അമൃത സുരേഷിന് ഗോപി സുന്ദർ നൽകിയ ആദ്യ സമ്മാനം!, തിരിച്ചു ലഭിച്ചത് അതിലും വലിയ ഗിഫ്റ്റെന്ന് താരം

മനോഹരമായ ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയിട്ടുള്ള താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഈയ്യിടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലാകെ വലിയ രീതിയിലാണ് വെളിപ്പെടുത്തൽ ചർച്ചയായത്. അന്ന് മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഇരുവരും.

അതേസമയം, പ്രണയം പരസ്യമാക്കിയതിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങളാണ് ഇരുവരും നേരിടുന്നത്. തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും രണ്ടുപേരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനു താഴെയാണ് മോശം കമന്റുകൾ വരുന്നത്. ഇവരുടെ ജീവിതത്തിൽ നേരത്തെയും പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട് എന്നതാണു ചിലരുടെ പ്രശ്‌നം.

വിമർശനങ്ങളെ അവഗണിച്ചും മുന്നോട്ട് പോവുകയാണ് ഇരുവരും

നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകൾക്കൊപ്പം താമസിക്കുകയായിരുന്നു അമൃത. ​നേരത്തെ വിവാഹിതനായിരുന്ന ഗോപി സുന്ദർ‌ കഴിഞ്ഞ പത്ത് വർഷമായി ​​ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലുമായിരുന്നു. ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് അമൃതയുമായി പ്രണയത്തിലായത്.

അതേസമയം തങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമങ്ങളെ നേരിട്ടും വിമർശനങ്ങളെ അവഗണിച്ചും മുന്നോട്ട് പോവുകയാണ് ഇരുവരും. തങ്ങളുടെയും കുടുംബത്തിന്റെയും കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. അതെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

അമൃതയ്ക്ക് നൽകിയതിനേക്കാൾ വലിയ സമ്മാനമാണ് അമൃത തനിക്ക് നൽകിയതെന്ന് ഗോപി

അതേസമയം ഇവരുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് ശേഷം പരസ്‌പരം നൽകിയ സമ്മാനങ്ങൾ എന്താണെന്ന് താരങ്ങൾ പറയുന്നതാണ് വീഡിയോ. താൻ അമൃതയ്ക്ക് നൽകിയതിനേക്കാൾ വലിയ സമ്മാനമാണ് അമൃത തനിക്ക് നൽകിയതെന്ന് ഗോപി സുന്ദർ പറയുന്നുണ്ട്. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

അമൃതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സാധനമാണ്

അഭിമുഖത്തിനിടെ റാപിഡ് ഫയർ റൗണ്ടിലാണ് ആദ്യ സമ്മാനം എന്താണെന്ന് താരങ്ങളോട് ചോദിച്ചത്. അതിന് ആദ്യം കിസ് ആണെന്നാണ് ഗോപി സുന്ദർ നൽകുന്ന മറുപടി. എന്നാൽ അതല്ല, ഗിഫ്റ്റ് ആയിട്ടുള്ള എന്തെങ്കിലും ആണ് ഉദ്ദേശിച്ചതെന്ന് പറയുമ്പോൾ മൂക്കുത്തിയാണ് അമൃതയ്ക്ക് നൽകിയതെന്നാണ് ഗോപി സുന്ദർ പറയുന്നത്.

അമൃതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സാധനമാണ് മൂക്കുത്തി. ആ മൂക്കുത്തി കണ്ട് പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞെന്നും അമൃത സുരേഷ് പറയുന്നുണ്ട്. അതേസമയം, ഗോപി സുന്ദറിന് അമൃത ആദ്യമായി കൊടുത്ത സമ്മാനം ഏറ്റവും വലിയ സമ്മാനമായിരുന്നു എന്നാണ് ഗോപി സുന്ദർ പറയുന്നത്.

അമൃത അത് പൂങ്കാവനം പോലെ ആക്കി മാറ്റി

ഗോപി സുന്ദറിന്റെ സ്റ്റുഡിയോ കംപ്ലീറ്റ് മേക്കോവര്‍ ചെയ്യുകയാണ് അമൃത ചെയ്തത്. അതുവരെ തന്റെ സ്റ്റുഡിയോ മാര്‍ക്കറ്റ് പോലെയായിരുന്നു എന്നും, അമൃത അത് പൂങ്കാവനം പോലെ ആക്കി മാറ്റിയെന്നും ഗോപി സുന്ദർ പറഞ്ഞു.

അതേസമയം, ആരാണ് ആദ്യം പ്രപ്പോസ് ചെയ്തത് എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. ആ ചോദ്യത്തിന് പാസ് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ഇരുവരും. പ്രപ്പോസ് ചെയ്ത് എത്ര നാൾ കഴിഞ്ഞാണ് യെസ് പറഞ്ഞത് എന്ന ചോദ്യത്തിനും ഇരുവരും മറുപടി നൽകാൻ തയ്യാറായില്ല. ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയ സമയത്ത് എടുത്ത അഭിമുഖത്തിൽ ആണ് ഇത്.

More from Filmibeat

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X