'സിനിമയ്ക്കപ്പുറം ഞാൻ എന്ത് ചെയ്യുന്നു എന്ന് പ്രേക്ഷകർ അന്വേഷിക്കേണ്ട കാര്യമില്ല'; ഫഹദ് അന്ന് പറഞ്ഞത്

ഞങ്ങളുടെ സ്വന്തമെന്ന് മലയാളികൾ അഭിമാനത്തോടെ പറയുന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തന്റെ പ്രതിഭ തെളിയിച്ച് തിളങ്ങി നിൽക്കുകയാണ് ഫഹദ്. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞു നടൻ. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഇന്ന്.

സിനിമയിലേക്കെത്തുന്ന പുതുമുഖങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന നടൻ കൂടെയാണ് ഫഹദ് ഫാസിൽ. അഭിനയത്തിന് പുറമെ വ്യക്തിത്വം കൊണ്ടെല്ലാം ഫഹദ് പലർക്കും മാതൃകയാണ്. വലിയ താരമായി നിൽക്കുമ്പോഴും തനിക്ക് ഫാൻസ്‌ അസോസിയേഷനുകളോ ആരാധകരോ വേണ്ട എന്ന ഉറപ്പിച്ചു പറയുന്ന നടനാണ് ഫഹദ്. ആദ്യ കാലത്ത് തന്നെ ഫഹദ് ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുൻപൊരിക്കൽ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ആ തീരുമാനത്തിന് പിന്നിലെ കാരണത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

Fahadh Faasil

'എന്റെ സിനിമകൾ ആളുകൾ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അത്രയും മതി എനിക്ക്. ആ സിനിമ കഴിഞ്ഞാൽ അവർ എന്നെ പറ്റി ആലോചിക്കുകയും വേണ്ട. എന്റെ ഒരു കാര്യത്തിലും കൺസേൺഡ് ആവുകയും വേണ്ട. എന്റെ സിനിമകളും നല്ല സിനിമകൾ ആണെങ്കിൽ മാത്രം കണ്ടാൽ മതി. മോശം സിനിമയാണെങ്കിൽ കാണണമെന്നും ഇല്ല. ഒരു നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാൻ അത്രയേ എക്സിസ്റ്റ് ചെയ്യാൻ പാടുള്ളൂ,'

'ആ സിനിമയ്ക്ക് അപ്പുറം ഞാൻ എന്ത് ചെയ്യുന്നു എന്നത് ആരുടേയും കൺസേൺ ആയിരിക്കരുത്. അതൊക്കെ ഇന്റലിജന്റ് ആയി ഉപയോഗിക്കാൻ കഴിയുന്ന നടന്മാർക്ക് അത് വളരെ നല്ല കാര്യമാണ്. ഫാൻസ്‌ അസോസിയേഷനുമൊക്കെ വേണമെന്ന് തോന്നുന്ന നടന്മാർക്ക് അതൊക്കെ തീർച്ചയായും വേണം. അത് സിനിമയുടെ ഭാഗമായി തന്നെ ഉള്ള കാര്യവുമാണ്. എനിക്കത് വേണ്ട എന്നെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു,' ഫഹദ് ഫാസിൽ പറഞ്ഞു.

താൻ സോഷ്യൽ മീഡിയയിൽ നിന്നും അകന്നു നിൽക്കുന്നതിനെ കുറിച്ചും ഫഹദ് സംസാരിച്ചിരുന്നു. "ഞാൻ എല്ലാത്തിൽ നിന്നും കട്ടോഫ് ആയിട്ട് ഇരിക്കുന്നുണ്ടെങ്കിലും ഞാൻ സോഷ്യലി വളരെ അവെയർ ആയിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളിലൊക്കെ ഞാൻ വളരെ കൺസേൺഡ് ആണ്. ഒരുപാട് ഒരുപാട് കൺസേൺഡ് ആണ്,"

Fahadh Faasil

"സോഷ്യൽ മീഡിയ ഇന്റലിജന്റായി ഉപയോഗിക്കാൻ അറിയുന്നവർക്ക് അത് വളരെ നല്ലതാണ്. എനിക്കത് അങ്ങനെ ഉപയോഗിക്കാൻ അറിയില്ല. അത് ഉപയോഗിക്കാത്തപ്പോഴാണ് ഞാൻ എന്ന വ്യക്തിക്ക് കൂടുതൽ ഫ്രീഡം ലഭിക്കുന്നത്. അതില്ലാത്ത ജീവിതമാണ് ഞാൻ എൻജോയ് ചെയ്യുന്നത്," എന്നായിരുന്നു ഫഹദിന്റെ വാക്കുകൾ.

അതേ സമയം മാമന്നന്‍ ആണ് ഒടുവില്‍ ഫഹദിന്റേതായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി ഫഹദ് കയ്യടി നേടിയിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഫഹദിന്റെ അണിയറയിലുള്ള ചിത്രം. രോമാഞ്ചം സംവിധായകന്‍ ജിതു മാധവന്‍ ഒരുക്കുന്ന ആവേശത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. പിന്നാലെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X