For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഈ കിളവി എപ്പോഴും കൂടെ കാണുമോ?'; ആദ്യമായി കണ്ടപ്പോൾ മോഹൻലാൽ ചോദിച്ചതോർത്ത് ഭാഗ്യലക്ഷ്‌മി

  |

  മലയാളത്തിലെ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്‌മി. മലയാളത്തിലെ നിരവധി നായികമാർക്ക് ശബ്ദം നൽകിയിട്ടുള്ള കലാകാരിയാണ് അവർ. ശോഭന, ഉര്‍വശി തുടങ്ങി മലയാള സിനിമയിലെ സൂപ്പർ നായികമാരുടെ പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിന് നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.

  സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന കലാകാരി കൂടിയാണ് ഭാഗ്യലക്ഷ്‌മി. അങ്ങനെയും ഭാഗ്യലക്ഷ്‌മി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ചില വിഷയങ്ങളിലെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണങ്ങളും നിലപാടുകളുമൊക്കെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ മത്സരാർത്ഥിയായി ആയും ഭാഗ്യലക്ഷ്‌മി പങ്കെടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്‌മിയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെ ആയിരുന്നു.

  Also Read: 'ഒരുമിച്ച് പിറന്നാൾ‌ ആഘോഷിക്കാൻ തുടങ്ങിയിട്ട് 15 വർഷം, നിന്നോടൊപ്പം ആയിരിക്കുന്നത് അനു​ഗ്രഹമാണ്'; സുപ്രിയ!

  70 കളുടെ അവസാനത്തിൽ ഡബ്ബിങ്ങിലേക്ക് കടന്നു വന്ന ഭാഗ്യലക്ഷ്‌മി ഇന്നും ആ രംഗത്ത് സജീവമാണ്. മോഹൻലാലിന്റെ ആദ്യ സിനിമയായ തിരന്നോട്ടത്തിൽ നായിക രേണു ചന്ദ്രയ്ക്ക് ശബ്‌ദം നൽകിയത് ഭാഗ്യലക്ഷ്‌മി ആയിരുന്നു. ഭാഗ്യലക്ഷ്‌മിയുടെ പതിനേഴാം വയസിൽ ആയിരുന്നു ഇത്. വളരെ സുന്ദരിയായിരുന്നു ഭാഗ്യലക്ഷ്‌മി അന്ന്.

  ആ ചിത്രത്തിനായി ഡബ്ബ് ചെയ്യുമ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവം ഒരിക്കൽ കൈരളി ടിവിയിലെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ഭാഗ്യലക്ഷ്‌മി പങ്കുവച്ചിരുന്നു. നിർമ്മാതാവായ സുരേഷ് കുമാർ ഭാഗ്യലക്ഷ്‌മിയെ ആദ്യമായി കണ്ടപ്പോഴുണ്ടായ ഒരു ഓർമ്മ പങ്കുവച്ചതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്‌മിയും അന്നത്തെ രസകരമായ സംഭവം ഓർത്തത്.

  സുന്ദരിയായ ഭാഗ്യലക്ഷ്‌മിക്ക് ഒപ്പം ഡബ്ബിങ്ങിന് വന്നിരുന്ന വല്യമ്മ കുസൃതികൾ ഒക്കെ കാണിച്ചു നടന്നിരുന്ന താനും മോഹൻലാലും ഒക്കെ അടങ്ങുന്ന സംഘത്തെ നോക്കി കണ്ണുരുട്ടി കാണിച്ചിരുന്നു എന്നാണ് സുരേഷ് കുമാർ പറഞ്ഞത്. സംഭവത്തെ കുറിച്ച് ഭാഗ്യലക്ഷ്‌മി പറഞ്ഞത് ഇങ്ങനെയാണ്.

  'തിരന്നോട്ടം സിനിമയുടെ ഡബ്ബിങ് നടക്കുമ്പോൾ ഞാനും ലാലും ഒക്കെയുണ്ട്. അന്ന് ഒരുമിച്ച് മൈക്കിൽ നിക്കണം. അപ്പോൾ മോഹൻലാൽ ചാടി വന്ന് എന്റെ അടുത്ത് വന്നു നിന്നു. മോഹൻലാലിന്റെ ആദ്യത്തെ പടമല്ലേ. മോഹൻലാൽ ആരും അല്ലല്ലോ അന്ന്.

  ലാൽ വന്ന് നിന്ന ഉടനെ പുറകിലുള്ള വല്യമ്മയുടെ റിയാക്ഷൻ എനിക്ക് അറിയാം. ഞാൻ അപ്പോൾ പതിയെ നോക്കി. വല്യമ്മ അവന്റെ അടുത്ത് നിന്ന് മാറി നിൽക്കു എന്ന രീതിയിൽ കണ്ണുകൊണ്ട് കാണിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു,'

  'ഊണ് കഴിഞ്ഞു ഞാൻ കൈ കഴുകാൻ പോയപ്പോൾ ലാൽ വന്നിട്ട്, ഈ കിളവി എപ്പോഴും കൂടെ കാണുമോ എന്ന് ചോദിച്ചു. ഞാൻ കാണുമെന്ന് പറഞ്ഞു. തിരിച്ചു വന്നപ്പോൾ വല്യമ്മ, എന്താടി അവൻ പറഞ്ഞത്, എന്താണ് നിങ്ങൾ അവിടെ ഒരു സ്വകാര്യം പറയുന്ന കേട്ടല്ലോ!, സൂക്ഷിച്ചും കണ്ടൊക്കെ നിന്നോളൂ,'

  Also Read: സിനിമ വിടുന്നതിന് മുമ്പ് സംവിധായകനാകും, മറ്റു സിനിമകളിൽനിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും; മമ്മൂട്ടി പറഞ്ഞത്

  'വല്യമ്മയോട് ഞാൻ ഒന്നും പറഞ്ഞില്ല. നമ്മളെ അനങ്ങാൻ വിടാതെ നടക്കുവല്ലേ. നമ്മുടെ പ്രായത്തിലുള്ള ആളുകളുമായി സംസാരിക്കണമെന്ന് ഒക്കെ നമ്മുക്ക് ആഗ്രഹം കാണില്ലേ,' ഭാഗ്യലക്ഷ്‌മി പറഞ്ഞു. കഴിഞ്ഞ ദിവസം കൈരളി ടിവിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിൽ നിരവധിപേർ കമന്റ്റ് ചെയ്യുന്നുണ്ട്. 'അന്ന് മോഹൻലാൽ ഒന്നും ഒന്നുമല്ല, ചേച്ചിയാണ് സ്റ്റാർ' എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ.

  Read more about: bhagyalakshmi
  English summary
  When Dubbing Artist Bhagyalakshmi Opened Up About A Funny Incident With Mohanlal Video Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X