'പെൺമക്കൾ ഭാര്യമാരേക്കാൾ റൊമാന്റിക്കാവും, അമാൽ പോലും പറയാത്ത കാര്യങ്ങൾ മറിയം പറയാറുണ്ട്'; മകളെ കുറിച്ച് ദുൽഖർ!

മലയാളത്തിന്റെ അഭിമാന താരമാണ് ഇന്ന് ദുൽഖർ സൽമാൻ. തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ് നടൻ. മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ ഇന്ന്. ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദം ഇപ്പോൾ ദുൽഖറിനുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദുൽഖറിന്റെ തെലുങ്ക് ചിത്രം സീതാരാമം ഗംഭീര വിജയമായിരുന്നു. അതിനു പിന്നാലെ ഇറങ്ങിയ ഹിന്ദി ചിത്രം ഛുപ്പും ശ്രദ്ധനേടി. ഇതോടെയാണ് കേരളത്തിന് പുറത്ത് ദുൽഖറിന്റെ ജനപ്രീതി വലിയ രീതിയിൽ വർധിച്ചത്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. എത്ര വലിയ താരമാണെങ്കിലും അച്ഛനെ പോലെ തന്നെ ഒരു ഫാമിലി മാനാണ് ദുൽഖറും. തിരക്കുകൾക്കിടയിലും പരമാവധി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ദുൽഖർ ശ്രമിക്കാറുണ്ട്.

dulquer salmaan maryam

ദുൽഖറിനെപ്പോലെ തന്നെ ഏക മകൾ മറിയം അമീറ സൽ‌മാനും താരമാണ്. താര കുടുംബത്തിൽ പിറന്നതുകൊണ്ട് തന്നെ മറിയത്തിന് നിരവധി ആരാധകരുണ്ട്. മറിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. വളരെ വിരളമായി മാത്രമാണ് ദുൽഖർ മകളുമായി പൊതുവേദികളിൽ എത്താറുള്ളത്. അതുകൊണ്ട് തന്നെ വല്ലപ്പോഴും മമ്മൂട്ടിയുടെയോ ദുൽഖറിന്റെയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മറിയത്തെ ആരാധകർ കാണാറുള്ളത്.

ഇപ്പോഴിതാ മറിയത്തെ കുറിച്ചുള്ള ദുൽഖറിന്റെ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്. നിങ്ങൾക്ക് ഒരു മകളുണ്ടെങ്കിൽ അവൾക്ക് ഭാര്യമാരെക്കാളും റൊമാന്റിക്കാവാൻ സാധിക്കുമെന്നും അച്ഛനും മകളും തമ്മിലുള്ള ബോണ്ടിങ് വേറെ തന്നെയാണെന്നും ദുൽഖർ പറയുന്നു. ഒരിക്കൽ മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

'മകളുണ്ടെങ്കിൽ അവർക്ക് ഏറ്റവും കൂടുതൽ റൊമാന്റിക്കാവാൻ പറ്റും. ഭാര്യമാർ പോലും പറയാത്ത കാര്യങ്ങൾ അവർ പറയും. ഭയങ്കര ക്യൂട്ടാവും. പപ്പ പോവാണോ, പോവണ്ട, ഞാൻ മിസ് ചെയ്യും, എപ്പോഴാ തിരിച്ചുവരുന്നത് എന്നൊക്കെ പറയും. എല്ലാ പെൺകുട്ടികളും അച്ഛന്മാർക്ക് കൊച്ചുകുട്ടികളാണ്. ആ ബോണ്ട് വേറെ തന്നെയാണ്. ഇപ്പോൾ അത് എനിക്ക് മനസിലാവുന്നുണ്ട്', എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

dulquer salmaan maryam

നേരത്തെ മറ്റൊരു അഭിമുഖത്തിൽ തന്റെ സിനിമകളെ കുറിച്ച് മറിയം സംശയങ്ങൾ ചോദിക്കാൻ തുടങ്ങിയെന്ന് ദുൽഖർ പറഞ്ഞിരുന്നു. വളരെ ആകർഷകമായ വ്യക്തിത്വമാണ് മാറിയത്തിന്റേത്. രണ്ടാമത്തെ സിനിമ ഏതാണ്, ആ പാട്ട് ഏത് ചിത്രത്തിലേതാണ് എന്നൊക്കെ ഇടയ്ക്ക് സംശയങ്ങൾ ചോദിക്കും. ഇതൊന്നും ഓർത്തിരിക്കുന്നത് അല്ലല്ലോ. അതുകൊണ്ട് ഗൂഗിളിൽ തിരഞ്ഞാണ് പറഞ്ഞു കൊടുക്കുക. തന്റെ സിനിമകളിലെ പാട്ടുകളൊക്കെ കേൾകാറുണ്ടെന്നും സീത രാമത്തിലെ പാട്ട് ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു.

അതേസമയം കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. തെന്നിന്ത്യയിൽ തന്നെ ഏറെ ഹൈപ്പുള്ള ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, പ്രസന്ന ഐ ലക്ഷ്മിയും നൈല ഉഷയും ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, വടന്നൈ ശരൺ, അനിഖ സുനൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X