'അന്നൊക്കെ ഒരു വിലയുണ്ട്, സിനിമ നടിയെന്ന് പറയുന്നതേ വിലയാണ്; മലയാളത്തിൽ അവരെ മിസ് ചെയ്യുന്നുണ്ട്': ജീജ

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ജീജ സുരേന്ദ്രൻ. നിരവധി സിനിമകളിലും ശ്രദ്ധേയ വേഷങ്ങളിൽ ജീജ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമ, സീരിയൽ ലോകത്ത് സജീവമാണ് നടി. മെഗാ സീരിയലുകളിൽ അടക്കം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ ജീജ അവതരിപ്പിച്ചിട്ടുണ്ട്. സിനിമകളിൽ ചെറിയ വേഷങ്ങളായിരുന്നെങ്കിലും പോലും അതിലും ജീജ തിളങ്ങി. അടുത്ത കാലത്തായി വളരെ കുറച്ചു സിനിമകളിൽ മാത്രമേ നടിയെ കണ്ടിട്ടുള്ളു.

അതേസമയം, പലപ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള നടി കൂടിയാണ് ജീജ. സഹതാരങ്ങളെ കുറിച്ചുള്ള നടിയുടെ ചില പരാമർശങ്ങളൊക്കെയാണ് വിവാദമായി മാറിയിട്ടുള്ളത്. ഇടക്കാലത്ത് നിരവധി അഭിമുഖങ്ങൾ താരം നൽകിയിരുന്നു. സിനിമയിലും സീരിയലിലും വർഷങ്ങളായി നിൽക്കുന്നയാളെന്ന നിലയിൽ ജീജയ്ക്ക് ഉള്ള അനുഭവങ്ങൾ വലുതാണ്. ഇതെല്ലാം അഭിമുഖങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. അങ്ങനെ മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ജീജ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

jeeja surendran

മലയാളത്തിൽ പഴയത് പോലെ ഫാമിലി എന്റർടെയ്നറുകൾ സംഭവിക്കുന്നില്ല എന്നാണ് ജീജ പറയുന്നത്. ജയറാം-രാജസേനൻ കൂട്ടുകെട്ട് മിസ് ചെയ്യുകയാണെന്നും പുതിയ ആളുകൾക്ക് ഒന്നും അവർ ചെയ്ത് വച്ചത് പോലുള്ള സിനിമകൾ ചെയ്യാൻ കഴിയില്ലെന്നും ജീജ പറയുന്നു. അന്നൊക്കെ സിനിമ നടി എന്ന് പറയുന്നത് ഒരു വിലയാണ്. അമ്മയിലെ മെമ്പർ ആയിരിക്കുന്നതും ഒരു വിലയാണെന്ന് നടി പറഞ്ഞു.

'രാജസേനൻ സാറിന് ഇപ്പോൾ സിനിമകളില്ല. ജയറാം സാർ മറ്റു ഭാഷകളിലൊക്കെ സിനിമ ചെയ്യുന്നുണ്ട്. പക്ഷേ അവരെ മിസ് ചെയ്യുന്നുണ്ട്. കാരണം എന്താണെന്ന് വെച്ചാൽ ഇപ്പോഴിറങ്ങുന്ന സിനിമകളിൽ ഫാമിലി സബ്ജക്ടുകൾ കുറവാണ്. അച്ഛൻ, അമ്മ ആ നിലയ്ക്ക് പോകുന്ന കഥകളല്ല ഇപ്പോൾ വരുന്നത്. ഇപ്പോൾ ആരാണോ തിയേറ്ററുകളിലേക്ക് കേറുന്നത്. അവർക്ക് വേണ്ടി ഉണ്ടാകുന്ന സിനിമകളാണ്. യൂത്തിനെ ഉദ്ദേശിച്ചാണ് സിനിമകൾ ചെയ്യുന്നത്',

'പഴയ പോലെ ഫാമിലിയും അവരുടെ ഇന്റിമസിയും പറയുന്ന സിനിമകൾ കുറവാണ്. അങ്ങനെ ഏതെങ്കിലും സിനിമകൾ ഉണ്ടോ. ഇനി അങ്ങനെയുള്ള സിനിമകൾ ഒന്നും ഉണ്ടാവില്ല, അങ്ങനെയുള്ള കഥകൾ വരില്ല. വന്നാൽ തന്നെ അങ്ങനത്തെ സിനിമകൾ ചെയ്യാൻ കഴിയുന്ന യൂത്തില്ല', ജീജ പറയുന്നു.

'ഞാൻ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ സിനിമയിൽ അഭിനയിക്കുന്നു എന്ന് പറയുന്നത് ഒരു വിലയാണ്. അത് ഉണ്ടാക്കിയെടുത്ത വില തന്നെയാണ്. അമ്മയിലെ മെമ്പർ എന്ന് പറയുന്നതും ഒരു വിലയാണ്. നമ്മുടേത് ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നുവെങ്കിൽ പോലും അവരോടൊപ്പം അഭിനയിച്ചു എന്നുള്ളത് വലിയൊരു പേരാണ്', ജീജ സുരേന്ദ്രൻ പറഞ്ഞു.

jeeja surendran

അതേസമയം, മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കൂട്ടുക്കെട്ടിൽ ഒന്നായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ട്. ഏകദേശം 16 ഓളം ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. 1991ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിൽ തുടങ്ങിയ കൂട്ടുകെട്ട് 2006 ൽ ഇറങ്ങിയ മധു ചന്ദ്രലേഖ വരെ ഇവർ ഒന്നിച്ചുണ്ടായിരുന്നു.

ഇക്കാലയളവിൽ മൂന്ന് നാല് സിനിമകൾ മാത്രമാണ് രാജസേനൻ സ്ഥിര നായകൻ ജയറാമിനെ മാറ്റി ചെയ്തത്. എന്നാൽ പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും രണ്ടുപേരും രണ്ടു വഴിക്ക് പിരിയുകയായിരുന്നു. ഇതിനു ശേഷം രാജസേനൻ സിനിമകൾ ഒരുക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X