'പട്ടരേ' എന്ന പാർവ്വതിയുടെ വിളി കേട്ടപ്പോൾ ജയറാമിനോടുള്ള അടുപ്പം മനസ്സിലായി; ഇന്നസെന്റ് പറഞ്ഞത്

ജയറാമും പാർവ്വതിയും തമ്മിലുള്ള അപൂർവ്വമായ പ്രണയകഥ മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. 'അപരൻ' എന്ന തന്റെ തന്റെ ആദ്യ ചിത്രത്തിൽ സഹോദരി വേഷത്തിൽ എത്തുന്നത് പാർവ്വതിയാണെന്ന് കേട്ടപ്പോൾ, അന്നത്തെ പുതുമുഖനായ ജയറാം കുറച്ച് നിരാശനായി. കാരണം, അവർ ഒരിക്കൽ പോലും നേരിൽ കണ്ടിരുന്നതിന് മുൻപേ തന്നെ, അന്നത്തെ സൂപ്പർ ഹീറോയിനായ പാർവ്വതിയോട് ജയറാമിന് ആഴത്തിലുള്ള പ്രണയം ഉണ്ടായിരുന്നു. പിന്നീട് അധികം വൈകാതെ ജയറാം വലിയ താരമായി വളർന്നതോടെ, പാർവ്വതിയുടെ നായകനായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയം ആദ്യമൊക്കെ അതീവ രഹസ്യമായിരുന്നു. എന്നാൽ പതുക്കെ പതുക്കെ, ഇരുവരുടെയും സിനിമാരംഗത്തെ സഹപ്രവർത്തകരും, സുഹൃത്തുക്കളും ഈ വിവരം മണത്തറിഞ്ഞു. പ്രശസ്ത താരങ്ങളുടെ രഹസ്യ പ്രണയം താൻ കണ്ടെത്തിയതിനെ കുറിച്ച് അന്തരിച്ച പ്രശസ്ത നടൻ ഇന്നസെന്റ് ഒരിക്കൽ വിവരിച്ചിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത്.

Innocent  Jayaram and Parvathi
Photo Credit: Fimibeat / Nana Online

ദിലീപിനോട് മുഖം കറുപ്പിച്ചു പറഞ്ഞു, അതോടെ ആ ദുശ്ശീലം മാറി: കമൽ പറയുന്നു

"ഇവർ തമ്മിലുള്ള പ്രേമം എന്ന് പറയുന്നത് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അറിയുന്നത്. ആ സിനിമയിൽ ഷൊർണ്ണൂർ വച്ച് ഷൂട്ടിങ് നടക്കുമ്പോൾ, ഞാനും ജയറാമും സെറ്റിൽ വച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് പെട്ടെന്ന് "ഡോ പട്ടരേ..." എന്നൊരു വിളി കേട്ടു. അത് കേട്ടപ്പോ ജയറാം പെട്ടെന്ന് ഇങ്ങനെ തിരിഞ്ഞു നോക്കി. ഞാനും നോക്കി. അപ്പോൾ മുകളിലെ ജനലിന് പിന്നിൽ നിന്ന് ഒരാൾ പെട്ടെന്ന് അങ്ങോട്ട് മാറി. പാർവ്വതിയായിരുന്നു അത്," ഒരു കുസൃതി ചിരിയോടെ ഇന്നസെന്റ് വിവരിച്ചു.

Innocent  Jayaram and Parvathi
Photo Credit: Filmibeat

"പിന്നെ ജയറാം തിരിഞ്ഞ് എന്നെയാണ് നോക്കിയത്. കാരണം, ഈ "പട്ടരേ..." എന്നുള്ള വിളി കേട്ടിട്ടുണ്ടാകുമോ, അതോ ഇനി മനസ്സിലായിട്ടുണ്ടാവുമോ... എന്നൊക്കെയായിരിക്കണം ചിന്തകൾ. അത് കഴിഞ്ഞിട്ട് ഞാൻ ജയറാമിനോട് ചോദിച്ചു, "നിങ്ങൾ തമ്മിൽ ലവ്വ് ആണല്ലേ," എന്ന്. അപ്പൊ ജയറാം എന്റെ കൈയ്യിൽ പിടിച്ചിട്ട് "അതെങ്ങനെ മനസ്സിലായി," എന്ന് ചോദിച്ചു. അപ്പോൾ, "എടൊ... തന്നെ കേറി പട്ടരേ എന്ന് വിളിക്കുമ്പോൾ ആ ഒരു സുഖം പാർവ്വതിയ്ക്ക് ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് മനസ്സിലായി, ലവ്വ് ആണെന്ന്," എന്ന് ഞാൻ പറഞ്ഞു," ഇന്നസെന്റ് സിനിപ്ലസ് എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ, പിന്നെയും വളരെയേറെ കടമ്പകൾ കടക്കേണ്ടി വന്നു, ജയറാമിനും പാർവ്വതിയ്ക്കും ജീവിതത്തിൽ ഒന്നിക്കാൻ. നടിയുടെ അമ്മയ്ക്ക് ഈ ബന്ധത്തോട് ഉണ്ടായിരുന്ന കടുത്ത എതിർപ്പായിരുന്നു അതിന് കാരണം. ആ കാലത്ത് സംവിധായകൻ കമൽ അടക്കമുള്ള പല സിനിമ സുഹൃത്തുക്കളെയാണ് ഇരുവരും ആശ്രയിച്ചിരുന്നത്. അന്നത്തെ കാലത്ത് തന്റെ ഭാര്യയുടെ അമ്മയ്ക്ക് ഏറ്റവും ദേഷ്യം കമലിനോട് ആയിരുന്നു എന്നാണ് ഒരിക്കൽ ജയറാം വെളിപ്പെടുത്തിയത്. ഇരുവരെയും സഹായിച്ചതിന്റെ പേരിൽ, അമ്മയിൽ നിന്ന് കമൽ ഒരുപാട് വഴക്ക് കേട്ടിരുന്നു.

എന്നാൽ, പതുക്കെ ഈ എതിർപ്പുകളെല്ലാം മാറി. വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന്, ജയറാമും പാർവ്വതിയും ഏറെ സന്തോഷമുള്ള കുടുംബ ജീവിതം നയിക്കുകയാണ്. ഇരുവർക്കും കാളിദാസ്, മാളവിക എന്ന രണ്ടു മക്കളാണ് ഉള്ളത്.

More from Filmibeat

Read more about: jayaram parvathy innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X