For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന് വണ്ണം വയ്ക്കണമെന്ന് ആഗ്രഹം, ഹരിശ്രീ അശോകൻ നൽകിയ ഉപദേശം!; പഴയ വീഡിയോ വൈറൽ

  |

  മലയാളി പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം ചാർത്തി കൊടുത്തിട്ടുള്ള നടനാണ് ദിലീപ്. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരേപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. മിമിക്രി വേദികളിൽ നിന്നാണ് ദിലീപ് സിനിമയിലെത്തുന്നത്. ആദ്യം സംവിധാന സഹായി ആയി തുടങ്ങിയ ദിലീപ് ഇന്ന് മലയാള സിനിമയിലെ വലിയ പേരുകളിൽ ഒന്നാണ്.

  1992 ലാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റം. അതിനു മുൻപ് ഒമ്പത് സിനിമകളിൽ സംവിധായകൻ കമലിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് മലയാള സിനിമ കൽപിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീര പ്രകൃതിയോ സൗന്ദര്യമോ ഒന്നുമില്ലാതെയാണ് ദിലീപ് മലയാള സിനിമയിലേക്ക് നായകനായി കാലെടുത്ത് വെച്ചതും വലിയ താരങ്ങളിൽ ഒരാളായി വളർന്നതും.

  Also Read: 'ഇത് തന്നെയാണ് നയൻതാര മാഡവും പറഞ്ഞത്, നിങ്ങൾക്ക് അറിയാത്തകൊണ്ടാണെന്ന് ഞാനും മനസിൽ പറയും'; അജു വർ‌​ഗീസ്!

  സ്വന്തം കഠിനാധ്വാനം കൊണ്ട് മലയാള സിനിമാ വ്യവസായത്തിൽ തന്റെതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാനും ദിലീപിനായി. ​ഇന്ന് മലയാളത്തിലെ മുൻനിര നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്.

  ദിലീപ് എന്ന നടന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചത് നടൻ അവതരിപ്പിച്ച വേഷങ്ങൾ തന്നെയാണ്. കുഞ്ഞിക്കൂഞ്ഞനായും ചാന്തുപൊട്ടായും മായാമോഹിനിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് നടൻ. കോമഡിയും വില്ലത്തരവും ഹീറോയിസവും എല്ലാം തനിക്ക് വഴങ്ങുമെന്നും ദിലീപ് തെളിയിച്ചിട്ടുണ്ട്. എന്നാൽ നടന്റെ കരിയറിലെ കൂടുതൽ ഹിറ്റുകളും പിറന്നത് ഹാസ്യം കൈകാര്യം കഥാപാത്രങ്ങളിലൂടെയാണ്.

  ദിലീപ് കോമഡി വേഷങ്ങളിൽ തിളങ്ങിയ മിക്ക ചിത്രങ്ങളിലും എത്തിയിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. മോഹൻലാൽ - ജഗതി കോംബോ പോലെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കോംബോയാണ് ഇവരുടേത്. പഞ്ചാബി ഹൗസ്, സിഐഡി മൂസ, ഈ പറക്കും തളിക, കൊച്ചി രാജാവ്, പാണ്ടിപ്പട, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചിരിപ്പൂരം തീർത്തിട്ടുണ്ട് ഹരിശ്രീ അശോകൻ - ദിലീപ് ജോഡികൾ.

  സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മിമിക്രി വേദികൾ മുതൽ തുടങ്ങിയതാണ് ഇവർക്കിടയിലെ സൗഹൃദം. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് ഹരിശ്രീ അശോകൻ വാചാലനായിരുന്നു. അതിനിടെ വണ്ണം വയ്ക്കാൻ ഉപദേശം ചോദിച്ച ദിലീപിന് പറഞ്ഞു കൊടുത്ത രസകരമായ ടിപ്പും നടൻ പങ്കുവച്ചിരുന്നു. അതാണ് ഇപ്പോൾ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. ഹരിശ്രീ അശോകന്റെ വാക്കുകൾ ഇങ്ങനെ.

  'ദിലീപിന് വലിയ ആഗ്രഹമായിരുന്നു, കുറച്ച് ശരീരം വേണമെന്നൊക്കെ. സിനിമ ആയിരുന്നു അന്നും അവന്റെ ലക്ഷ്യം. ഒരു ദിവസം എന്നോട് വന്നിട്ട് ചോദിച്ചു, 'ചേട്ടാ എനിക്ക് ഒന്ന് തടി വയ്ക്കണം, എന്തെങ്കിലും മാർഗമുണ്ടോ' എന്ന്. ഞാൻ പറഞ്ഞു, 'നിസാര പണിയല്ലേ. എടപ്പാളിൽ ഒരു തങ്ങളുണ്ട്. ആ തങ്ങളെ വിളിച്ചിട്ട് വീടിന്റെ അടുത്ത് ഒരു ചായ്പ്പ് ഉണ്ടാക്കി കൊടുത്താൽ തങ്ങള് വരും. 41 ദിവസം അയാൾക്ക് അവിടെ താമസിക്കണം,'

  Also Read: ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടാണ്, നല്ല ഫിറ്റായിരുന്നു!; അനുഭവം പറഞ്ഞ് നടൻ ബാല

  'ഈ തങ്ങൾ വരുമ്പോൾ ഒരു ആടിനെയും കൊണ്ടുവരും. ഈ ആടിന് 41 ദിവസം 21 പച്ചമരുന്നുകൾ ഇടിച്ച് നെല്ലിൽ കൊടുത്ത് തീറ്റിക്കും. ആ സമയത്തൊക്കെ നീ നിന്റേതായ രീതിയിൽ വൃതത്തിലായിരിക്കണം. 41 -മത്തെ ദിവസം തങ്ങൾ ബിസ്‌മി ചൊല്ലി ആടിനെ അറുക്കും. പുറത്താരും അറിയരുത്. വളരെ രഹസ്യമായിരിക്കണം,'

  'എന്നിട്ട് അതിന്റെ തോൽ ഉരിഞ്ഞ് ആടിന്റെ തുടയിലെ ഇറച്ചി സ്ലൈസ് ചെയ്ത് എടുക്കണം. എന്നിട്ട് അത് ഉണക്കണം. എന്നിട്ട് നിനക്ക് എപ്പോൾ തടി വേണമെന്ന് തോന്നുന്നുവോ അപ്പോൾ അത് വെച്ച് കെട്ടിയിട്ട് ഒരു ബനിയൻ ഇട്ടാൽ മതി. ഒക്കെ ആയിരിക്കുമെന്ന് പറഞ്ഞു,' വേദിയെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് ഹരിശ്രീ അശോകൻ പറഞ്ഞു.

  Read more about: dileep
  English summary
  When Harisree Ashokan Given Advice To Dileep For Gaining Weight, Old Video Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X