'എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും', മമ്മൂക്ക ലാലിനോട് ചൂടായി; ആ മനസ്സിൽ അത് തീരുമാനിച്ചിരുന്നു!

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് ഹിറ്റ്‌ലര്‍. മലയാളത്തിലെ ഹിറ്റ് സംവിധായക ജോഡിയായ സിദ്ദിഖ് - ലാൽ ഒരുക്കിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നൊക്കെ ലഭിച്ചത്. അഞ്ച് സഹോദരിമാരുടെയും അവരെ സംരക്ഷിക്കുന്ന സഹോദരൻ മാധവൻക്കുട്ടിയുടെയും കഥയാണ് ചിത്രം പറഞ്ഞത്. 1996 ൽ വിഷുക്കാലത്ത് തിയേറ്ററുകളിൽ എത്തിയ ചിത്രം ഏകദേശം 300 ദിവസമാണ് തിയേറ്ററിൽ പ്രദർശനം തുടർന്നത്. അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറി.

ഇപ്പോഴിതാ, വീണ്ടുമൊരു വിഷുക്കാലമെത്തുമ്പോൾ ആ സിനിമയുടെ സെറ്റിലുണ്ടായ ഒരു രസകരമായ സംഭവത്തെ കുറിച്ച് സിദ്ദീഖ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയും ലാലും തമ്മിലുണ്ടായ ഒരു തർക്കത്തെ കുറിച്ച് സഫാരി ടിവിയിൽ അദ്ദേഹം സംസാരിച്ച വീഡിയോ ആണ് വൈറലാകുന്നത്.

mammootty siddique lal

'ഹിറ്റ്ലർ സെറ്റിൽ മമ്മൂക്കയും ലാലുമായി വലിയ വഴക്കുണ്ടാകുന്ന ഒരു സംഭവമുണ്ടായി. അന്ന് മമ്മൂക്ക സൈഡിലേക്കാണ് എപ്പോഴും മുടി ചീകുക. ഞങ്ങൾ പറഞ്ഞു മമ്മൂക്ക പുറകിലേക്ക് ചീകിയാൽ നല്ലതാകുമെന്ന്. മമ്മൂക്ക വേണ്ട വേണ്ട ഇങ്ങനെ ഇട്ടാൽ മതിയെന്ന് പറഞ്ഞ് അങ്ങനെ തന്നെ നിന്നു. അങ്ങനെ പൂജയുടെ അന്ന് ആദ്യ ഷോട്ട് എടുക്കാൻ പോവുകയാണ്. വാണി വിശ്വനാഥിന്റെ ഒരു ഫോൺ കട്ടാണ് പൂജയ്ക്ക് വേണ്ടി എടുത്തത്. അതിനു ഉച്ചയ്ക്ക് ശേഷമാണ് മമ്മൂക്കയുടെ ഷൂട്ട്,'

'സ്വിച്ച് ഓൺ കർമം ചെയ്തത് പ്രിയദർശൻ ആയിരുന്നു. പ്രിയദർശന്റെ ഒരു സിനിമയും അവിടെ തുടങ്ങിയിട്ടുണ്ടായിരുന്നു. പൊള്ളാച്ചിയിൽ ആയിരുന്നു അതിന്റെ ലൊക്കേഷൻ. മോഹൻലാലൊക്കെ അന്ന് വന്നിരുന്നു. അങ്ങനെ അതിനു ശേഷമാണു ഷൂട്ട്. മമ്മൂക്ക അപ്പോഴും മുടി അങ്ങനെ ഇരിക്കട്ടെ എന്ന നിലയ്ക്കാണ്. അങ്ങനെ ടേക്ക് എടുക്കാൻ പോകുന്നതിന്റെ തൊട്ടു മുൻപായിട്ട് ലാൽ വന്നിട്ട് പറഞ്ഞു, മമ്മൂക്ക മുടി പുറകോട്ട് ചീകിയിട്ടില്ലെന്ന്,'

'ഞാൻ പറഞ്ഞു നോക്കിയതാണ്. മമ്മൂക്കയ്ക്ക് താത്പര്യമില്ലാഞ്ഞിട്ട് ആണെന്ന് ഞാൻ പറഞ്ഞു. അത് വിട്ടേക്കാം. മുടിയിൽ എന്ത് കാര്യമിരിക്കുന്നു എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ലാൽ പറഞ്ഞു, പുറകോട്ട് ചീകിയാൽ മമ്മൂക്കയ്ക്ക് ഒരു മെച്യുരിറ്റി ഒക്കെ തോന്നും. വളരെ ബഹുമാനവും തോന്നും ഒപ്പം രസവുമുണ്ടാവും. കാരണം കുറെ ആയി മമ്മൂക്ക മുടി പുറകിലേക്ക് ചീകിയിട്ട് എന്ന്. എന്നിട്ട് ഞാൻ പോയി പറയാമെന്ന് പറഞ്ഞ് ലാൽ ചെന്നു,'

'പക്ഷെ, ഇത് എന്റെ മുടി. എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ലാൽ ഒന്നും പറയാതെ, ശരി മമ്മൂക്ക മമ്മൂക്കയുടെ ഇഷ്ടം എന്ന് പറഞ്ഞ് തിരികെ പൊന്നു. ഷോട്ടിന്റെ റിഹേഴ്‌സൽ വരെ മമ്മൂക്ക സൈഡിലേക്ക് തന്നെ ചീകിയാണ് നിന്നിരുന്നത്.

റിഹേഴ്‌സൽ കഴിഞ്ഞ് ടേക്ക് എന്ന് പറഞ്ഞപ്പോഴേക്കും മമ്മൂക്ക ജോർജിനെ വിളിച്ചു. എന്നിട്ട് ജെൽ അടിച്ചു മുടി പുറകിലോട്ട് ചീകി. എന്നിട്ട് ലാലിനോട് ചോദിച്ചു, എന്താടാ ഇപ്പോൾ ഓക്കെ ആണോ എന്ന്. ലാൽ ചിരിച്ചു,'

mammootty siddique lal

'അതാണ് മമ്മൂക്കയുടെ മനസ്. മമ്മൂക്കയുടെ മനസ്സിൽ അത് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴും മമ്മൂക്ക അതിനെ തമാശ ആയിട്ടാണ് കാണുന്നത്. ഇത് ചെയ്താലേ ഷൂട്ട് ചെയ്യുകയുള്ളൂ എന്ന് നമ്മളും പറഞ്ഞിട്ടില്ല. മമ്മൂക്കയുടെ ഇഷ്ടം. ഏതാണോ കംഫർട്ടബിൾ അങ്ങനെ മതിയെന്ന് ആയിരുന്നു നമ്മുക്ക്. അങ്ങനെ ആയപ്പോൾ മമ്മൂക്ക അതൊക്കെ ആസ്വദിച്ചിട്ട് ടേക്കിന് തൊട്ട് മുൻപ് കറക്റ്റായിട്ട് മുടി നമ്മൾ ആഗ്രഹിച്ച പോലെ ചീകി വെച്ചിട്ടാണ് ആ സിനിമ ചെയ്തത്,' സിദ്ദിഖ് പറഞ്ഞു.

അതേസമയം, രണ്ടു സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. കണ്ണൂർ സ്‌ക്വാഡ്, കാതൽ ദി കോർ എന്നിവയാണ് ചിത്രങ്ങൾ. ജ്യോതികയാണ് കാതലിൽ നായികയായി എത്തുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X