വിവാഹിതനെന്ന് മറച്ചുവച്ച് നീലവുമായി പ്രണയത്തിലായ ഗോവിന്ദ; സത്യമറിഞ്ഞ് തകര്‍ന്നു പോയ നടി

ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ഗോവിന്ദ. ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നായകനായിരുന്നു ഗോവിന്ദ. അമിതാഭ് ബച്ചനടക്കമുള്ള താരങ്ങളെ പോലും ബോക്‌സ് ഓഫീസില്‍ ബഹുദൂരം പിന്നിലാക്കാന്‍ ഗോവിന്ദയ്ക്ക് സാധിച്ചിരുന്നു. കോമഡി ടൈമിംഗും ഡാന്‍സുമാണ് ഗോവിന്ദയെ ജനപ്രീയനാക്കുന്നത്. ഗോവിന്ദയോളം മാസ് ഓഡിയന്‍സിനെ സ്വാധീച്ച മറ്റൊരു നായകനുണ്ടാകില്ല.

കരിയറില്‍ വലിയ കുതിപ്പ് നടത്തുമ്പോഴും ഗോവിന്ദയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകൡ നിറഞ്ഞു നിന്നിരുന്നു. ഗോവിന്ദയുടെ പ്രണയങ്ങളും വലിയ വാര്‍ത്തയായിരുന്നു. അന്നത്തെ മുന്‍നിര നായികയായ നീലം കോത്താരിയുമായുള്ള ഗോവിന്ദയുടെ പ്രണയം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വലിയ വിവാദമായാണ് ആ പ്രണയം അവസാനിച്ചിരുന്നു.

Govinda

നീലമിനോട് താന്‍ വിവാഹിതനാണെന്ന കാര്യം പോലും ഗോവിന്ദ മറച്ച് വെച്ചു എന്നത് വലിയ പ്രശ്‌നമായത്. സുനിത അഹൂജ എന്ന യുവതിയെ വിവാഹം കഴിച്ച് ഏറെ കാലത്തിന് ശേഷമാണ് താന്‍ വിവാഹിതനാണെന്നുള്ള കാര്യം ഗോവിന്ദ പുറം ലോകത്തോട് പറയുന്നത്. ഇക്കാര്യം മറച്ച് വെച്ചതെന്തിനാണെന്നുള്ള ചോദ്യത്തിന് പിന്നീട് താരം മറുപടി പറഞ്ഞു. ഇപ്പോഴിതാ ഗോവിന്ദയുടെ ആ വാക്കുകള്‍ വീണ്ടും ചർച്ചയാവുകയാണ്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സുനിതയുമായി പ്രണയത്തിലായതാണ് ഗോവിന്ദ. ഇക്കഥ വീട്ടില്‍ അറിഞ്ഞതോടെ ഇരുവരെയും വിവാഹം കഴിപ്പിക്കാനും തീരുമാനിച്ചു. സുനിതയുമായുള്ള ഗോവിന്ദയുടെ പ്രണയത്തിന് എല്ലാ പിന്തുണയും നല്‍കിയത് അമ്മയായിരുന്നു. സുനിതയെ തന്നെ വിവാഹം കഴിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഒടുവില്‍ അമ്മയുടെ നിര്‍ബന്ധത്തില്‍ നടന്‍ 1987 ല്‍ വിവാഹിതനായി. എന്നാല്‍ സിനിമയില്‍ എത്തിയപ്പോള്‍ ഇക്കാര്യം മറച്ച് വെക്കാമെന്ന തീരുമാനത്തിലേക്ക് ഗോവിന്ദ എത്തുകയായിരുന്നു.

അക്കാലത്ത് വിവാഹിതനാണെന്ന് അറിഞ്ഞാല്‍ അത് സിനിമാഭിനയത്തെ ബാധിക്കുമെന്ന ധാരണ സിനിമാ ലോകത്ത് പലര്‍ക്കും ഉണ്ടായിരുന്നു. അതിനാല്‍ കരിയറില്‍ പ്രശ്നമുണ്ടാവുമെന്ന് കരുതി ഗോവിന്ദ തന്റെ വിവാഹക്കാര്യം പുറംലോകത്തോട് മറച്ച് വെക്കുകയായിരുന്നു. മാത്രമല്ല തന്റെ കരിയറിനെ അട്ടിമറിക്കാന്‍ പലരും ശ്രമിക്കുമോന്ന് താരം പേടിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിച്ച് ഭാര്യയുമായി താമസിക്കുന്ന കാലത്താണ് നടി നീലവുമായി ഗോവിന്ദ ഇഷ്ടത്തിലാവുന്നത്. നടിയുമായി പ്രണയിക്കുന്ന സമയത്തൊന്നും വിവാഹിതനാണെന്ന കഥ ഗോവിന്ദ മറച്ച് പിടിച്ചു. പ്രണയത്തിലായി ഒരു വര്‍ഷത്തിന് ശേഷമാണ് നീലം ഗോവിന്ദ വിവാഹിതന്‍ ആണെന്ന സത്യം തിരിച്ചറിയുന്നത്. ഇതോടെ നീലം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, ഓണ്‍സ്‌ക്രീനി കെമിസ്ട്രി നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ് അന്ന് താന്‍ ഇക്കാര്യങ്ങള്‍ നീലത്തെ അറിയിക്കാത്തതെന്നാണ് പിന്നീട് ഗോവിന്ദ പറഞ്ഞത്. അന്നത്തെ ജനപ്രീയ ജോഡിയായിരുന്നു ഗോവിന്ദയും നീലവും. പക്ഷേ അത് വളരെ മോശം പ്രവൃത്തിയായി പോയെന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ടെന്നും ഞാന്‍ കളിച്ചത് വൃത്തിക്കെട്ട കളിയാണെന്നും ഗോവിന്ദ പറഞ്ഞിരുന്നു. നീലം പിന്നീട് വിവാഹം കഴിച്ചു.

Govinda

നിലവില്‍ യാതൊരു കുഴപ്പങ്ങളുമില്ലാതെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് താരങ്ങള്‍. എന്നാല്‍ നീലവുമായുള്ള പ്രണയം നഷ്ടപ്പെട്ടതിലും നീലമിനെ വിവാഹം കഴിക്കാത്തതിലും തനിക്ക് നിരാശയുണ്ടെന്ന് പലപ്പോഴായി ഗോവിന്ദ പറഞ്ഞിട്ടുണ്ട്. എന്തായാലും ഗോവിന്ദയുടെ താരപ്രഭ പതിയെ മങ്ങുകയായിരുന്നു. ഇന്ന് സിനിമകളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ഗോവിന്ദ.

അതുപോലെ നടി റാണി മുഖര്‍ജിയുമായിട്ടും ഗോവിന്ദ പ്രണയത്തിലാണെന്ന ഗോസിപ്പും ഒരുകാലത്ത് പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അത്തരമൊരു കഥ പുറത്ത് വരുന്നത്. റാണിയ്ക്ക് വേണ്ടി ആഢംബര കാറടക്കം പലതും നല്‍കിയതായിട്ടും ആരോപണമുണ്ട്. ഗോവിന്ദയെ റാണിയുടെ മുറിയില്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: govinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X