twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവൻ മണി അന്ന് നിരാശനായി മടങ്ങി; ആദ്യ സിനിമയിൽ സംഭവിച്ചത്! സംവിധായകൻ സുന്ദർ ദാസിന്റെ വാക്കുകൾ

    |

    മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടനാണ് കലാഭവൻ മണി. വിടപറഞ്ഞിട്ട് വർഷങ്ങളായെങ്കിലും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന കലാകാരനാണ് അദ്ദേഹം. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി മലയാള സിനിമയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്. മണിയുടെ വിടവ് ഇന്നും മലയാള സിനിമയിൽ അവശേഷിക്കുന്നുണ്ട്.

    കലാഭവനിൽ മിമിക്രി കലാകാരനായിരുന്ന മണി അവിടെ നിന്നുമാണ് സിനിമയിൽ എത്തുന്നത്. നാട്ടിൽ ഓട്ടോ ഓടിച്ചു നടന്നിരുന്ന മണി ആദ്യ സിനിമയിൽ ഓട്ടോക്കാരനായാണ് അഭിനയിച്ചത്. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ഒരു ശ്രദ്ധേയ വേഷത്തിൽ മണി എത്തുന്നത്. പിന്നീടങ്ങോട്ട് സഹനടനായും വില്ലനായും നായകനായുമെല്ലാം മണി തിളങ്ങുകയായിരുന്നു.

    kalabhavan mani

    Also Read: അന്നേ എല്ലാ പുസ്തകങ്ങളും വരുത്തിച്ച് വായിക്കും; 'ഇന്ദ്രൻസ് സീരിയസായ ആളാണെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല'Also Read: അന്നേ എല്ലാ പുസ്തകങ്ങളും വരുത്തിച്ച് വായിക്കും; 'ഇന്ദ്രൻസ് സീരിയസായ ആളാണെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല'

    ദിലീപ്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രമായ സല്ലാപത്തിൽ ചെത്തുകാരൻ രാജപ്പൻ എന്ന കഥാപാത്രമായാണ് മണി എത്തിയത്. സംവിധായകൻ സുന്ദർ ദാസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ലോഹിതദാസ് ആയിരുന്നു തിരക്കഥ. ലോഹിതദാസ് ആണ് ആ കഥാപാത്രത്തിലേക്ക് മണിയെ തീരുമാനിച്ചത്.

    ഒരിക്കൽ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സുന്ദർ ദാസ് മണിയെ ആ കഥാപാത്രത്തിലേക്ക് തീരുമാനിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ഒപ്പം ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്ന മണി നിരാശനായി മടങ്ങിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. വിശദമായി വായിക്കാം.

    'സല്ലാപത്തിന്റെ ചർച്ചകൾ തുടങ്ങുന്ന സമയത്ത് ചാലക്കുടിയിൽ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ ഒരു റാലി നടക്കുന്നുണ്ടായിരുന്നു. സെലിബ്രിറ്റി എന്ന നിലയിൽ അന്ന് ലോഹിതദാസിനെ വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാനും പോയി. അങ്ങനെ ഇരിക്കെ അതിന്റെ സംഘാടകരിൽ ഒരാൾ വന്നിട്ട്, പരിപാടിക്ക് ഇടയിൽ മിമിക്രി അവതരിപ്പിക്കാൻ ഒരാൾ വന്നിട്ടുണ്ട് അയാളത് ചെയ്തോട്ടെ എന്ന് ചോദിച്ചു. ഞങ്ങൾ ചെയ്തോളാൻ പറഞ്ഞു,'

    'അങ്ങനെ കലാഭവൻ മണിയെന്ന കലാകാരൻ സ്റ്റേജിൽ പെർഫോം ചെയ്യാനായി കയറി. നമ്മൾ സാധാരണ ഒരു മിമിക്രി കാണുന്നത് പോലെ കണ്ടു. പക്ഷെ ശബ്ദത്തേക്കാൾ ബോഡി ലാംഗ്വേജ് ആയിരുന്നു ഇയാൾ ശ്രദ്ധിച്ചിരുന്നത്. ആനയെയും ദിനോസറിനെയും ഒക്കെ ചെയ്ത് കാണിക്കുന്നുണ്ട്. വലിയ നടനാകുന്നതിന് മുൻപ് വരെ മണി സ്ഥിരമായി ധരിച്ചിരുന്ന ഒരു കറുത്ത പാന്റും ചുവന്ന ഷർട്ടും ഇട്ട് കൊണ്ടാണ്,'

