എനിക്ക് വേണ്ടി വീട്ടുകാരോട് അന്ന് സംസാരിച്ചത് ഭര്‍ത്താവ്, എന്റെ ഭാഗ്യം; ഭര്‍ത്താവിനെക്കുറിച്ച് ദുര്‍ഗ്ഗ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ്ഗ കൃഷ്ണ. പൃഥ്വിരാജ് നായകനായ വിമാനത്തിലൂടെയായിരുന്നു ദുര്‍ഗ്ഗയുടെ എന്‍ട്രി. പിന്നീട് നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടാന്‍ ദുര്‍ഗ്ഗയ്ക്ക് സാധിച്ചു. ദുര്‍ഗ്ഗ കൃഷ്ണ നായികയായി എത്തിയ ചിത്രമായിരുന്നു കുടുക്ക്. കൃഷ്ണ ശങ്കര്‍ എന്ന കിച്ചു ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ പാട്ടുകളും കിച്ചുവിന്റെ ലുക്കുമെല്ലാം വൈറലായി മാറിയിരുന്നു.

കുടുക്കിലെ ലിപ് ലോക്ക് രംഗവും വലിയ ചര്‍ച്ചയായി മാറിയിരുന്നു. കിച്ചുവും ദുര്‍ഗ്ഗയും തമ്മിലുള്ള ലിപ് ലോക്ക് രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഈ രംഗത്തിന്റെ പേരില്‍ ദുര്‍ഗ്ഗയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ദുര്‍ഗ്ഗയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ അര്‍ജുനെതിരെയും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.

Durga Krishna

ഈ സമയത്ത് നല്‍കിയൊരു അഭിമുഖത്തില്‍ ലിപ് ലോക്ക് രംഗത്തെക്കുറിച്ചും അര്‍ജുന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും ദുര്‍ഗ്ഗ മനസ് തുറന്നിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുര്‍ഗ്ഗ മനസ് തുറന്നത്.

അര്‍ജുനാണ് ആ പാട്ട് പ്രൊമോട്ട് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത്. അവന്‍ നിര്‍മ്മാതാവുമാണ്. അര്‍ജുന് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അര്‍ജുന്‍ ഓക്കെയാണെന്ന് പറഞ്ഞപ്പോള്‍ ലിപ് ലോക്ക് സീന്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് കഴിഞ്ഞ് ഞങ്ങളുടെ ടെന്‍ഷന്‍ ഞങ്ങളുടെ വീട്ടുകാര്‍ എങ്ങനെയായിരിക്കും ഇതിനോട് പ്രതികരിക്കുക എന്നതായിരുന്നു. ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ കുഴപ്പമൊന്നുമില്ല. ഉണ്ണിയേട്ടന്‍ വീട്ടില്‍ ഉണ്ണിയേട്ടന്‍ തന്നെയാണ് എനിക്ക് വേണ്ടി സംസാരിച്ചത്. അങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടിയത് തന്നെ ഭാഗ്യമാണെന്നാണ് ദുര്‍ഗ്ഗ പറഞ്ഞത്.

അതേസമയം താനും നേരത്തെ തന്നെ നീനയോട് പറഞ്ഞിരുന്നുവെന്നാണ് കിച്ചു പറയുന്നു. അത് അത്ര പ്രശ്‌നമുള്ള കാര്യമല്ലെന്നും കിച്ചു പറയുന്നു. എന്താണ് പരിപാടിയെന്ന് അവര്‍ക്കും അത്യാവശ്യം അറിയാമെന്ന് കിച്ചു ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇത് നമ്മളുടെ ജോലിയാണ്. അല്ലാതെ നമ്മള്‍ അങ്ങോട്ട് സംവിധായകനോട് പറഞ്ഞ് ഉള്‍പ്പെടുത്തിയ സീനല്ല. സിനിമയിലേക്ക് വരുമ്പോള്‍ കിച്ചുവും ദുര്‍ഗയുമില്ല അവിടെ. മാരനും ഈവുമാണെന്നും ദുര്‍ഗ്ഗ പറയുന്നുണ്ട്.

Durga Krishna

ആ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങളാണ്. അത് ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് വരേണ്ട കാര്യമില്ല. ഭാഗ്യം കൊണ്ട് രണ്ടു പേര്‍ക്കും അങ്ങനെയുള്ള പങ്കാളികളെയാണ് കിട്ടിയതെന്നും ദുര്‍ഗ്ഗ പറയുന്നു.

വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ്ഗ പിന്നീട് പ്രേതം 2വിലും നായികയായി എത്തി. തുടര്‍ന്ന് കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് വന്ന ഉടലിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിലൂടെ ദുര്‍ഗ്ഗയെ തേടിയെത്തുകയുണ്ടായി. 21 ഹൗവേഴ്‌സ്, കുടുക്ക്, കിങ് ഫിഷ്, അനുരാഗം തുടങ്ങിയ സിനിമകളാണ് പിന്നാലെ വന്നത്. മോഹന്‍ലാല്‍ നായകനായ റാം ആണ് പുതിയ സിനിമ. ഇതിനിടെ ടെലിവിഷനിലും ദുര്‍ഗ്ഗ സാന്നിധ്യം അറിയിച്ചിരുന്നു. ഡാന്‍സിംഗ് സ്റ്റാര്‍സിലെ വിധി കര്‍ത്താവായിരുന്നു ദുര്‍ഗ്ഗ കൃഷ്ണ.

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X