ഇല്ലാത്ത കുഷ്ടത്തിന് ഒന്നര വര്‍ഷം ചികിത്സിച്ചു, ആരോടും പറഞ്ഞില്ല; ആ രഹസ്യം ഇന്നസെന്റ് വെളിപ്പെടുത്തിയപ്പോള്‍

മലയാളത്തിന്റെ ഇന്നച്ചന്‍ ഇനി ജീവിക്കുക തന്റെ കഥാപാത്രങ്ങൡലൂടെയായിരിക്കും. മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയൊരു പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരാരോ പോയത് പോലെയാണ് ഇന്നസെന്റിന്റെ മരണം മലയാളികളെ വേദനിപ്പിക്കുന്നത്. ഈ സമയത്ത് ഇന്നസന്റിന്റെ പഴയകഥകളും ആരാധകരുടെ ചര്‍ച്ചകളിലേക്ക് കടന്നു വരികയാണ്. ഇത്രമേല്‍ രസകരമായ ഏതൊരു വിഷമത്തേയും അവതരിപ്പിക്കാന്‍ സാധിക്കുന്ന മറ്റൊരാളുണ്ടാകില്ല.

ഏത് വിഷമത്തേയും ചിരിച്ച മുഖത്തോടെയാണ് ഇന്നസെന്റ് നേരിട്ടത്. തനിക്ക് ക്യാന്‍സര്‍ വന്നപ്പോഴും ഇന്നസെന്റ് നേരിട്ടത് അതേ ഭാവത്തോടെയായിരുന്നു. ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പേരില്‍ അദ്ദേഹം ആ കാലത്തെക്കുറിച്ച് പുസ്തകവും എഴുതിയിരുന്നു. ക്യന്‍സറിനെ നേരിട്ടതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം മനസ് തുറന്നിരുന്നു.

Innocent

ഒരു ഷൂട്ടിങ് സെറ്റില്‍ വച്ചാണ് ബയോപ്സി റിസള്‍ട്ട് വന്നത്. കാന്‍സര്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ സങ്കടം വന്നിരുന്നു. സത്യന്‍ അന്തിക്കാട് മുറിയിലേക്ക് വന്നപ്പോള്‍ ഉള്ളിലെ സങ്കടം അറിയാതെ പുറത്ത് വന്ന് കരഞ്ഞുപോയി എന്നാണ് ഇന്നസെന്റ് പറഞ്ഞത്. എന്നാല്‍ രോഗത്തെക്കുറിച്ച് ആലോചിച്ച് വെറുതെ മരിക്കാന്‍ തനിക്ക് പറ്റില്ലായിരുന്നുവെന്നാണ് ഇന്നസെന്റ് പറഞ്ഞത്. ഉടനെ താന്‍ വീട്ടിലേക്ക് വിളിക്കുകയും താന്‍ വരുമ്പോള്‍ ആറും കരയുകയോ സഹതപിക്കുകയോ ചെയ്യരുതെന്നും പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനെ ചെയ്താല്‍ താന്‍ എങ്ങോട്ടെങ്കിലും പോവുമെന്നും പറഞ്ഞതായി അദ്ദേഹം പറയുന്നു. എല്ലാവരും ഇപ്പോഴത്തേത് പോലെ കളിച്ച് ചിരിച്ച് നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ്അവര്‍ സമ്മതിച്ചു. വീട്ടില്‍ എല്ലാവര്‍ക്കും വേദനയുണ്ടായിരുന്നുവെങ്കിലും അവര്‍ അത് തന്റെ മുന്നില്‍ കാണിച്ചില്ലെന്നും ഇന്നസെന്റ് പറയുന്നുണ്ട്. തനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ പിടിച്ചു നിന്നെങ്കിലും ഭാര്യ ആലീസിന് ക്യാന്‍സര്‍ വന്നപ്പോള്‍ താന്‍ കരഞ്ഞുപോയെന്നാണ് ഇന്നസെന്റ് പറഞ്ഞത്.