    'മിമിക്രി കണ്ട് എല്ലാവരും കിടുങ്ങി. അതെല്ലാം കഴിഞ്ഞപ്പോൾ ലോഹി പറഞ്ഞു. നമ്മുക്ക് ഇവനെ ഉപയോഗിക്കാമെന്ന്. ചെത്തുകാരൻ രാജപ്പനായിട്ടാണോ എന്ന് ഞാൻ ചോദിച്ചു. അതെയെന്ന് പറഞ്ഞു. അങ്ങനെ അയാളോട് വരാൻ പറഞ്ഞു. മണിയെ എനിക്ക് അതിന് മുൻപ് പരിചയമുണ്ട്. അക്ഷരം എന്ന സിനിമയിൽ ഞാൻ സിബി സാറിന്റെ അസോസിയേറ്റ് ആയി പ്രവർത്തിക്കുമ്പോൾ ഒരു സീനിലേക്ക് മണിയെ വിളിച്ചിരുന്നു,'

    'സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ പോകുമ്പോൾ ഓട്ടോറിക്ഷ ഓടിക്കാനായി ഒരു നടനെ ആവശ്യമുണ്ടെന്ന് സിബി സാർ പറഞ്ഞു. അഭിനയിക്കുകയും വേണം. ഓട്ടോറിക്ഷ ഓടിക്കുകയും വേണം. രണ്ടും കൂടെ അറിയുന്ന ആൾ എവിടെ കിട്ടും. ഓട്ടത്തിൽ ഷൂട്ട് ചെയ്യേണ്ടതാണ്. വാക്വം ഗ്രിപ്പിൽ ക്യമാറ വെച്ച് വിടണം. കൂടെ പോകാൻ പറ്റില്ല. അപ്പോൾ നന്നായി അഭിനയിക്കുന്ന ആളും ആവണം.. ഓട്ടോറിക്ഷ ഓടിക്കുകയും വേണം,'

    kalabhavan mani

    Also Read: 'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻAlso Read: 'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ

    'നേരത്തെ എന്റെ ചേട്ടൻ സുഭാഷ് മണിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കലാഭവനിൽ മിമിക്രി ചെയ്യുന്നതാണ് അവന് ഒരു വേഷം കൊടുക്കണം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ ഓട്ടോക്കാരൻ ആണെന്ന് പറഞ്ഞു. അങ്ങനെ വരാൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു വന്നു. നമ്മൾ ഓട്ടോറിക്ഷ റെഡിയാക്കി റോഡൊക്കെ ശരിയാക്കി,'

    'പക്ഷെ വാക്വം ട്യൂബ് ഫിറ്റ് ചെയ്യാൻ നോക്കിയപ്പോൾ ബജാജ് ഓട്ടോറിക്ഷ ആയത് കൊണ്ട് അതിൽ ഫിറ്റായില്ല. അന്ന് ഷൂട്ടിംഗ് നടന്നില്ല. അങ്ങനെ മണി നിരാശനായി മടങ്ങി. പിന്നീട് വിളിച്ച് ഷൂട്ട് ചെയ്തു. ആ പരിചയം എനിക്കുണ്ട്. അങ്ങനെ ലോഹി സാർ പറഞ്ഞ് വിളിച്ചു. മണി വന്നു. മണിയോട് ഒരു ചെത്തുക്കാരൻ നടക്കുന്നത് പോലെ നടക്കാൻ ലോഹി സാർ പറഞ്ഞു,'

    'മണി നടന്നു. പുറകു വശം കണ്ടാൽ മതിയെന്ന് പറഞ്ഞു. ചെത്തുകാരന്റെ നടത്തത്തിന് ഒരു താളമുണ്ട്. അവരുടെ പുറകിലെ സാധനങ്ങൾ വരുമ്പോൾ വരുന്നതാണ്. മണി അത് കൃത്യമായി കാണിച്ചു. അങ്ങനെയാണ് ചെത്തുകാരൻ രാജപ്പനായിട്ട് മണിയെ ഫിക്സ് ചെയ്യുന്നത്,' സുന്ദർ ദാസ് പറഞ്ഞു.

    Read more about: kalabhavan mani
    English summary
    When Director Sundar Das Open Up About Kalabhavan Mani's Entry In To Film Industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X