ഭാര്യക്കും കുട്ടികൾക്കും വേണ്ടിയായിരുന്നു ആ തീരുമാനം; ചെന്നൈയിലേക്ക് മാറിയതിനെ കുറിച്ച് ജയറാം പറഞ്ഞത്

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. താരത്തിന്റെ കുടുംബത്തെയും ഏറെ സ്നേഹിക്കുന്നവരാണ് മലയാളികൾ. ഭാര്യ പാർവതിയ്ക്കും മകളായ കാളിദാസിനും മാളവികയ്ക്കുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. വിവാഹത്തോടെ പാർവതി അഭിനയം വിട്ടെങ്കിലും പർവതിക്കുള്ള ആരാധക പിന്തുണയിൽ ഒരു കുറവും വന്നിട്ടില്ല.

അതുപോലെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഒരാളായ കാളിദാസിനും നിറയെ ആരാധകരുണ്ട്. സിനിമയിൽ എത്തിയിട്ടില്ലെങ്കിലും മാളവികയെ സ്നേഹിക്കുന്നവരും നിരവധിയാണ്. വര്ഷങ്ങളായി ജയറാമും കുടുംബവും ചെന്നൈയിൽ ആണ് താമസിക്കുന്നത്. കാളിദാസും മാളവികയും സ്‌കൂൾ വിദ്യാഭ്യാസം നേടിയതെല്ലാം ചെന്നൈയിൽ നിന്നായിരുന്നു.

ചെന്നൈയിലേക്ക് താമസം മാറാനുണ്ടായ കാരണത്തെ കുറിച്ച് ജയറാം പറഞ്ഞിരുന്നു

തൊണ്ണൂറുകളിലാണ് ജയറാം ചെന്നൈയിലേക്ക് മാറുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒക്കെ ചെന്നൈയിലേക്ക് താമസം മാറിയതിന് പിന്നാലെ ആയിരുന്നു ഇത്. ഇപ്പോഴും കുടുംബസമ്മേതം ചെന്നൈയിലാണ് ഇവർ താമസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ചെന്നൈയിലേക്ക് താമസം മാറാനുണ്ടായ കാരണത്തെ കുറിച്ച് ജയറാം പറഞ്ഞിരുന്നു.

ഭാവിയിൽ കേരളത്തിലേക്ക് മാറാൻ എന്തെങ്കിലും പദ്ധതിയുണ്ടോ

ഒരു ഓണക്കാലത്ത് കുടുംബസമ്മേതം പങ്കെടുത്ത അഭിമുഖത്തിലാണ് നടൻ ഇതിനെ കുറിച്ച് സംസാരിച്ചത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് ആണ് ജയറാമിനെയും കുടുംബത്തെയും അന്ന് ഇന്റർവ്യൂ ചെയ്തത്. കുറച്ചു നാൾ മുൻപ് ചാനൽ ഈ അഭിമുഖം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതോടെയാണ് ഇത് ശ്രദ്ധനേടിയത്.

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പിന്നെ ചേട്ടനും ചെന്നൈയിൽ ആണ് താമസിക്കുന്നത്. ഭാവിയിൽ കേരളത്തിലേക്ക് മാറാൻ എന്തെങ്കിലും പദ്ധതിയുണ്ടോ എന്നായിരുന്നു അനിലിന്റെ ചോദ്യം. അതിന് ജയറാം പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.

ഇവിടെ അങ്ങനെ ഒരു പ്രശ്നവുമില്ല എവിടെ വേണമെങ്കിലും പോകാം

'അങ്ങനെയല്ല, എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബത്തിന്റെ കൂടുതൽ പ്രൈവസിക്ക് വേണ്ടിയാണു ഇങ്ങോട്ടേക്ക് മാറിയത്. അല്ലാതെ വേറെ ഒന്നും നോക്കിയിട്ടല്ല. എന്റെ ഭാര്യയും സിനിമയിൽ ഒക്കെ അഭിനയിച്ചു കൊണ്ടിരുന്നത് കൊണ്ട് കൂടിയാണ്. ഇവിടെ അങ്ങനെ ഒരു പ്രശ്നവുമില്ല. എവിടെ വേണമെങ്കിലും പോകാം. കുട്ടികളായിട്ട് പുറത്തു പോകാം. മാർക്കറ്റിൽ പോകാം അങ്ങനെ എവിടെ വേണമെങ്കിലും പോകാം. കൂടുതൽ സ്വാതന്ത്ര്യം ഇവിടെയാണ് കിട്ടിയത്. അതുകൊണ്ടാണ് ഇങ്ങോട്ട് മാറിയത്,' ജയറാം പറഞ്ഞു.

കുറച്ചു നാൾ കഴിഞ്ഞ് കേരളത്തിൽ തന്നെ സെറ്റിൽ ചെയ്യും

'ഷൂട്ടിങ് ഇപ്പോൾ കൂടുതൽ കേരളത്തിലാണ് പിന്നെ തമിഴ് ചെയ്യുന്നത് കൊണ്ട് കുറച്ച് ഇവിടെയാണ്. എന്നാലും യാത്ര അധികം വേണ്ടി വരും. കുറച്ചു നാൾ കഴിഞ്ഞ് കേരളത്തിൽ തന്നെ സെറ്റിൽ ചെയ്യും,' ജയറാം കൂട്ടിച്ചേർത്തു. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വെച്ച് തന്നെയാണ് അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്. വീട് പണിതിട്ട് മൂന്ന് നാല് വർഷം ആയിട്ടുള്ളു എന്നും എട്ട് വർഷത്തോളമായി ചെന്നൈയിൽ ആണെന്ന് ജയറാം പറയുന്നുണ്ട്.

നിരവധി പേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുട്ടികളായ കാളിദാസിനെയും മാളവികയെയും കുറിച്ചാണ് കൂടുതൽ കമന്റുകളും. നടൻ അനിൽ നെടുമങ്ങാടിനെയും നിരവധി പേർ വീഡിയോ കണ്ട് ഓർക്കുന്നുണ്ട്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X