മമ്മൂട്ടിയുടെ മകനാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ് കളിയാക്കി, നിന്നെ കൊണ്ടൊന്നും പറ്റില്ലെന്ന് പറഞ്ഞു: ദുൽഖർ

മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ താരമാണ് ഇന്ന് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനെന്ന മേൽവിലാസത്തിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്റേതായ ഒരിടം കണ്ടെത്താൻ ദുൽഖറിന് സാധിച്ചു. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങൾ സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് നടൻ. പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സീതാരാമം, ഛുപ്പ് തുടങ്ങിയ സിനിമകളിലൂടെയാണ് ദുൽഖർ പാൻ ഇന്ത്യൻ തരാമെന്ന പേരിലേക്ക് എത്തുന്നത്. ഈ സിനിമകളിലൂടെ നിരവധി ആരാധകരെയും നടൻ സ്വന്തമാക്കി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന പേരിലാണ് സിനിമയിൽ എത്തിയതെങ്കിലും ദുൽഖർ ഇന്ന് അനുഭവിക്കുന്ന സ്റ്റാർഡം അദ്ദേഹം സ്വന്തമായി നേടിയെടുത്തതാണ്. ഭാഷയുടെ അതിർവരമ്പുകൾ മാഞ്ഞു തുടങ്ങിയ ഇന്ത്യൻ സിനിമയിൽ‍ ഏറ്റവും കൂടുതൽ മാർക്കറ്റ് വാ‌ല്യു ഉള്ള നടന്മാരിൽ ഒരാളും കൂടിയാണ് ദുൽഖർ സൽമാൻ.

dulquer salmaan

അതേസമയം തുടക്കകാലത്ത് ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള നടനാണ് ദുൽഖർ. ആദ്യ ചിത്രമായ സെക്കൻഡ് ഷോയ്ക്ക് ശേഷം പൊതു ഇടങ്ങളിൽ നിന്ന് നടനെ കൂവി വിടുന്ന കാഴ്ച പോലും മലയാളികൾ കണ്ടതാണ്. ഇന്ന് അന്ന് കൂവിയവരെ പോലും കയ്യടിപ്പിക്കുകയാണ് നടൻ.

മുൻപ് പലപ്പോഴായി തുടക്കകാലത്ത് താൻ നേരിട്ട പരിഹാസങ്ങൾ കുറിച്ച് ദുൽഖർ പറഞ്ഞിട്ടുണ്ട് സെക്കൻഡ് ഷോ സിനിമയുടെ ഷൂട്ടിങ് കാണാൻ വന്നവർ പോലും തന്നെ കളിയാക്കിയിട്ടുണ്ട് ദുൽഖർ ഒരിക്കൽ പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

സെക്കന്റ് ഷോ ഷൂട്ടിങ് സമയത്ത് ഷൂട്ടിങ് കാണാൻ വന്നവർ വെറുതെയൊക്കെ കളിയാക്കുകയും വഴക്കു പറയുകയും ഒക്കെ ചെയ്യുമായിരുന്നു. മമ്മൂട്ടിയുടെ മകനാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് എന്നൊക്കെ പറഞ്ഞ് വെറുതെ കളിയാക്കും. അതൊക്കെ രസമായിരുന്നു. നിന്നെ കൊണ്ടൊന്നും പറ്റില്ല എന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ടെന്നും ദുൽഖർ പറയുന്നു.

താൻ ഷൂട്ടിങ് കാണാൻ വന്ന ക്രൗഡിനെ കണ്ട് പേടിക്കുന്നത് കണ്ട സംവിധായകൻ ശ്രീനാഥ് ഒരു രംഗം 30-40 ടേക്കുകൾ വരെ എടുത്തുവെന്നും ദുൽഖർ ഓർമിച്ചു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ ഒരു അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യങ്ങൾ പറഞ്ഞത്.

'എന്നെ കൊണ്ട് അഭിനയിക്കാൻ പറ്റില്ല എന്ന് എനിക്ക് തോന്നിയ സമയം ആയിരുന്നു അത്. ഞാൻ ക്രൗഡിനെ ഓർത്ത് പേടിക്കുന്നത് കണ്ടപ്പോൾ ശ്രീനാഥ് 30-40 ഓളം ടേക്കുകൾ ആ രംഗത്തിന് വേണ്ടി എടുത്തു. അതിന് ശേഷം ഞാൻ തകർന്നു നിൽക്കുമ്പോഴാണ് ശ്രീനാഥ് എന്റെ പേടി മാറ്റാനാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞത്', ദുൽഖർ പറഞ്ഞു.

dulquer salmaan

അതേസമയം കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രത്തിലെ കലാപകാര എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഗാനം. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേറെർ ഫിലിംസും ചേർന്നാണ് കിംഗ് ഒഫ് കൊത്ത നിർമിക്കുന്നത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടന്നെ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X