For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

  |

  മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ് ഫഹദ് ഇന്ന്. തമിഴിലും തെലുങ്കിലുമെല്ലാം നടൻ തിളങ്ങി നിൽക്കുകയാണ്. തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് ഫഹദ് മലയാളത്തിന്റെ തന്നെ അഭിമാന താരമായി മാറിയത്. കണ്ണുകൾ കൊണ്ട് പോലും വിസ്മയിപ്പിക്കുന്ന നടൻ എന്നാണ് ഫഹദ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്.

  അടുത്തിടെ പുറത്തിറങ്ങിയ പുഷ്‌പ, വിക്രം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിനെ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാക്കി മാറ്റിയത്. തെലുങ്കിലും തമിഴിലും തിളങ്ങിയ ഫഹദിന്റെ ബോളിവുഡ് എൻട്രിക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  Also Read: 'വലിയ വീട്ടിലെ പെൺകുട്ടിയായിരുന്നു, ആ പ്രണയം തകർന്നതിൽ ഞാൻ ഖേദിക്കുന്നു...': അല്ലു സിരീഷ്

  ഫഹദിനെ പോലെ മലയാളികൾക്ക് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഭാര്യ നസ്രിയയും. മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസാണ് ഇരുവരും. ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് നസ്രിയ. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് നായികയായി തിളങ്ങുകയായിരുന്നു നടി. പ്രേക്ഷകരുടെ മുന്നിൽ തന്നെ വളർന്ന കുട്ടിയാണ് നസ്രിയ. മലയാളത്തിലെ എല്ലാ യുവതാരങ്ങളുടെയും നായികയായി നസ്രിയ അഭിനയിച്ചിട്ടുണ്ട്.

  അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിൽ ഫഹദിന്റെ നായിക ആയിരുന്നു നസ്രിയ. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് ഇരുവരും അടുക്കുന്നത്. 2014 ഓഗസ്റ്റിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ഒക്കെ ഏറെ ശ്രദ്ധനേടാറുണ്ട്. പുതു തലമുറയിലെ മാതൃക ദമ്പതിമാരാണ് ഇവർ. ഓൺ സ്‌ക്രീനിൽ കണ്ടതിനേക്കാൾ മനോഹരമായ ഓഫ് സ്‌ക്രീനിൽ ഇവരുടേത്. തനിക്ക് കിട്ടിയ ഏറ്റവും മികച്ച പങ്കാളിയാണ് ഇതെന്ന് രണ്ടുപേരും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  Also Read: കുട്ടിയെ മുലയൂട്ടാന്‍ ഇടം ചോദിച്ചപ്പോള്‍ ടോയ്‌ലറ്റ് കാണിച്ചു തന്നു; ദുരനുഭവം പറഞ്ഞ് നേഹ ധൂപിയ

  ഒരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീ ആരാണെന്ന് ഫഹദ് പറഞ്ഞിരുന്നു. നസ്രിയയെ വിവാഹം കഴിക്കുന്നതിന് ഏറെ മുൻപായിരുന്നു അത്. അന്ന് ഫഹദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നിങ്ങളെ ഒരു ഫെമിനിസ്റ്റ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. കൂടുതലും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന, സ്ത്രീകളെ നല്ല രീതിയിൽ കാണാൻ ആഗ്രഹിക്കുന്ന ആളാണല്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്.

  Also Read: പെണ്‍കുട്ടികളുടെ നടുവില്‍ നിന്നാണ് അന്ന് ദിലീപിനെ കാണുന്നത്; ശരിക്കും ഗോപാലകൃഷ്ണന്റെ സ്വഭാവമാണെന്ന് നാദിര്‍ഷ

  'എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാണ്. മാതൃത്വം. പ്രണയം തുടങ്ങിയ എല്ലാ കാരണങ്ങളും കൊണ്ടാണ് അത്. ഏറ്റവും ഇഷ്ടം തോന്നിയത്. ഒമ്പതാം ക്ലാസിൽ എന്റെ ഗേൾഫ്രണ്ടായ പെൺകുട്ടിയെ ആണ്. ആളുടെ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാവണം. പെണ്ണുങ്ങളോട് ഇഷ്ടം, അത് ഒരു കംഫർട്ട് ലെവൽ അനുസരിച്ചാണ്. എനിക്ക് ആണുങ്ങളുടെ അടുത്ത് ഇരിക്കുന്നതിനേക്കാൾ ഇഷ്ടം പെണുങ്ങളുടെ അടുത്ത് ഇരിക്കാനാണ്',

  'ഞാൻ അകം എന്നൊരു സിനിമ ചെയ്തിരുന്നു. ശാലിനി എന്ന സംവിധായികയാണ് ആ സിനിമ ചെയ്തത്. ഞാൻ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീ സംവിധായികയ്ക്ക് ഒപ്പം വർക്ക് ചെയ്യുന്നത്. അത് ഞാൻ ശരിക്കും എൻജോയ് ചെയ്തു. അവരുടെ പെർസ്‌പെക്ടീവ് ആണ് എനിക്ക് കുറച്ചുകൂടി അർത്ഥവത്തായി തോന്നിയത്. അതാണ് എന്നെ എക്സൈറ്റ് ചെയ്തത്. ഒരു പെൺകുട്ടി എന്നെ വിളിച്ചിട്ട് ഒരു പടം ഡയറക്റ്റ് ചെയ്യണം എന്ന് പറഞ്ഞ് കേൾക്കാൻ എനിക്ക് ഭയങ്കര ആഗ്രഹമാണ്. അങ്ങനെ ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്', ഫഹദ് പറഞ്ഞു.

  വിവിധ സംവിധായകരോടൊപ്പം പ്രവർത്തിച്ച അനുഭവവും ഫഹദ് പറയുന്നുണ്ട്. 'എല്ലാവരും സുഹൃത്തുക്കളാണ്, വാപ്പ ഒഴിച്ച്. വാപ്പയും സുഹൃത്ത് തന്നെയാണ്. പക്ഷേ ആൾ അൽപം റിസർവ്ഡ് ആണ്. ആൾ ഭയങ്കര കൂൾ ആണ് എന്നാണ് ഫഹദ് പറയുന്നത്.

  കയ്യെത്തും ദൂരത്ത് പരാജയപ്പെട്ട്, ഏറെ നാൾക്ക് ശേഷം തിരിച്ചെത്തിയതിനെ കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. അന്ന് ഭയമൊട്ടും ഇല്ലായിരുന്നു. ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ലെന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് ഫഹദ് പറഞ്ഞത്.

  Read more about: fahadh faasil
  English summary
  When Fahadh Faasil Revealed Who Is His Favorite Women Old Interview Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X