For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എട്ട് മാസം വീട്ടിലിരുന്നു, ആരും തിരിഞ്ഞു നോക്കിയില്ല; ബലമായത് പാർവ്വതി; വിഷമഘട്ടത്തെ കുറിച്ച് ജയറാം പറഞ്ഞത്

  |

  മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ജയറാം. നിരവധി ഹിറ്റുകളാണ് താരം പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. കുടുംബപ്രേക്ഷകർ നെഞ്ചോട് ചേർക്കുന്ന താരങ്ങളിൽ ഒരാളാണ് ജയറാം. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് നടൻ. എന്നാൽ കരിയറിൽ ഉടനീളം പല കയറ്റിറക്കങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട് ജയറാം.

  കഴിഞ്ഞ കുറച്ചു വർഷങ്ങളായി അൽപം മോശം കാലഘട്ടത്തിലൂടെയാണ് നടൻ കടന്നുപോകുന്നത്. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് ജയറാം ഈ കാലയളവിൽ അഭിനയിച്ചിട്ടുള്ളത്. അതിൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒരുവിധം എല്ലാ ചിത്രങ്ങളും തന്നെ പരാജയപ്പെട്ടിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ സത്യൻ അന്തിക്കാട് ചിത്രം മകൾ പോലും ബോക്സ് ഓഫീസിൽ വൻ പരാജയമാവുന്നതാണ് കണ്ടത്.

  Also Read: ബിജു മേനോന് ബുദ്ധിയുണ്ട് കഥ കേട്ടപ്പോൾ തന്നെ പിന്മാറി; മുകേഷ് ഏറ്റു, പിന്നെ സംഭവിച്ചത്!; നിർമാതാവ് പറയുന്നു

  ജയറാമിന് ഒപ്പം നടന്നവരും ജയറാം കൈപിടിച്ച് ഉയർത്തിയവരുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് ജയറാം ഇങ്ങനെയൊരു മോശം ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഇതിനു മുൻപും താരം ഇതുപോലെയുള്ള അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. അങ്ങനെ ഒരു സമയത്ത് കൈരളിയിൽ ജോൺ ബ്രിട്ടാസിന്റെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിൽ ജയറാം എത്തിയിരുന്നു.

  സിനിമ ഇല്ലാതെ താൻ വീട്ടിൽ ഇരുന്ന സമയത്ത് ആരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ തന്നോടുള്ള പെരുമാറ്റം ആകെ മാറിയെന്നും ജയറാം അന്ന് വിഷമത്തോടെ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. തന്റെ ആതമവിശ്വാസം പൂർണമായും നഷ്ടമാകുന്ന ഘട്ടത്തിൽ ബലമായത് ഭാര്യ പാർവ്വതി ആണെന്നും നടൻ പറയുന്നുണ്ട്. മകൻ കാളിദാസ് ജയറാം സിനിമയിൽ എത്തുന്നതിനും ഏറെ മുമ്പുള്ളതാണ് അഭിമുഖമെന്നാണ് മനസിലാകുന്നത്.

  ജീവിതത്തിലെ ഏറെ വിഷമിപ്പിച്ച സംഭവം ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയറാം. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ. 'ഒരുപാട് സംഭവങ്ങളുണ്ട്. എന്നാൽ ഇപ്പോൾ വേഗം പറയാവുന്നത് ഈയിടെ നടന്ന സംഭവമാണ്. കഴിഞ്ഞ ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി,'

  'വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും. ഒരാൾ പോലും വിളിക്കില്ല. നമ്മൾ വിളിച്ചാൽ ഫോൺ എടുക്കില്ല. വ്യത്യസ്തമായ പെരുമാറ്റം. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ആഗ്രഹിക്കുന്നില്ല. വല്ലപ്പോഴും ഉള്ള വിളികൾ മതി. അതൊക്കെയല്ലേ സന്തോഷം,'

  Also Read: 'ഒന്നും അറിവില്ലാത്ത പ്രായത്തിൽ പ്രസവിച്ചു, തലേദിവസം വരെ അലഞ്ഞ് നടന്നു'; അഹാനയെ കുറിച്ച് സിന്ധു ക‍ൃഷ്ണ!

  'പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്. ഞാൻ അനുഭവിച്ചിട്ടുണ്ട്. പൈസ ഒരുപാട് വന്നോണ്ട് ഇരുന്ന സമയത്ത് ലക്ഷങ്ങൾക്ക് ചിലപ്പോൾ വിലയുണ്ടാകില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ ആ സന്തോഷം വേറെയാണ് ഞാനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്,'

  'പല സമയത്തും എന്റെ ആത്മവിശ്വാസം നഷ്ടമായപ്പോൾ ബലമായത് പാർവ്വതിയാണ്. ചെറിയ കഥാപാത്രങ്ങൾ ഒക്കെ വരുമ്പോൾ ചെയ്യേ വേണ്ട എന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ലെന്ന് പറയുമായിരുന്നു. നമുക്ക് എന്ത് തോന്നിയാലും പുറകിൽ ഒരാൾ ഒരു പ്രശ്നവുമില്ല എന്ന് പറയാനുണ്ടാവുമ്പോൾ ഒരു ബലമാണ്,' ജയറാം പറഞ്ഞു.

  Read more about: jayaram
  English summary
  When Jayaram Opened Up How Parvathy Supported Him In His Hard Times Video Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X