കാണാതെ പ്രണയിച്ചവരാണ് ഞങ്ങള്‍, ആദ്യം കണ്ടപ്പോള്‍ മനസിലായില്ല; എന്നോട് പറഞ്ഞ രൂപം വേറെ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ഒരുകാലത്ത് നിറഞ്ഞു നിന്ന നായിക. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ജോമോള്‍ തിരികെ വന്നിരിക്കുകയാണ്. പക്ഷെ രണ്ടാം വരവില്‍ ജോമോള്‍ ക്യാമറയുടെ മുന്നിലല്ല, ഡബ്ബിംഗ് തീയേറ്ററിലാണ് സാന്നിധ്യം അറിയിക്കുന്നത്. ഈയ്യടുത്തിറങ്ങിയ കാതല്‍ ദ കോറില്‍ ജ്യോതികയ്ക്ക് ശബ്ദം നല്‍കിയത് ജോമോളായിരുന്നു.

ഇപ്പോഴിതാ തന്റെ പ്രണയ കഥ പറയുന്ന ജോമോളുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. ഒന്നും ഒന്നും മൂന്നില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജോമോന്‍ മനസ് തുറന്നത്. താനും ഭര്‍ത്താവും പ്രണയത്തിലാകുന്ന കാലത്ത് പരസ്പരം കണ്ടിരുന്നില്ലെന്നാണ് ജോമോള്‍ പറയുന്നത്. താന്‍ നടിയാണെന്ന് മാത്രമായിരുന്നു അറിയുമായിരുന്നുള്ളൂവെന്നും തന്ഞറെ സിനിമകള്‍ കണ്ടിരുന്നില്ലെന്നും ജോമോള്‍ പറയുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Jomol

അന്ന് ഫെയ്‌സ്ബുക്കോ ഓര്‍ക്കുട്ടോ ഒന്നുമില്ല. ആകെയുള്ളത് പ്രൈവറ്റ് ചാറ്റ്-പബ്ലിക് ചാറ്റ് ആണ്. ഇന്റര്‍നെറ്റ് തുടങ്ങിയ സമയമാണ്. എപ്പഴോ അങ്ങനെ ചാറ്റ് ചെയ്ത് പരിചയപ്പെട്ടൊരാള്‍ ആണ്. അത് പിന്നെ പ്രൈവറ്റ് ചാറ്റിലേക്ക് മാറി. സംസാരിച്ചപ്പോള്‍ ഒരുപാട് അറിവുള്ള ആളായി തോന്നി. സൗഹൃദം ഉടലെടുത്തു. ഒരുപാട് കാര്യങ്ങള്‍ക്ക് ഉപദേശം തന്നു. എന്റെ മനസിലെ തോന്നല്‍ അന്ന് പുള്ളിയ്ക്ക് പത്ത് മുപ്പത്തിയഞ്ച് വയസുണ്ടെന്നായിരുന്നു. തലനരച്ചവരാണല്ലോ ഉപദേശം തരിക.

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് മാത്രമേ അറിയുകയുള്ളൂ. പുള്ളി ഷിപ്പിലാണ്. മലയാളത്തിലെ അധികം ആളുകളേയും അറിയില്ല. എന്റെ ഫോട്ടോസ് നോക്കരുതെന്നും സംസാരം മാത്രമേ ഉണ്ടാകൂവെന്നും എപ്പോഴെങ്കിലും കാണാമെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇഷ്ടം പറഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് കാണുന്നത്.

എന്നോട് സ്വയം വിവരിച്ചത്, കറുത്ത് അഞ്ചടി ഉയരം കുടവയര്‍ എന്നായിരുന്നു. പല്ല് ഉന്തിയിട്ടുണ്ടെന്നും കഷണ്ടിയാണെന്നും പറഞ്ഞു. ഞാനതൊക്കെ വിശ്വസിച്ചു. നിഷ്‌കളങ്ക ആണല്ലോ. ഉപദേശം കേട്ടപ്പോല്‍ ഇതല്ല ഇതിനപ്പുറം പ്രായമുണ്ടെന്നും തോന്നു. ഓരോ കാര്യങ്ങളും പറഞ്ഞു തരും. ബ്രോഡ് മൈന്റഡ് ആയൊരു ആളായിരുന്നു.

