ബോധമില്ലാത്ത നടന്‍, നെഞ്ചത്ത് ചവിട്ടി; ഇനി ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ലെന്ന് പറഞ്ഞു!
നടി തൃഷയ്‌ക്കെതിരെയുള്ള മോശം പരാമര്‍ശത്തിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍. വിജയ് നായകനായ ലിയോ എന്ന ചിത്രത്തില്‍ മന്‍സൂര്‍ അലിഖാന്‍ അഭിനയിച്ചിരുന്നു. തൃഷയായിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് മന്‍സൂര്‍ അലിഖാന്‍ തൃഷയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തുന്നത്.
ഇതിനിടെ ഇപ്പോഴിതാ മുമ്പൊരിക്കല്‍ മന്‍സൂര്‍ അലിഖാനെക്കുറിച്ച് നടന്‍ ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സത്യം ശിവം സുന്ദരം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ തന്നേയും കൊച്ചിന്‍ ഹനീഫയേയും മന്‍സൂര്‍ അലിഖാന്‍ ചവുട്ടിയതിനെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ സംസാരിച്ചത്.

'ഈ സിനിമയില്‍ എന്നെയും ഹനീഫിക്കയെയും മന്‍സൂര്‍ അലി ഖാന്‍ ബസ് സ്റ്റാന്‍ഡില്‍ ഇട്ട് തല്ലുന്ന ഒരു സീനുണ്ട്. ഞങ്ങള്‍ അന്ധന്‍മാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വെക്കണം. അങ്ങനെവെച്ചാല്‍ വേറൊന്നും നമുക്ക് കാണാന്‍ കഴിയില്ല. മന്‍സൂര്‍ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ടും കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. പുള്ളി മൈന്‍ഡ് ചെയ്തില്ല' എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.
'രണ്ടാമതും ചവിട്ടി. നിര്‍ത്താന്‍ പറഞ്ഞു ഞാന്‍. ഞാന്‍ നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്, ഇനി നീയെന്റെ ദേഹത്ത് തൊട്ടാല്‍ മദ്രാസ് കാണില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു ആള്‍. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാള്‍ ഇവിടുന്ന് പോകില്ല. ഞാന്‍ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു'' എന്നും ഹരിശ്രീ അശോകന്‍ പറയുന്നു.
ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന്‍. ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാള്‍ക്കെതിരെ നൂറ്റി അന്‍പതോളം കേസുകള്‍ ഉണ്ട്. എപ്പോഴും ജയിലിലാണ്. വീട്ടില്‍ വല്ലപ്പോഴുമാണ് വരുക. ലീവിന് വീട്ടില്‍ വരും,' എന്നും മന്‍സൂര്‍ അലി ഖാനെക്കുറിച്ച് ഹരിശ്രീ അശോകന്‍ പറയുന്നുണ്ട്. ലിയോയെക്കുറിച്ച് സംസാരിക്കവെ തൃഷയ്‌ക്കൊപ്പം റേപ്പ് സീന്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ബെഡ് റൂം സീന്‍ അഭിനയിക്കാനായില്ലെന്നുമൊക്കെയാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

പിന്നാലെ തൃഷ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. മിസ്റ്റര്‍ മന്‍സൂര്‍ അലി ഖാന്‍, അടുത്തിടെ എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുകയും ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം, വെറുപ്പ്, മോശം അഭിരുചി എന്നിവയൊക്കെ അതിലുണ്ടെന്ന് മനസിലാക്കുകയും ചെയ്യുന്നു എന്നായിരുന്നു തൃഷയുടെ ട്വീറ്റ്.
അദ്ദേഹത്തിന് ഈ ആഗ്രഹം ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷേ നിങ്ങളെ പോലൊരു മോശം ആളുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാത്തതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് പറയാം എന്നും തൃഷ പറയുന്നു. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കിയുള്ള നാളുകളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും. ഇയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നതായും തൃഷ അഭിപ്രായപ്പെട്ടു. പിന്നാലെ പിന്തുണയുമായി ലോകേഷ് കനകരാജും രംഗത്തെത്തി.


Click it and Unblock the Notifications











