For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെക്കുറിച്ച് മിണ്ടാതെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളെക്കുറിച്ച് ജഗതി; വീഡിയോ

  |

  മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാള്‍. ജഗതി ശ്രീകുമാര്‍ എന്ന അമ്പിളിച്ചേട്ടന്റെ തിരിച്ചുവരവിനായി മലയാളികള്‍ എല്ലാം കാത്തിരിക്കുകയാണ്. മലയാളം കണ്ട മികച്ച നടന്മാരില്‍ ഒരാളായ ജഗതിയുടെ കാഴ്ചപ്പാടില്‍ ആരായിരിക്കും മലയാളത്തിലെ മികച്ച അഭിനേതാക്കള്‍?

  വക്കീലേ തകര്‍ത്തു; കിടിലന്‍ മേക്കോവറുമായി കോള്‍ഡ് കേസിലെ വില്ലത്തി

  ഇതാ ജഗതി തന്നെ അത് തുറന്നു പറയുകയാണ്. മുമ്പ് കൈരളയിക്ക് നല്‍കിയൊരു അഭിമുഖത്തിലാണ് ജഗതി മനസ് തുറന്നത്. വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. മലയാള സിനിമയില്‍ നല്ല അഭിനേതാക്കള്‍ എന്നു പറയാന്‍ പറ്റുന്നത് വളരെ കുറച്ച് പേരെ മാത്രമാണെന്നാണ് ജഗതി പറയുന്നത്. രസകരമായ വസ്തുത ജഗതിയുടെ കാഴ്ചപ്പാടില്‍ മികച്ച അഭിനേതാക്കളുടെ പട്ടികയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇല്ലെന്നതാണ്. വിശദമായി വായിക്കാം.

  മലയാളത്തില്‍ അതിനും മാത്രം നടന്മാരൊന്നുമില്ല. വിരലിലെണ്ണാവുന്ന നടന്മാരേയുള്ളൂ. താരങ്ങള്‍ ഒരുപാടുണ്ട്, ഒരു ലോറിയില്‍ കൊള്ളുന്നത്രയുണ്ട്. പക്ഷെ നടന്മാര്‍ വളരെ കുറച്ചേയുള്ളൂവെന്നാണ് ജഗതി പറയുന്നത്. പിന്നാലെ മലയാളത്തിലെ മികച്ച അഭിനേതാക്കളായി താന്‍ കണക്കാക്കുന്നത് ആരെയെല്ലാമാണെന്നും ജഗതി പറയുന്നു. അനൂപ് മേനോനും മാലാ പാര്‍വതിയുമായിരുന്നു അഭിമുഖം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

  ഭരത് ഗോപി, നെടുമുടി വേണു, ഉര്‍വ്വശി, മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍ എന്നിങ്ങനെയാണ് ജഗതി പറയുന്ന മികച്ച അഭിനേതാക്കള്‍. ഇവരെയൊക്കെ സഹപ്രവര്‍ത്തകരിലുപരി ബഹുമാനമാണ്. കഴിവുള്ള കലാകാരന്മാരാണ്. താരങ്ങളല്ല. താരപദവിയൊക്കെ പിന്നീട് മാധ്യമങ്ങളും ആരാധകരും കൊടുക്കുന്നതാണെന്നും ജഗതി പറയുന്നു. ഒരു അഭിനേതാവിനെ വിലയിരുത്തുന്നാനുള്ള തന്റെ മാനദണ്ഡങ്ങളെക്കുറിച്ചും ജഗതി മനസ് തുറക്കുന്നുണ്ട്.

  കഥാപാത്രത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തല്‍, കഥാപാത്രത്തിന്റെ സൂക്ഷ്മമായ ഭാവങ്ങള്‍, നമ്മളിലേക്ക് പകരാനുള്ള അവരുടെ നൂറ് ശതമാനം ആത്മാര്‍ത്ഥമായുള്ള പ്രവര്‍ത്തികള്‍ എന്നിവയാണ് ജഗതി പറയുന്ന മാനദണ്ഡങ്ങള്‍. പിന്നാലെ ഒരു ഉദാഹരണവും താരം പറയുന്നുണ്ട്.

  ഇപ്പോള്‍ ഞാനും മോഹന്‍ലാലും ഒടുവില്‍ ഉണ്ണികൃഷ്ണനും ഒരുമിച്ച് അഭിനയിക്കുന്നൊരു രംഗമാണെന്ന് കരുതുക. ഞങ്ങളോട് മൂന്ന് പോരേയും വിളിച്ചു നിര്‍ത്തി രംഗം സംവിധായകന്‍ പറയും. ഞങ്ങള്‍ മൂന്നു പേരും പിന്നീട് ചിന്തിക്കുക ഈ രംഗം എങ്ങനെ നന്നാക്കാം എന്നായിരിക്കും. ഒരുമിച്ച് ഇരുന്നായിരിക്കില്ല. കഥാപാത്രത്തെക്കുറിച്ചൊക്കെ തിരക്കഥാകൃത്തിനോട് ചോദിച്ച് മനസിലാക്കും. എന്നാണ് ജഗതി പറയുന്നത്.

  കേക്ക് മുറിക്കുന്ന കുഞ്ഞിക്കക്ക് പിറകിൽ ഒരു തല..ദേ മമ്മൂക്ക

  ഇവരുമായി അഭിനയിക്കുമ്പോള്‍ നമ്മള്‍ ഒന്നും പറയാതെ തന്നെ കൃത്യമായി റെസ്‌പോണ്ട് തരും. ഡയലോഗിന്റെ ടൈമിംഗ് വളരെ കൃത്യമായിരിക്കും. ഒരു നിമിഷാര്‍ത്ഥം പോലും വ്യത്യാസം വരില്ല. പക്ഷെ ചിലരുടെ കൂടെ അഭിനയിക്കുമ്പോള്‍ എവിടെ പോകുന്നുവെന്ന് ചോദിച്ചാല്‍ സമയമെടുത്ത് തിരുവല്ല വരെ പോകുന്നുവെന്നായിരിക്കും മറുപടി. നമ്മള്‍ തന്നെ മൊത്തത്തില്‍ ഡള്‍ ആകും. നമ്മള്‍ പിന്നെ അഡ്ജസ്റ്റ് ചെയ്യും. അവരോട് പരിതാപം തോന്നിയിട്ട് കാര്യമില്ല. അവരും വയറ്റിപിഴപ്പിന് വേണ്ടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

  Also Read: അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്; മുകേഷിന്റെ വിവാഹമോചനത്തെ കുറിച്ച് സരിതയുടെ പ്രതികരണം

  അഭിനയത്തില്‍ ഉയരണമെന്ന് ആഗ്രഹമുള്ളവര്‍ നമ്മള്‍ ഇച്ചിരി നേരത്തെ ആക്കണം എന്നു പറഞ്ഞാല്‍ ശ്രമിക്കാം എന്നും പറയും. മറ്റ് ചിലരാകട്ടെ അവന്‍ എന്നെ അഭിനയം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു. എനിക്കൊരു അവസരം വരട്ടെ ഇവനെ മടക്കി കുപ്പിയിലാക്കുമെന്ന് കരുതും. അതിനര്‍ത്ഥം കലാകാരനേയല്ല എന്നതാണെന്നും അദ്ദേഹം പറയുന്നു.

  Read more about: jagathy sreekumar mammootty
  English summary
  When Jagathy Revealed Top Actors According To Him, No Place For Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X