പൃഥ്വിരാജിനെ പോലെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാത്തതിന് കാരണം; ഇന്ദ്രജിത് പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും അവരുടെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനികളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇന്ദ്രജിത് നടനായി തിളങ്ങുമ്പോൾ പൃഥ്വിരാജ് നടനും സംവിധായകനും നിർമാതാവായുമെല്ലാം തിളങ്ങുകയാണ്.

കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്ന് ഇന്ദ്രജിത്ത്. വില്ലൻ കഥാപാത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് ഏത് റോളുകളും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഇന്ദ്രജിത് തെളിയിക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് ഇന്ദ്രജിത്ത്.

അതുപോലെ എല്ലാ കാര്യങ്ങളിലും അനിയൻ പൃഥിരാജിൽ നിന്ന് വ്യത്യസ്തനാണ് ഇന്ദ്രജിത്

അതുപോലെ എല്ലാ കാര്യങ്ങളിലും അനിയൻ പൃഥിരാജിൽ നിന്ന് വ്യത്യസ്തനാണ് ഇന്ദ്രജിത്. സോഷ്യൽ മീഡിയയിലൂടെ പല വിഷയങ്ങളിലും പൃഥ്വിരാജ് പ്രതികരിക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ടെങ്കിലും ഇന്ദ്രജിത് അങ്ങനെ പ്രതികരിച്ച് കണ്ടിട്ടില്ല. എന്നാൽ അതിന്റെ കാരണം താരം പറഞ്ഞിട്ടുണ്ട്. കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം കാരണം വെളിപ്പെടുത്തിയത്.

പൃഥ്വിരാജിനെ പോലെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു കണ്ടിട്ടില്ലാലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. 'ഞാൻ സോഷ്യൽ മീഡിയയിൽ പൊതുവെ ആക്റ്റീവ് അല്ല. ഓരോ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്റെ സർക്കിളിൽ പ്രതികരിക്കാറുമുണ്ട്. എന്റെ സുഹൃത്തുക്കളോടും എനിക്ക് അറിയാവുന്ന ആളുകളോടും ഞാൻ അതെല്ലാം ചർച്ച ചെയ്യാറുണ്ട്.'

പബ്ലിക്കായി ഇടാൻ, അങ്ങനെയൊരു ആളല്ല ഞാൻ

'പബ്ലിക്കായി ഇടാൻ, അങ്ങനെയൊരു ആളല്ല ഞാൻ. അത് തെറ്റാണോ, ശരിയാണോ എന്ന് അറിയില്ല. ഞാൻ ഇട്ടിട്ടില്ല എന്ന് പറയാൻ പറ്റില്ല. ഇട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങൾക്കും അങ്ങനെ പ്രതികരിക്കാൻ തോന്നിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സിനിമ സംബന്ധിച്ച കാര്യങ്ങൾ ഇടും എന്നല്ലാതെ ഞാൻ പൊതുവെ ആക്റ്റീവ് അല്ല.' ഇന്ദ്രജിത് പറഞ്ഞു.

പൃഥ്വിരാജിനെ നേരിൽ കാണുമ്പോൾ എങ്ങനെയാണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇന്ദ്രജിത് നൽകിയത്. ഞങ്ങൾ ഒന്നും സംസാരിക്കാറില്ല. പരസ്പരം നോക്കിയിരിക്കുകയാണ് ചെയ്യാറുള്ളതെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട ഞങ്ങൾ തമ്മിൽ കാണാറുള്ളൂവെന്നും കൂടാതെ നേരിൽ കാണുമ്പോൾ അധികം സിനിമയെ കുറിച്ച് സംസാരിക്കാറില്ലെന്നും പേഴ്സണൽ കാര്യങ്ങളൊക്കെയാണ് സംസാരിക്കുന്നതെന്നും താരം പിന്നീട് പറഞ്ഞു.

മകളുടെ സിനിമ താൽപര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ

മകളുടെ സിനിമ താൽപര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തിരിക്കുകയാണെന്നാണ് ഇന്ദ്രജിത് പറഞ്ഞത്. 'അതൊക്കെ അവളുടെ ഇഷ്ടമാണ്. സംഗീതത്തിനോടാണ് അവൾക്ക് താൽപര്യം. സംഗീതം പഠിക്കണം എന്ന് പറയുന്നുണ്ട്. അതൊക്കെ അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട ഒരു മേഖലയാണല്ലോ. ഭാവയിൽ സിനിമയിൽ പ്രവൃത്തിച്ചേക്കാം' എന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി.

പൂർണ്ണിമയോട് കഥകൾ പറയാറുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നുണ്ട്. നല്ല കഥകൾ കേട്ടൽ താൻ പൂർണ്ണിമയോട് പറയാറുണ്ട്. കൂടാതെ കുട്ടികളോടും കഥ പറയാറുണ്ട്. താൻ നല്ലൊരു സ്റ്റോറി ടെല്ലറാണെന്ന് എല്ലാവരും പറയാറുണ്ട്. കഥ പറയുമ്പോൾ പൂർണ്ണിമ കേട്ടിരിക്കുമെന്നും ഇന്ദ്രജിത് പറഞ്ഞു. താൻ സംവിധായകനാവാൻ തയ്യാറെടുക്കുകയാണെന്നും. അൽപം വലിയ ചിത്രമായിരിക്കുമെന്നും കുറച്ച് വൈകുമെന്നും ഇന്ദ്രജിത്ത് പറയുന്നുണ്ട്.

Read more about: indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X