'എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വസ്ത്രമായിരുന്നു; കൊന്നാലും അത് ധരിക്കില്ലെന്ന് പറഞ്ഞു!': ഹണി റോസ്

മലയാളത്തിലെ യുവനായികമാരിൽ പ്രധാനിയാണ് ഹണി റോസ്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി പതിനെട്ട് വർഷമായി മലയാള സിനിമയുടെ ഭാഗമാണ്. തെലുങ്കിൽ അടക്കം സാന്നിധ്യം അറിയിച്ച ഹണിക്ക് ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളിലും ഹണി റോസ് താരമാണ്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താരത്തിന്റെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്.

കേരളത്തിലെ ഉദ്ഘാടന വേദികളിലെ സജീവ സാന്നിധ്യവുമാണ് ഹണി റോസ്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം താരത്തെ ട്രോളുകയും ചെയ്യാറുണ്ട്. എങ്കിലും അതിനെയൊന്നും കൂസാതെ മുന്നോട്ട് പോവുകയാണ് ഹണി റോസ്. അടുത്തിടെ അയർലൻഡിലും ഒരു ഉദ്‌ഘാടനത്തിൽ ഹണി റോസ് പങ്കെടുക്കുകയുണ്ടായി. അതും ഏറെ ശ്രദ്ധനേടിയിരുന്നു. ഓരോ തവണയും തനിക്ക് ഇണങ്ങുന്ന ഏറ്റവും മനോഹരമായ വസ്ത്രങ്ങൾ ധരിച്ചാണ് ഹണി പൊതുവേദികളിൽ എത്താറുള്ളത്. അതിൽ താരത്തിന് പ്രത്യേക കഴിവുണ്ട്.

honey rose

പക്ഷേ ഹണിക്ക് തീരെ ഇഷ്‌ടമില്ലാത്ത വേഷങ്ങൾ ഇടേണ്ടിവന്ന സാഹചര്യങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. സിനിമയിൽ നിന്നുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ മനസുതുറന്നു. പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഹണിയുടെ പഴയ ഒരു ഫോട്ടോ അവതാരക കാണിച്ചപ്പോഴാണ് ഹണി തന്റെ അനുഭവം പങ്കുവച്ചത്.

ആ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഹണി ഇന്ന് ഓർക്കുന്നുണ്ടായിരുന്നില്ല. അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അതെന്ന് ഹണി പറഞ്ഞു. തന്റെ ആദ്യ തമിഴ് സിനിമയോ മറ്റോ ആണെന്നും ഹണി ഓർക്കുന്നു. തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.

സെറ്റിൽ താൻ വഴക്കുണ്ടാക്കി. കൊന്നാലും അത് വിടില്ലെന്ന് വാശിപിടിച്ചു. വേറെ നിർവാഹമില്ലാതെ വന്നതോടെ ഒടുവിൽ ആ വേഷം ധരിച്ചു. അതിന്റെ എല്ലാ വിഷമവും ആ സമയം ഉണ്ടായിരുന്നു. അവർക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം എന്ന് ഹണി പറയുന്നു. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഹണി ഇക്കാര്യം വെളിപ്പെടുത്തിയത്. മുതൽ കനവാണ്‌ ഹണി റോസിന്റെ ആദ്യ തമിഴ് ചിത്രം.

honey rose

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ സ്ലീവ്‌ലെസ് ടോപ്പിടാൻ പോലും പേടിച്ചിരുന്ന ആളായിരുന്നു താനെന്ന് ഹണി റോസ് തുറന്നു പറഞ്ഞിരുന്നു. സമയമെടുത്താണു താൻ അതിൽ നിന്നൊക്കെ മാറിയതെന്നും ഹണി റോസ് പറയുകയുണ്ടായി. തുടക്കത്തിൽ മര്യാദക്ക് സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഭിമുഖങ്ങൾക്കു പോയിരിക്കുമ്പോൾ ചോദ്യങ്ങളോട് ഒറ്റ വാക്കിലാണ് മറുപടി നൽകിയിരുന്നത്. വളരെ അന്തർമുഖയായിരുന്നു. ഒരു സ്ലീവ്ലെസ് ടോപ്പിടാനോ മര്യാദയ്ക്കു സംസാരിക്കാനോ ഒക്കെ അന്നുണ്ടായിരുന്ന പേടി സത്യത്തിൽ തന്റെ അറിവില്ലായ്മയായിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ആളുകൾ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു. കൂടുതൽ ആളുകളെ കണ്ട് തുടങ്ങിയപ്പോഴാണ് ഇതൊന്നും തെറ്റല്ല, ഇതിലൊന്നും മോശമെന്ന് കരുതാൻ ഒന്നുമില്ലെന്ന് മനസ്സിലായത്. താൻ നാട്ടിൻപുറത്തു ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു. അതിൽനിന്ന് ഒരുപാടു മാറി. ഇപ്പോൾ ഇഷ്ടമുള്ള കംഫർട്ടബിളായ വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നാണ് ഹണി റോസ് പറഞ്ഞത്. ഇന്ന് സാരിയിലും മോഡേൺ വസ്ത്രങ്ങളിലുമെല്ലാം ഹണിയെ കാണാൻ സാധിക്കും. മലയാള സിനിമയിൽ ഏറ്റവും ശക്തമായ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ നൽകുന്ന നായികയാണ് ഹണി റോസ്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X