ഗോപികയെ കാണാൻ കൂട്ടാക്കാതെ പോയ ജിപി; "അതിൻ്റ പ്രതികാരം ഈ വഴി വരുമെന്ന് കരുതിയില്ല"

മലയാളികളുടെ പ്രിയപ്പെട്ടവരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ജനപ്രീയ പരമ്പരയായ സാന്ത്വനത്തിലെ അഞ്ജലിയെ അവതരിപ്പിച്ചാണ് ഗോപിക മലയാളി മനസില്‍ ഇടം നേടുന്നത്. അതേസമയം ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയാകട്ടെ ശ്രദ്ധ നേടുന്നത് അവതാരകനായിട്ടാണ്. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് ജിപി താരമാകുന്നത്.പിന്നീട് മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയ നടനായി മാറുകയായിരുന്നു ജിപി.

ജിപിയുടേയും ഗോപിയുടേയും വിവാഹ നിശ്ചയം ഈയ്യടുത്താണ് നടന്നത്. ആരാധകരെ സംബന്ധിച്ച് വലിയൊരു സര്‍പ്രൈസായിരുന്നു ഈ വിവാഹ നിശ്ചയം. ഇരുവരേയും ഒരുമിച്ച് മുമ്പെവിടേയും കണ്ടിട്ടില്ല എന്നതായിരുന്നു കാരണം. ഇപ്പോഴിതാ തങ്ങളുടെ രസകരമായ കൂടിക്കാഴ്ചകളെക്കുറിച്ച് സംസാരിക്കുകയാണ് ജിപിയും ഗോപികയും. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും മനസ് തുറന്നത്.

Govind Padmasurya, Gopika Anil

''ഞാന്‍ ചേട്ടന്റെ വലിയ ആരാധികയായിരുന്നു. ഡി ഫോര്‍ ഡാന്‍സ് ഉണ്ടായിരുന്ന കാലത്ത് ചേട്ടന്റേയും പേളി ചേച്ചിയുടേയുമൊക്കെ വലിയ ആരാധികയായിരുന്നു. ചേട്ടന്റെ അച്ഛനും എന്റെ അച്ഛനും ഒരു കോമണ്‍ സുഹൃത്തുണ്ട്. അവരുടെ മോളുടെ കല്യാണത്തിന് ചേട്ടന്റെ അച്ഛനും വന്നിരുന്നു. ഞാനും അനിയത്തിയും ഓടിപ്പോയി സംസാരിച്ചു. ഞങ്ങള്‍ ചേട്ടന്റെ വലിയ ആരാധികമാരാണെന്ന് പറഞ്ഞു. ചേട്ടന്‍ അച്ഛനെ ഡ്രോപ്പ് ചെയ്തിട്ട് നീരജ് മാധവിന്റെ കല്യാണത്തിന് പോയിരുന്നു'' ഗോപിക പറയുന്നു.

അച്ഛനോട് ഞങ്ങളെ പരിചയപ്പെടുത്താമോ എന്ന് ചോദിച്ചു. വരുമ്പോള്‍ പരിചയപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അദ്ദേഹം പോകാന്‍ നേരം ഞങ്ങള്‍ ഇപ്പോള്‍ വിളിക്കുമെന്ന് കരുതി കാത്തു നിന്നു. ചേട്ടന്‍ വന്നപ്പോള്‍ രണ്ട് പിള്ളേര് കാണാന്‍ നില്‍ക്കുന്നുണ്ടെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴൊന്നും വേണ്ട എന്ന് പറഞ്ഞ് ചേട്ടന്‍ വണ്ടിയുമെടുത്ത് പോയെന്നാണ് ഗോപിക പറയുന്നത്. പിന്നാലെ അതിന്റെ കാരണം ജിപി വ്യക്തമാക്കുക്കുകയും ചെയ്യുന്നുണ്ട്.

ആ കല്യാണത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ നീരജിന്റെ കല്യാണത്തിനാണ് പോയത്. അച്ഛന്‍ രണ്ട് കുട്ടികള്‍ ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ഓഡിറ്റോറിയത്തിലാണെന്ന് പറഞ്ഞു. ഓഡിറ്റോറിയത്തില്‍ കയറിയാല്‍ ഞാന്‍ കല്യാണത്തിന് വരാത്തത് എന്തെന്ന് അങ്കിള്‍ ചോദിക്കും. അതിനാലാണ് വേണ്ടെന്ന് പറഞ്ഞ് പോയതെന്നാണ് ജിപി പറയുന്നത്.

Govind Padmasurya, Gopika Anil

''അന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല അതിന്റെ പ്രതികാരം ഈ വഴിക്ക് വരുമെന്ന്. അന്ന് രണ്ട് ഫോട്ടോ എടുത്തിരുന്നുവെങ്കില്‍ ആ വഴിക്കങ്ങ് പോയേനെ'' എന്നും ജിപി പറയുന്നു. പിന്നീട് ജിപിയ്ക്ക് തങ്ങളെ കാണാന്‍ വേണ്ടി ചെന്നൈയില്‍ വരേണ്ടി വന്നുവെന്നും ഗോപിക പറയുന്നുണ്ട്.

ഫോണില്‍ എന്താണ് സംസാരിക്കേണ്ടതെന്ന് ഗോപികയ്ക്ക് താന്‍ പരിചയപ്പെട്ട സമയത്തും ഇപ്പോഴും അറിയില്ലെന്നും ജിപി പറയുന്നു. അതായിരുന്നു ഞങ്ങളുടെ റിലേഷന്‍ഷിപ്പിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ജിപി പറയുന്നു. എന്നാല്‍ നേരിട്ട് സംസാരിക്കുമ്പോള്‍ വാചാലയാണെന്നും മനുഷ്യനെ കുഴപ്പിക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുമെന്നും ജിപി പറയുന്നു. തനിക്ക് പൊതുവെ ഫോണില്‍ സംസാരിക്കാന്‍ മടിയുണ്ടെന്ന് ഗോപികയും പറയുന്നുണ്ട്.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X