ക്യാന്‍സറിനെക്കുറിച്ച് മാത്രമല്ല കുഷ്ടരോഗത്തിന് ചികിത്സ തേടിയതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നിരുന്നു. 26 വയസ്സിലായിരുന്നു. കല്യാണം കഴിച്ചിട്ടില്ല. കുഷ്ടത്തിന് ചികിത്സ എടുത്ത കാര്യം ഭാര്യ ആലീസിനും അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സിനിമാ സ്വപ്നവുമായി മദ്രാസില്‍ കഴിയുന്ന കാലമായിരുന്നു സംഭവമെന്നാണ് ഇന്നസെന്റ് പറഞ്ഞത്. വൃത്തിയും വെടിപ്പും ഒന്നും ഇല്ലാതെ ജീവിച്ചാല്‍ കുഷ്ടം വരും എന്നൊരു ചിന്ത അന്നുണ്ടായിരുന്നുവെന്നാണ് ഇന്നസന്റ് ഓര്‍ക്കുന്നത്.

Innocent

ഒരിക്കല്‍ തോളിന് താഴെ കൈ കൊണ്ട് തൊട്ടപ്പോള്‍, സ്പര്‍ശനം അറിയുന്നില്ല. സ്പര്‍ശനം അറിയുന്നില്ല എങ്കില്‍ കുഷ്ടത്തിന്റെ ലക്ഷണം ആണെന്ന് അറിയാമായിരുന്നതില്‍ തനിക്ക് രോഗം വന്നുവെന്നായിരുന്നു കരുതിയിരുന്നത്. വീട്ടില്‍ പറഞ്ഞാല്‍ അവരും അകറ്റി നിര്‍ത്തുമോ എന്ന് ഭയന്നു. അതിനാല്‍ വീട്ടില്‍ പറഞ്ഞില്ല. വീട്ടില്‍ ഡോക്ടറുണ്ടായിട്ടും പുറത്ത് പോയി ചികിത്സ തേടി. ഒന്നര വര്‍ഷത്തോളം താന്‍ ആരുമറിയാതെ കുഷ്ടരോഗത്തിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ഇന്നസെന്റ് പറയുന്നത്.ഒടുവില്‍ ആരോടെങ്കിലും പറയണം എന്ന് തോന്നി സുഹൃത്തായ ജോയിയോട് തനിക്ക് കുഷ്ടമാണെന്ന് ഇന്നസെന്റ് തുറന്ന് പറയുകയായിരുന്നു. ആരോടും പറയരുതെന്നും ജോയിയോട് പറഞ്ഞു.

പിന്നീട് താന്‍ മറ്റൊരു ഡോക്ടറെ കണ്ടു. മരുന്ന് കഴിക്കുന്ന കാര്യവും പറഞ്ഞു. തുടര്‍ന്ന് ആ ഡോക്ടര്‍ എന്നെ പരിശോധിച്ചു, ആ ഭാഗത്ത് ഒരു സൂചി പോലുള്ള സാധനം കൊണ്ട് പതിയെ കുത്തി നോക്കി, മെല്ലെ വിടര്‍ത്തി. ഒരു മുള്ള് പോലുള്ള സാധനം പുറത്തെടുത്തു എന്നാണ് ഇന്നസെന്റ പറയുന്നത്. സത്യത്തില്‍ തനിക്ക് കുഷ്ടരോഗമുണ്ടായിരുന്നില്ല. ഏതോ പ്രാണി കുത്തിയപ്പോള്‍ കയറിയ അതിന്റെ മുള്ളിന് വേണ്ടിയാണ് ഒന്നര വര്‍ഷം ഞാന്‍ കുഷ്ടത്തിന്റെ ചികിത്സ നടത്തിയത് എന്നാണ് ഇന്നസെന്റ് പറയുന്നത്.

Read more about: innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X