വീട്ടുകാരുടെ സമ്മതത്തിന് ആറ് വർഷം കാത്തിരുന്നു; അബ്‌സറാണ്‌ എന്റെയാളെന്ന് മനസിലാക്കിയത് അപ്പോൾ; ഇന്ദ്രജ പറഞ്ഞത്

മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങളിൽ തിളങ്ങി ജനപ്രീതി നേടിയ നടിയാണ് ഇന്ദ്രജ. ചെന്നെെയിലെ ഒരു തെലുങ്ക് ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ച ഇന്ദ്രജ ബാല താരമായിട്ടാണ് സിനിമയിൽ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഉസ്താദ്, ക്രോണിക് ബാച്ച്ലർ, മയിലാട്ടം, എഫ്ഐആർ, ലോകനാഥൻ ഐഎഎസ് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെയാണ് ഇന്ദ്രജ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.

മലയാളത്തിൽ കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ താരമായി മാറാൻ ഇന്ദ്രജക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലുമൊക്കെയായി സജീവമാണ് നടി. ഇന്ദ്രജയുടെ വിവാഹമൊക്കെ വലിയ രീതിയിൽ വാർത്തയായിട്ടുള്ളതാണ്. തമിഴ് സീരിയൽ താരമായ അബ്സറിനെയാണ് ഇന്ദ്രജ വിവാഹം കഴിച്ചത്.

indraja

മുസ്ലിമാണ് അബ്സർ അതുകൊണ്ട് തന്നെ കുടുംബത്തിന്റെ സമ്മതം ലഭിക്കാൻ 6 വർഷത്തോളം കാത്തിരിക്കേണ്ടി വന്നെന്നാണ് ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജ പറഞ്ഞത്. എന്നാൽ, അത് പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാൽ അവസാനം തങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നുമാണ് നടി പറഞ്ഞത്. ഇന്ദ്രജയുടെ ആ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം.

'ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. അദ്ദേഹം മുസ്ലിമാണ്. ഒരു ആറ് കൊല്ലത്തോളമായിട്ട് ഞങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് കുറെ കോമൺ ഫ്രണ്ട്സുണ്ട്. ഞങ്ങൾ പുറത്തു പോവുകയും ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു സമയത്ത് അദ്ദേഹമാണ് എനിക്ക് ചേരുന്നയാൾ എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ഒരിക്കലും എന്റെ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെടാറില്ല. കൂടാതെ എന്നെ നല്ല വിശ്വാസവും ആയിരുന്നു,'

'പ്രണയത്തിലായപ്പോൾ ഞാനാണ് സർപ്രൈസുകൾ ഒരുക്കിയിരുന്നത്. സർപ്രൈസ് ഗിഫ്റ്റും യാത്രകളും അങ്ങനെ എല്ലാം ഞാൻ പ്ലാൻ ചെയ്യുമായിരുന്നു. എന്നാൽ ഭയങ്കര റൊമാന്റിക് ആയിട്ട് ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഭയങ്കരമായ റൊമാൻസ് കാണിക്കാൻ ഒന്നും അറിയിലായിരുന്നു. വളരെ പ്ലെയിൻ ആയിട്ടുള്ള മനുഷ്യൻ ആണ് അദ്ദേഹം. എന്നാൽ ഭയങ്കര സ്നേഹമുള്ള ആളാണ്. ഭയങ്കര കരുണയാണെന്നും' ഇന്ദ്രജ പറഞ്ഞു.

ഒരു നാലഞ്ച് ദിവസം ഷൂട്ടിങ്ങിന് വേണ്ടി പോകണമെങ്കിലും ഞാൻ ചോദിച്ചാൽ ഓക്കെ, ഓക്കെ നോ പ്രോബ്ലം എന്ന് മാത്രമേ പറയു എന്നും ഇന്ദ്രജ പറഞ്ഞു. പുകവലിയും മദ്യപാനവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുക എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹമെന്നും അബ്സർ അങ്ങനെയുള്ള ആളാണെന്നും ഇന്ദ്രജ വെളിപ്പെടുത്തി. താൻ വെജിറ്റേറിയൻ ആയതിനാൽ വീടിനുള്ളിൽ നോൺ-വെജ് പാചകം ചെയ്യില്ലെന്ന് ആദ്യമേ കരാർ ആയത് ആണെന്നും പുറത്തു നിന്ന് കഴിക്കാമെന്ന് സമ്മതിച്ചതായും ഇന്ദ്രജ തമാശയായി പറയുന്നുണ്ട്

ഷൂട്ടിങ്ങിനിടയിൽ മകളെ തനിച്ചാക്കി പോകുന്നതിൽ ആദ്യം തനിക്ക് ടെൻഷനായിരുന്നുവെന്നും എന്നാൽ മകൾ സാറ തന്റെ തൊഴിൽ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഇന്ദ്രജ കൂട്ടിച്ചേർത്തു.

indraja

മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച അനുഭവവും ഇന്ദ്രജ അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂക്ക എന്തെങ്കിലും ചോദിച്ചാൽ ഒക്കെ പറഞ്ഞു തരും. എന്നാൽ മോഹൻലാൽ വളരെ കംഫർട്ട് സോണിൽ ഉള്ള ആളാണെന്നും കുറച്ചധികം സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്നും ഇന്ദ്രജ പറയുന്നുണ്ട്.

മണിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും നടി പറഞ്ഞു. സെറ്റ് മുഴുവൻ സജീവമാക്കി നിർത്തുന്ന ആളാണ് മണി ചേട്ടൻ. മലയാളത്തിൽ ഉണ്ടായ ഏറ്റവും മികച്ച കലാകാരൻ ആയിരുന്നു അദ്ദേഹമെന്നും ഇന്ദ്രജ പറഞ്ഞു. അതേസമയം, ഏകദേശം 17- ഓളം മലയാളം സിനിമകളിൽ ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ ഇന്ദ്രജിത് എന്ന സിനിമയിൽ ആയിരുന്നു താരം അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: indraja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X