കഥയൊന്നും കേൾക്കുന്നില്ലേയെന്ന് ചോദിക്കും: ദുൽഖർ സൽമാൻ വെറുതെയിരുന്നാൽ ഉമ്മയ്ക്ക് ടെൻഷൻ

മലയാളത്തിൽ അഭിനയ ജീവിതം തുടങ്ങി, ഇന്ന് പാൻ ഇന്ത്യ തലത്തിൽ അറിയപ്പെടുന്ന നടനും നിർമ്മാതാവുമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തന്റെ അച്ഛനും, ലെജൻഡറി താരവുമായ മമ്മൂട്ടിയുടെ നിഴലിൽ നിന്ന് മാറി, സിനിമാ രംഗത്ത് തന്റേതായ ഇടം ഉണ്ടാക്കിയെടുക്കുന്നതിൽ ദുൽഖർ പൂർണ്ണമായും വിജയിച്ചു കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ 'ലോക: ചാപ്റ്റർ 1-ചന്ദ്ര' എന്ന ചിത്രത്തിന്റെ അതി ഗംഭീര വിജയത്തോടെ, മലയാള സിനിമയിലെ ഏറ്റവും വിജയിച്ചു നിൽക്കുന്ന നിർമ്മാതാക്കളിൽ ഒരാളായി കൂടി പ്രശസ്ത നടൻ മാറിയിരിക്കുകയാണ്.

എന്നാൽ താൻ ഒരു നടനായിട്ടും തന്നെ കുറിച്ചുള്ള ടെൻഷൻ മാറാത്ത വ്യക്തിയാണ് തന്റെ അമ്മ സുൽഫത്ത് മമ്മൂട്ടി എന്ന് ദുൽഖർ സൽമാൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും, കുറച്ചു ദിവസം അടുപ്പിച്ചു വീട്ടിൽ ഇരുന്നാൽ, അടുത്ത സിനിമയുടെ ജോലി തുടങ്ങാറായില്ലേ എന്ന് ചോദിക്കുന്ന വ്യക്തിയാണ് തന്റെ ഉമ്മച്ചി എന്നാണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ലക്കി ഭാസ്കർ താരം വെളിപ്പെടുത്തിയത്.

Dulquer Salmaan with his mother Sulfath Mammootty
Photo Credit: Dulquer Salmaan / Instagram

"ഞാൻ ഈ പടങ്ങളുടെ ഡബ്ബിങ്ങോ മറ്റോ കഴിഞ്ഞ് വീട്ടിൽ വന്ന് വെറുതെ ഇരിക്കുകയാണെങ്കിൽ എന്റെ ഉമ്മയ്ക്ക് അപ്പോഴത്തേയ്ക്കും ടെൻഷൻ ആവും. (അടുത്ത് വന്ന് നന്നായി നോക്കിയിട്ട്) "ഇന്ന് കഥയൊന്നും കേൾക്കണ്ടേ?" എന്ന് ചോദിക്കും. അപ്പോൾ ഞാൻ ഉമ്മയോട്, "അല്ല, നാളെ ഒന്ന് കേൾക്കുന്നുണ്ട്," എന്ന് പറയും. അത് കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞാൽ "അല്ല... ഇങ്ങനെ ഇരുന്നാൽ മതിയോ" എന്ന് ഉമ്മ വീണ്ടും ചോദിക്കും," ഒരു ചിരിയോടെ ദുൽഖർ സൽമാൻ വെളിപ്പെടുത്തി.

"ചിലപ്പോൾ ഞാൻ ഇങ്ങനെ കാലിന്മേൽ കാലും വച്ച് ടി.വി കാണുകയാണെങ്കിൽ, ഉമ്മച്ചി വന്ന് "ആഹ്... ഇങ്ങനെ കിടന്നോ," എന്നും പറഞ്ഞിട്ട് പോവും. പണിക്കൊന്നും പോവാതെ വീട്ടിൽ കുത്തിയിരിക്കുന്നവരോട് പെരുമാറുന്നത് പോലെ. അപ്പോൾ, കോളേജ് കഴിഞ്ഞ് ഒരു പണിയും ഇല്ലാതെ, ഇനിയെന്താ ചെയ്യേണ്ടതെന്ന് ആലോചിച്ചു ഇരിക്കുന്നവരുടെ ഫീൽ ആണ്. നാട്ടുകാർക്ക് മാത്രമല്ല, എനിക്ക് തോന്നുന്നു എന്റെ വീട്ടുകാർക്കും - ഏതെങ്കിലും പടങ്ങൾ ഒക്കെ ഇറങ്ങാതെ, ഞാൻ ഇത്രയും നാൾ എന്താണ് ചെയ്തു കൊണ്ട് ഇരിക്കുന്നതെന്ന് ഒരു ധാരണയും ഇല്ല," ദുൽഖർ സൽമാൻ പറഞ്ഞു.

Dulquer Salmaan and Mammootty with Sulfath
Photo Credit: Dulquer Salmaan / Instagram

എല്ലാം മാറി മറിയുന്നു, ദിലീപ് കയറി വരുമ്പോൾ പൃഥ്വിരാജ് നേരിടുന്നത്; അടുത്ത സുഹൃത്ത് ലിസ്റ്റിന്റെ കൂട്ടുകെട്ടും

മുൻപൊരിക്കൽ, തന്റെ അച്ഛൻ മമ്മൂട്ടിയ്ക്കും താൻ ആവശ്യത്തിന് സിനിമകൾ ചെയ്യുന്നില്ല എന്ന പരാതിയുള്ളതായി ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. പ്രത്യേകിച്ച്, മലയാളത്തിൽ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറഞ്ഞതിൽ തന്റെ വാപ്പച്ചിയ്ക്ക് പരിഭവം ഉണ്ടെന്നും, "മര്യാദയ്ക്ക് ഇവിടെ കൂടത്തിൽ സിനിമകൾ ചെയ്തോളണം," എന്ന് അദ്ദേഹം പറഞ്ഞതായും താരം അന്ന് വെളിപ്പെടുത്തി. മമ്മൂട്ടിയുടെ ആഗ്രഹം പോലെ തന്നെ, മലയാള സിനിമയിൽ വീണ്ടും സജീവമായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ദുൽഖർ ഇപ്പോൾ.

'ലോക: ചാപ്റ്റർ 1-ചന്ദ്ര' എന്ന താൻ പ്രൊഡ്യൂസ് ചെയ്ത സൂപ്പർഹീറോ ചിത്രത്തിൽ, ചാർളി എന്ന പേരിൽ അറിയപ്പെടുന്ന ഒടിയൻ കഥാപാത്രമായി ദുൽഖർ സൽമാൻ എത്തിയിരുന്നു. എന്നാൽ പ്രധാന കഥാപാത്രമായല്ല, പരമ്പരയിലെ ആദ്യ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് പ്രശസ്ത നടൻ എത്തിയത്. മലയാളത്തിൽ ലോകയുടെ അടുത്തതായി ഒരുങ്ങുന്ന ഭാഗങ്ങളിലും, നഹാസ് ഹിദായത്ത് ഒരുക്കുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിലുമാണ് ദുൽഖർ ഇനി പ്രത്യക്ഷപ്പെടുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X