For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാക്കോച്ചനോട് പ്രേമം തോന്നാത്ത പെണ്ണുങ്ങളുണ്ടാകുമോ? ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഗായത്രി സുരേഷ്‌

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായ്രതി സുരേഷ്. മിസ് കേരള 2014 ആയിരുന്നു ഗായത്രി. പിന്നാലെയാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ ജ്മനപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. തന്റെ ആദ്യ സിനിമയെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ ഗായത്രി മനസ് തുറന്നിരുന്നു. ഗായത്രിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  സെല്‍ഫിഷ്, ആര്‍ക്കോ വേണ്ടി തിളപ്പിക്കുന്ന സാമ്പാര്‍! ദില്‍ഷയെ കുറിച്ച് ജാസ്മിന്‍

  ടേക്കുകള്‍ കുറവായിരുന്നു. ആദ്യത്തെ സിനിമ ആയത് കൊണ്ട് പേടി കുറവായിരുന്നു. പിന്നെയാണല്ലോ പൊസിഷന്‍ ശരിയാക്കണം എന്നൊക്കെ പഠിക്കുന്നത്. ചാക്കോച്ചന്‍ ആണ് സിനിമയിലേക്ക് വിളിക്കുന്നത്. ഹലോ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഹലോ സാര്‍ എന്ന് പറഞ്ഞപ്പോള്‍ സാര്‍ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞു. ഇങ്ങനൊരു സിനിമയുണ്ടെന്നും എല്ലാ ഫാക്ടറും ഒത്തുവന്നാല്‍ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. ഉച്ചയ്ക്ക് എഴുത്തുകാരനും സംവിധായകനും കഥ പറയാന്‍ വരും. പിന്നെ നിര്‍മ്മാതാവ് വരുമെന്നും പറഞ്ഞു. അമ്മയെയാണ് ആദ്യം വിളിച്ച് പറഞ്ഞതെന്നാണ് ഗായത്രി പറയുന്നത്.

  ഒരുപാട് സന്തോഷം തോന്നി. എന്റെ സ്വപ്‌നം നിറവേറ്റാനായി. നിറമൊക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ഗായത്രി. ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ അത് തോന്നാത്തവരായി ആരുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെണ്‍കുട്ടികളോ, അതെന്ത് ചോദ്യമാണ്, എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും എന്ന് ഒപ്പമുണ്ടായിരുന്ന ജുവലും പറഞ്ഞു. നേരിട്ട് കണ്ടപ്പോള്‍ ബഹുമാനമായത് മാറി. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വളരെ ഡീസന്റാണെന്നും ഗായത്രി സുരേഷ് പറഞ്ഞു.

  ജുവലിന്റെ അവതരണം ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്നും ആത്മവിശ്വാസത്തോടെയാണ് ജുവല്‍ സംസാരിക്കുന്നതെന്നും ഗായത്രി പറഞ്ഞു. ജുവല്‍ സംസാരിക്കുന്നത് എല്ലാവരും നോക്കിയിരിക്കും കാരണം, പറയുമ്പോള്‍ വെറുതെ പറയുകയല്ല അങ്ങ് സ്ഥാപിക്കുകയാണെന്നും ഗായത്രി പറയുന്നു. മാഞ്ചസ്റ്ററില്‍ ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ഷോയില്‍ മമ്മൂക്കയുടെ ഭാര്യയെ സ്‌റ്റേജിലേക്ക് വിളിച്ചതൊക്കെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നുവെന്നും ഗായത്രി പറയുന്നു.

  എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ദുല്‍ഖറിന് സുല്‍ഫത്ത് മാഡത്തെ കൊണ്ട് അവാര്‍ഡ് കൊടുപ്പിക്കുക എന്നതായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് അത് നടന്നു. മമ്മൂക്കയ്ക്ക് ചെറുതായി ദേഷ്യം വന്നിരുന്നു. ഞാനത് കണ്ടു. പക്ഷെ അതങ്ങ് മാനേജ് ചെയ്തുവെന്നായിരുന്നു ജുവല്‍ പറഞ്ഞത്. മാഡം കേറിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ നാണം കെടും. എന്റെ ജീവിത പ്രശ്‌നമായിരുന്നു അവര്‍ കേറി വരിക എന്നതെന്നും ജുവല്‍ പറയുന്നു.

  സോഷ്യല്‍ മീഡിയയിലെ താരമാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ഗായത്രിയെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റിയിരുന്നു. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. പിന്നാലെ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനും താരത്തിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ട്രോളുകളില്‍ തളരാതെ മുന്നോട്ട് പോവുകയാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ അഭിമുഖങ്ങള്‍ വൈറലായി മാറാറുണ്ട്. അതേസമയം തന്നെ ഉപയോഗിച്ച് ചില ചാനലുകള്‍ വ്യൂസ് കൂട്ടുകയാണെന്നും എന്നാല്‍ താനത് കാര്യമാക്കുന്നില്ലെന്നുമായിരുന്നു ഗായത്രി പറഞ്ഞത്.

  Recommended Video

  Gayathri Suresh about Vinayakan's statement | FilmiBeat Malayalam

  ജമ്‌നപ്യാരിയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. പിന്നീട് ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപരാത, സഖാവ്, കല വിപ്ലവം പ്രണയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 99 ക്രൈം സ്റ്റോറിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. എസ്‌കേപ്പാണ് ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമ.

  Read more about: gayathri suresh
  English summary
  When Gayathri Suresh Opens Up Her First Meeting With Kunchacko Boban Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X