'എന്റെ കഥാപാത്രങ്ങൾ ഒരിക്കലും ഞാനല്ല; എന്നെ കാണാൻ കഴിയുന്ന സിനിമകളാണ് ഉമ്മക്ക് ഇഷ്ടം'; ഫഹദ് പറഞ്ഞത്

മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളിൽ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായകനായി ഫഹദ് മാറി കഴിഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന നടനാണ് ഫഹദ്. പിന്നീട് വര്‍ഷങ്ങളോളം സിനിമയുടെ ഒരിടത്തും ഫഹദിനെ കണ്ടില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം ഫഹദ് തിരിച്ചെത്തിയപ്പോൾ മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായി അത് മാറി. ചെറിയ കാലത്തിനുള്ളിൽ തന്നെ ഇന്ത്യൻ സിനിമയിൽ മലയാള സിനിമയുടെ മുഖമായി മാറാൻ ഫഹദിന് കഴിഞ്ഞു. കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് ഫഹദ് ഇപ്പോൾ.

Fahadh Faasil

സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫഹദ് കാണിക്കുന്ന ജാഗ്രതയും കിട്ടുന്ന വേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്ന വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവുമാണ് ആരാധകർ ഫഹദിന്റെ വിജയ രഹസ്യമായി പറയാറുള്ളത്. എന്നാൽ ആളുകളെ എന്റർടൈൻ ചെയ്യുക എന്നത് മാത്രമാണ് തന്റെ ഐഡിയ എന്നാണ് ഫഹദ് പറയുന്നത്. മുൻപൊരിക്കൽ മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. ഫഹദിന്റെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

'ഒരിക്കലും ബോറടിച്ചിട്ട് ചെയ്യേണ്ട കാര്യമല്ല ഫിലിം മേക്കിങ് എന്ന് പറയുന്നത്. നമ്മൾ അത് എൻജോയ് ചെയ്താലേ കാണുവരിലേക്കും നമുക്കത് പകരാൻ കഴിയൂ. വാപ്പാക്ക് എന്റെ ഇഷ്ടപ്പെട്ട സിനിമകളും ഉണ്ട്, ഇഷ്ടപ്പെടാത്ത സിനിമകളും ഉണ്ട്. വാപ്പയ്ക്ക് എന്റെ ഇഷ്ടപ്പെട്ട സിനിമ 22 എഫ്കെ ആണെന്ന് തോന്നുന്നു. ഉമ്മാക്ക് ഡൈമണ്ട് നെക്ലേസ്, നോർത്ത് 24 കാതം, ഇന്ത്യൻ പ്രണയകഥ എന്നിങ്ങനെയുള്ള സിനിമകളാണ് ഇഷ്ടം. എന്നെ കാണാൻ കഴിയുന്ന സിനിമകളാണ് ഉമ്മാക്ക് കുറേക്കൂടെ ഇഷ്ടം എന്ന് തോന്നുന്നു',

'ഇതൊന്നുമല്ല ഫഹദ് ഫാസിൽ, എന്റെ കഥാപാത്രങ്ങളോ ഞാൻ ചെയ്യുന്ന സിനിമയോ അല്ല ഫഹദ് ഫാസിൽ. ഞാൻ അതിന്റെ പുറത്തുനിന്ന് കാണുന്ന ആളാണ്. അത് വളരെ ക്ലിയറായിട്ട് മനസിലാക്കുന്ന ഒരാൾ കൂടിയാണ്. ഞാൻ അത്രയും ക്ലിയർ ആയിട്ട് അത് ഒബ്സർവ് ചെയ്യുന്നത് കൊണ്ടാണ് എനിക്ക് അത് പറയാൻ കഴിയുന്നത്',

Fahadh Faasil

'എന്റെ ഐഡിയ എന്റർടൈൻ ചെയ്യുക എന്നതാണ്. അതിന് ഒരു ഫോർമുലയോ ഫോർമറ്റോ എനിക്കില്ല. ഒരു മെത്തേഡും എനിക്കില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കുറെ കാര്യങ്ങൾ കൂട്ടിവെച്ച് അതിൽ എന്തെങ്കിലും എന്റർടൈൻമെന്റ് വാല്യൂ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നത് മാത്രമേ ഞാൻ ചെയ്യാറുള്ളൂ', ഫഹദ് ഫാസിൽ പറഞ്ഞു.

അതേസമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഗംഭീര സിനിമകളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സൂപ്പർ ഹിറ്റായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം, അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2, സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ഹനുമാൻ ഗിയർ, രജനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഉള്ളത്.

ഇതിൽ തലൈവർ 170 ലാണ് ഫഹദ് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാമന്നൻ ആയിരുന്നു ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

More from Filmibeat

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X