കണ്ടത് കോളേജില്‍ വച്ചതാണ്. ഞാന്‍ പഠിക്കുന്ന കോളേജില്‍ വന്നു. കോളേജില്‍ അന്നൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. എന്റെയൊരു സുഹൃത്തുണ്ട്. അവളാണ് പരിപാടി നടത്തുന്നത്. അവള്‍ ക്ഷണിച്ചാല്‍ മാത്രമേ ആണുങ്ങള്‍ക്ക് അകത്തേക്ക് വരാന്‍ പറ്റൂ. വിമണ്‍സ് കോളേജായിരുന്നു. അവളോട് ഇങ്ങനെ ഒരാളാണെന്നും പറഞ്ഞു. നിനക്ക് ഉറപ്പാണോ പിന്നീട് കുറ്റബോധം പാടില്ലെന്നും അവള്‍ പറഞ്ഞു. ഉറപ്പാണെന്ന് ഞാന്‍ പറഞ്ഞു. അവള്‍ക്ക് ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ നല്‍കി.

മലയാളം അറിയില്ല എന്നായിരുന്നു പുള്ളി എന്നോട് പറഞ്ഞത്. കൂട്ടുകാരികളോടൊക്കെ എന്റെ സുഹൃത്ത് വരുന്നുണ്ടെന്നും അദ്ദേഹം വരുമ്പോള്‍ ഇംഗ്ലീഷില്‍ വേണം സംസാരിക്കാനെന്നും ഞാന്‍ പറഞ്ഞു. ഗേറ്റിന് പുറത്തുണ്ടെന്ന് പറഞ്ഞ് കോള്‍ വന്നു. എന്റെ ഹൃദയം ഇടിക്കാന്‍ തുടങ്ങി. കൂട്ടുകാരി കൂട്ടിയിട്ട് വരാമെന്ന് പറഞ്ഞ് പോയി. കുറേനേരം കഴിഞ്ഞും കാണുന്നില്ല. ഞാന്‍ മെല്ലെ ചെന്ന് നോക്കി. അവള്‍ ഒരാളുടെ കൂടെ വരുന്നത് കണ്ടു.

Jomol

അയാള്‍ക് ആറടിയോളം പൊക്കമുണ്ട്. മെലിഞ്ഞ് നീണ്ട്, മീശയില്ല. സണ്‍ഗ്ലാസൊക്കെയുണ്ട്. ഇവളിത് ആരേയും കൊണ്ടാണ് വരുന്നതെന്ന് ചിന്തിച്ച് ഞാന്‍ മൈന്റാക്കിയില്ല. അദ്ദേഹം വരികയും ചിരിക്കുകയുമൊക്കെ ചെയ്തു. പക്ഷെ ഞാന്‍ നോക്കുന്നത് വേറെ ആളെയാണ്. അടുത്ത് വന്ന് ഹലോ പറഞ്ഞു. ഞാന്‍ ക്രോസ് ചെയ്തു പോയി. പക്ഷെ ഇപ്പോള്‍ ഇതായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ മനസില്‍ പറയുകയും ചെയ്തു എന്നത് സത്യമാണ്.

പെട്ടെന്ന് ഞാനൊരു ട്രാന്‍സ് മോഡിലായി. ജീവിതത്തില്‍ ആദ്യമായി. ഈ ശബ്ദം ഞാന്‍ കേട്ടിട്ടുണ്ടല്ലോ. ഫോണില്‍ കൂടെ ഞാന്‍ കേട്ട ശബ്ദം ഇതാണല്ലോ! പക്ഷെ രൂപം ഇതല്ലല്ലോ. ഞാന്‍ ക്ലാസ് മാറി പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറി. അപ്പോഴാണ് ബോധം തിരികെ വരുന്നത്. ആളിതാണെന്ന് മനസിലായി. അന്ന് മൊത്തം എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഫ്രണ്ട്‌സ് ഒക്കെ മലയാളം പറയാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട്. അവസാനം പുള്ളി പറഞ്ഞു, നിങ്ങള്‍ മലയാളത്തില്‍ സംസാരിച്ചോളൂവെന്ന്. ഞങ്ങള്‍ ഞെട്ടി. മലയാളം അറിയാമെന്ന് മാത്രമല്ല, തിരുവനന്തപുരം സ്ലാംഗ് വരെ സംസാരിക്കും.

More from Filmibeat

Read more about: jomol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X