'ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിൽ എനിക്ക് ലിമിറ്റുണ്ട്; ബോൾഡായവരാണ് അത് ചെയ്യുക'; ഗായത്രി സുരേഷ് പറഞ്ഞത്

മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഗായത്രി സുരേഷ്. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ നിഷ്‌കളങ്കതയും മറയില്ലാത്ത സംസാരവുമാണ് ഗായത്രിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. മിസ് കേരള വിജയിയായ ശേഷമാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജംനപ്യാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമായി ഒരുപിടി സിനിമകളിൽ ഗായത്രി അഭിനയിച്ചു.

സിനിമയിലേതിനേക്കാൾ അഭിമുഖങ്ങളിലൂടെയാണ് ഗായത്രി കൂടുതൽ ശ്രദ്ധനേടിയിട്ടുള്ളത്. തൃശൂർക്കാരിയായ ഗായത്രിയുടെ ആ സ്ലാങിലെ സംസാരമൊക്കെ ശ്രദ്ധനേടാൻ കാരണമായിട്ടുണ്ട്. അതേസമയം മറയില്ലാതെ എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന സ്വഭാവം കാരണം പലപ്പോഴും ഗായത്രി വെട്ടിലയിട്ടുമുണ്ട്. ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായത്രി. എങ്കിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഗായ്ത്രി മാറ്റാറില്ല. ആദ്യമൊക്കെ ട്രോളുകൾ തന്നെ ഇത് ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ അതൊന്നും തന്നെ ബാധിക്കുന്നിലെന്നാണ് നടി ഒരിക്കൽ പറഞ്ഞത്.

Gayathri Suresh

ഇപ്പോഴിതാ ഗായത്രിയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച ഗായത്രിയുടെ വാക്കുകളാണ് വൈറലായി മാറുന്നത്. മുൻപൊരിക്കൽ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് മനസുതുറന്നത്‌. ഒരു പരിധിക്ക് അപ്പുറമുള്ള ഇന്റിമേറ്റ് രംഗങ്ങൾ തനിക്ക് കംഫർട്ടബിൾ അല്ലെന്നാണ് ഗായത്രി പറയുന്നത്.

'ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇന്റിമേറ്റ് സീനുകൾ എനിക്ക് ഒട്ടും പറ്റില്ല എന്നല്ല. അത് ചെയ്യുന്നതിൽ എനിക്കൊരു ലിമിറ്റുണ്ട്. ഒന്ന് കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഒന്നുമല്ല ഞാൻ പറയുന്നത്. ഒരു പരിധി കഴിഞ്ഞിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ഞാൻ കംഫർട്ടബിൾ അല്ല. അത് തെറ്റായത് കൊണ്ടല്ല. എനിക്ക് ചെയ്യാൻ പറ്റില്ല. അത്രയേ ഉള്ളൂ',

'ബോൾഡായ ആളുകളാണ് ഇന്റിമേറ്റ് സീനുകൾ ചെയ്യുക. ചെയ്ത് കഴിഞ്ഞാൽ വിവാദങ്ങൾ ഉണ്ടാകുമെന്നും ആളുകൾ ഇല്ലാത്തതൊക്കെ പറഞ്ഞുണ്ടാകുമെന്നും അവർക്കറിയാം. എന്നാൽ അതൊന്നും കുഴപ്പമില്ല. എനിക്ക് കംഫർട്ടബിൾ ആണ് ഞാൻ ചെയ്യും എന്നതാണ് അവാരുടെ ആറ്റിട്യൂഡ്. അതിനെ ബോൾഡായി തന്നെ കാണണം', ഗായത്രി സുരേഷ് പറഞ്ഞു.

Gayathri Suresh

വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ചും ഗായത്രി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 'പ്രീ മരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്. റിലേഷനിൽ ആകുന്നവർക്ക് നല്ലൊരു ഇമോഷണൽ കണക്ഷൻ ഉണ്ടാകും. വേർപിരിഞ്ഞു കഴിയുമ്പോൾ അവർ ചിലപ്പോൾ ദുഖിക്കുന്നത് അതോർത്തിട്ടാകും. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു തെറ്റ് സംഭവിച്ചല്ലോ എന്ന് ചിന്തിച്ചേക്കാം. അതില്ലാതെ ഒരു കോൺഫിഡൻസ് ഉണ്ടായിരിക്കുന്നതിന് പ്രീ മരിറ്റൽ സെക്സിൽ ഏർപ്പെടാതിരിക്കുന്നത് ആണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. മാക്സിമം അത് ഒഴിവാക്കാൻ നോക്കുക എന്നാണ് എനിക്ക് പറയാനുള്ളത്',

'അത് ഒരിക്കലും ഒരു ക്രൈം അല്ല. എന്നാൽ അത് തെറ്റാണെന്നോ ശരിയാണെന്നോ പറയാൻ കഴിയില്ല. അത് വ്യക്തികളെ അനുസരിച്ച് ഇരിക്കും. പക്ഷെ അതിനെ കെയർഫുള്ളായി കൈകാര്യം ചെയ്യണം. അത് ഒരിക്കലും ജീവിതത്തിൽ ഒരു പ്രശ്നമായി വരരുത്. അത് ജീവിതത്തിൽ പറ്റിയ ഒരു അമളിയായി മാറരുത്', ഗായത്രി സുരേഷ് വ്യക്തമാക്കി.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X