്സിലാക്കണം, ദൈവം ചില കുട്ടികളെ സൃഷ്ടിക്കും, ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികൾ! അവരാണ് ഇത്തരത്തിലുള്ള കുട്ടികൾ. എന്നിട്ട്, ഇവരെ ഏതു വീട്ടിലേക്കാണ് അയയ്ക്കേണ്ടത് എന്നു നോക്കും. ഏറ്റവും നല്ല രക്ഷകർത്താക്കളെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാരായ രക്ഷകർത്താക്കളാണ് നമ്മൾ. അവർ ജീവിച്ചിരിക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണെങ്കിൽ അവരെ നോക്കാൻ ദൈവമുണ്ടാകും. അല്ലെങ്കിൽ ആയിരം പേരുണ്ടാകും,' സിദ്ദീഖ് പറഞ്ഞു.

Siddique

'മുമ്പ് അവൾ വലിയ വിഷാദത്തിലായിരുന്നു. എപ്പോഴും എന്തെങ്കിലും ആലോചിച്ചു കിടക്കും. ഇവിടെ വന്നതിനു ശേഷം വളരെ വ്യത്യാസം വന്നു. പ്രധാന കാര്യം അവൾ ഹാപ്പിയാണ് എന്നതാണ്. പിന്നെ നടക്കണം എന്നൊരു ആഗ്രഹം അവൾക്കുണ്ടോയെന്ന് ഞങ്ങൾക്കു പലപ്പോഴും സംശയം തോന്നിയിരുന്നു. പക്ഷേ മടിയായിരുന്നു. ക്ലിനിക്കിലെ കുട്ടികൾക്കൊപ്പം കൂടിയപ്പോൾ, അവരിൽ നിന്നൊക്കെ ഊർജ്ജം ഉൾക്കൊണ്ട്, എനിക്കും നടക്കണം എന്ന് അവൾ പറയാൻ തുടങ്ങി. അത് വലിയ പോസിറ്റീവ് ആണ്', മകളിലെ മാറ്റത്തെ കുറിച്ച് സിദ്ദിഖ് വാചാലനായി.

'അവൾ സ്വയം വിചാരിക്കാതെ എന്തു ചെയ്തിട്ടും കാര്യമില്ലല്ലോ. അവളിൽ അങ്ങനെയൊരു മനോഗതി ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നതാണ് സാൻവിവോ ക്ലിനിക്കിലെ ഡോക്ടർ ചെയ്യുന്ന ഏറ്റവും വലിയ സേവനം. അവളുടെ പെരുമാറ്റത്തിൽ മാറ്റം വന്നു. ഉറക്കഗുളിക കൊടുത്തിട്ടായിരുന്നു ഞങ്ങൾ അവളെ ഉറക്കിയിരുന്നത്. ഇപ്പോൾ അതില്ലാതെ അവൾ സുഖമായി ഉറങ്ങുന്നുണ്ട്. രാവിലെ എണീറ്റാൽ നടക്കണമെന്നു പറയുന്നുണ്ട്. മുട്ടു നിവർന്നിട്ടുണ്ട്. അവളിൽ ഓരോ ദിവസവും വരുന്ന മാറ്റങ്ങൾ സന്തോഷത്തോടെയാണ് കാണുന്നത്,' സിദ്ദീഖ് പറഞ്ഞു.

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X