For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലയിടത്തും ഒഴിവാക്കപ്പെട്ടു, സിനിമയില്‍ നിന്നും; ഇനിയും ഉണ്ടാകും! ഇന്ദ്രന്‍സ് പറയുന്നു

  |

  ഇന്നലെയായിരുന്നു പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രേവതി മികച്ച നടിയായപ്പോള്‍ രണ്ട് പേരാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ജോജു ജോര്‍ജും ബിജു മേനോനും. രണ്ടു പേരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിക്കാത്തതില്‍ ചിലര്‍ നീരസം അറിയിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ പോയ വര്‍ഷം ഇന്ദ്രന്‍സ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

  എനിക്കും ആഗ്രഹമുണ്ട്, റോസാപൂ ചെടിയാകാന്‍, പക്ഷെ വൈകിപ്പോയി; വികാരഭരിതനായി ബ്ലെസ്ലി

  ജീവിതത്തില്‍ പലപ്പോഴും ഒഴിവാക്കലുകള്‍ നേരിട്ടിട്ടുണ്ട് താന്‍ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. തന്നെ മാറ്റി നിര്‍ത്തിയതെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇന്ദ്രന്‍സ് നല്‍കിയ മറുപടി ''ജീവിതത്തില്‍ പലയിടത്തു നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയാം. അതൊക്കെ അന്നന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സംഭവിച്ചതാണ്. അതൊക്കെ ഓര്‍ത്ത് ദുഖിച്ചിരിക്കാനൊന്നും ഞാനില്ല'' എന്നായിരുന്നു.

  1981 ല്‍ പുറത്തിറങ്ങിയ ചൂതാട്ടം എന്നില്‍ വസ്ത്രാലങ്കാര സഹായിയായിട്ടായിരുന്നു ഇന്ദ്രന്‍സിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് പത്മരാജനെ പരിചയപ്പെട്ടതോടെ ജീവിതവും സിനിമാ ജീവിതവും മാറി. അന്ന് ഇന്ദ്രന്‍സിന്റെ പേര് സുരേന്ദ്രന്‍ എന്നായിരുന്നു. കടയുടെ പേരായിരുന്നു ഇന്ദ്രന്‍സ്. അതിനാല്‍ പേര് ആദ്യം ഇന്ദ്രന്‍സ് സുരേന്ദ്രന്‍ എന്നായിരുന്നു. പിന്നെയാണത് ഇന്ദ്രന്‍സ് മാത്രമായി മാറുന്നത്.

  തമാശകളിലൂടെ ചിരിപ്പിച്ച് മലയാളി മനസില്‍ ഇടം നേടുകയായിരുന്നു പിന്നീട് ഇന്ദ്രന്‍സ്. അവിടുന്ന് ഗിയറൊന്ന് ചെയ്ഞ്ച് ചെയ്ത് സ്വഭാവനടനും നായകനുമൊക്കെയായി മാറുകയായിരുന്നു. മലയാളികളുടെ നെഞ്ച് പിടഞ്ഞു പോകുന്ന ഒരുപാട് രംഗങ്ങളെ അദ്ദേഹം അനശ്വരമാക്കി. അന്ന് ചിരിച്ചവരെ കൊണ്ട് കരയിപ്പിക്കാനും കെട്ടിപ്പിടിച്ച് ചേര്‍ത്തു നിര്‍ത്താനുമാക്കെ ഇന്ദ്രന്‍സിന് സാധിച്ചു. നേട്ടങ്ങള്‍ കടലിനക്കരെ നിന്നുവരെ തേടിയെത്തി. അപ്പോഴും നിഷ്‌കളങ്കമായൊരു ചിരിയോടെ തന്റെ ലാളിത്യം അദ്ദേഹം കാത്തുസൂക്ഷിച്ചു.

  ''മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും എനിക്ക് പുത്തരിയല്ല. നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും പറഞ്ഞിട്ടുണ്ട് സാറേ ഈ സുരേന്ദ്രനെ എന്റെയടുത്ത് ഇരുത്താന്‍ പറ്റത്തില്ല, മാറ്റിയിരുത്തണം എന്ന്'' ഇന്ദ്രന്‍സ് പഴയ കാലത്തെ മറന്നിട്ടില്ല. ''ഒരേയൊരു ഡ്രസും ഇട്ടുകൊണ്ടാണ് ആഴ്ചയില്‍ അഞ്ച് ദിവസവും സ്‌കൂളില്‍ പോയിരുന്നത്. കഴുകി ഉണക്കാനുള്ള സാവകാശമില്ല. പിന്നെ സഹപാഠികള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ'' എന്നാണ് അതേക്കുറിച്ച് ഇന്ദ്രന്‍സ് ചോദിക്കുന്നത്.


  ചെയ്യുന്ന ജോലി അത് തയ്യല്‍ ആയാലും അഭിനയം ആയാലും നൂറുശതമാനം ആത്മാര്‍ത്ഥ വേണമെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ഇപ്പോള്‍ സെറ്റില്‍ കാരവാന്‍ ഉണ്ടെങ്കിലും താന്‍ ഒരു കസേര കിട്ടിയാല്‍ ഹാപ്പിയാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

  അതേസമയം ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുക്കത്തതിലുള്ള വിവാദം ശക്തമാവുകയാണ്. വിജയ് ബാബു വിഷയത്തെ തുടര്‍ന്ന് ഹോം എന്ന സിനിമയെ തന്നെ ഒഴിവാക്കിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ജൂറി ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു. ഹോം ജൂറി കണ്ടിരുന്നുവെന്നും മാറ്റി നിര്‍ത്തിയിരുന്നില്ലെന്നുമാണ് ജൂറി ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

  ചിത്രം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജൂറി ചെയര്‍മാന്‍ ആയ സെയ്ദ് അഖ്തര്‍ മിര്‍സ രംഗത്തെത്തിയത്. 'ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടു. ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ല. അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും ജൂറി തീരുമാനം അനുസരിച്ചാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാകുന്നത് ശരിയല്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ? എന്നും അദ്ദേഹം ചോദിച്ചിരുന്നു.

  Read more about: indrans
  English summary
  When Indrans Opened Up About Facing Rejection In Cinema Field And Personal Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X