വസ്ത്രം മാറിക്കഴിഞ്ഞ് ജ്യോതിര്‍മയി പുറത്തിറങ്ങുന്നില്ല; ആരേയും അകത്തു കയറ്റുന്നുമില്ല!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. ഇന്നും ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് പുതുമുഖ നായികമാരേയും ലാല്‍ ജോസ് മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടുണ്ട്. അതിലാരാളാണ് ജ്യോതിര്‍മയി. ഇപ്പോഴിതാ മനോരമയിലെ അഭിമുഖത്തിലൂടെ മീശമാധവന്‍ എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി എത്തിയ കഥ പങ്കുവെക്കുകയാണ് ലാല്‍ ജോസ്.

ജ്യോതിര്‍മയി ആ സിനിമയിലേക്ക് വന്നത് ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഒരത്ഭുതമാണ്. അങ്ങനൊരു കഥാപാത്രത്തിന് രൂപം കൊടുക്കുന്ന സമയത്ത് ചിങ്ങമാസം എന്ന പാട്ടൊന്നുമില്ല. ആ കഥാപാത്രമാകാന്‍ ഒരു പെണ്‍കുട്ടി വേണം. ആ പെണ്‍കുട്ടിയ്ക്ക് മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. തിരക്കഥയില്‍ ഇത്രയേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ലാല്‍ ജോസ് പറയുന്നത്. പല കുട്ടികളേയും കണ്ട കൂട്ടത്തിലാണ് ജ്യോതിര്‍മയിയേയും കണ്ടതെന്നും അദ്ദേഹം പറയുന്നു.

Jyothirmayi

ചിങ്ങമാസം പാട്ടു സീനില്‍ അവര്‍ക്കിടാനുള്ള വസ്ത്രങ്ങളെല്ലാം തീരുമാനിച്ചു. ഷോട്ടിനു സമയമായി. പൊള്ളാച്ചിയില്‍ വച്ചാണ് ഷൂട്ടിങ്. അന്ന് കാരവന്‍ ഇല്ല. യൂണിറ്റ് ബസ് ആണ്. അതിനുള്ളിലാണ് പെണ്‍കുട്ടികളൊക്കെ വസ്ത്രം മാറുന്നത്. വസ്ത്രം മാറിക്കഴിഞ്ഞ് ജ്യോതിര്‍മയി പുറത്തിറങ്ങുന്നില്ല. അസിസ്റ്റന്റ്സ് പോയി വിളിച്ചു. ഒരു രക്ഷയുമില്ല. ഒടുക്കം എല്ലാവരും കൂടി എന്റെയടുത്തു വന്നു. സാര്‍ ആ പെണ്‍കുട്ടി വിളിച്ചിട്ടു വരുന്നില്ല. ഞങ്ങളെയൊന്നും അകത്തു കയറ്റുന്നുമില്ല. സാറൊന്ന് ചെല്ലേണ്ടിവരും.

അങ്ങനെ താന്‍ ചെല്ലുമ്പോള്‍ അവള്‍ തന്റെ മുന്നില്‍ വന്നു നിന്ന ആ നില്‍പ്പ് തനിക്കിപ്പോഴും ഓര്‍മ്മയുണ്ടെന്നാണ് ലാല്‍ ജോസ് പറയുന്നത്. 'സീ എങ്ങനെ ഞാന്‍ വന്നിട്ട് ഡാന്‍സ് ചെയ്യും?' എന്ന് ജ്യോതിര്‍മയി ചോദിച്ചു. വെള്ളയില്‍ ചുവപ്പുകരയുള്ള ഒരു ഡ്രസ് ആണ്. എനിക്ക് കാര്യം മനസിലായി. മുകളില്‍ ഇടാന്‍ എന്തെങ്കിലുമൊരു തുണിയുണ്ടെങ്കില്‍ പ്രശ്നം തീര്‍ന്നു. വസ്ത്രാലങ്കാരം ചെയ്യുന്നയാള്‍ പഠിച്ച പണി പതിനെട്ടും നോക്കി. അവിടെയുള്ള ഒരു തുണിയും ആ വസ്ത്രത്തോട് ചേരുന്നുണ്ടായില്ലെന്നും ലാല്‍ ജോസ് പറയുന്നു.

''എന്തു ചെയ്യും എന്നറിയില്ല. യൂണിറ്റെല്ലാം പുറത്ത് കാത്തിരിക്കുകയാണ്. പുറത്തിറങ്ങിയപ്പോഴാണ് വഴിയില്‍ നിറയെ ചുവന്ന വാകപ്പൂക്കള്‍ വീണു കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടത്. പെട്ടെന്ന് എനിക്കൊരു ആശയം തോന്നി. ഞാന്‍ കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലിനെ വിളിച്ചു. എടാ ഈ ഇതളുകള്‍ വച്ച് കോര്‍ത്തിട്ട് നല്ല കട്ടിയില്‍ പെട്ടെന്നാരു മാലയുണ്ടാക്ക്. അവന്‍ പെട്ടെന്നൊരു പൂമാലയുണ്ടാക്കി. ആ മാല കൊണ്ടു വന്ന് ഞാന്‍ അവളുടെ കഴുത്തി ഇട്ടു കൊടുത്തു'', ലാല്‍ ജോസ് പറയുന്നു.

Jyothirmayi

ഇപ്പോള്‍ ഓക്കെയാണോ? ഹാ ഇപ്പോള്‍ ഓക്കെയായി. അങ്ങനെ പാട്ടിന്റെ ഇടയിലുള്ള ഭാഗമാണ് ആദ്യം ചിത്രീകരിച്ചത്. ഇവരുടെ ടെന്‍ഷന്‍ മാറ്റാന്‍ വേണ്ടി ഇട്ട മാല എങ്ങനെ പാട്ടിലേക്ക് കൊണ്ടു വരും എന്നോര്‍ത്തപ്പോഴാണ് പാട്ടിന്റെ തുടക്കത്തില്‍ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും എന്നു പാടി ഇവളുടെ കഴുത്തിലേക്ക് ഇടുന്നതായി മാറ്റിയത്. ആ മാല പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനു കാരണം ജ്യോതിര്‍മയിയാണെന്നും ലാല്‍ ജോസ് പറയുന്നു.

കാഴ്ചയില്‍ തന്നെ ജ്യോതിര്‍മയി തന്നെ ഇപ്രംസ് ചെയ്യിച്ചുവെന്നാണ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ലാല്‍ ജോസ് പറയുന്നത്. ആ വീട് നിറയെ അവര്‍ വരച്ച ചിത്രങ്ങളായിരുന്നു. കോപ്പര്‍ പ്ലേറഅറില്‍ ഉളി കൊണ്ട് ചെത്തി ത്രീഡി ഇഫക്ട് ഉള്ള ചിത്രങ്ങളും രൂപങ്ങളും ഉണ്ടാക്കുന്ന ആളാണ്. ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ അവര്‍ അത്തരം കലാപരിപാടികളിലായിരുന്നു. അത്രയും കലാപരമായ കഴിവുള്ള ആളെ കണ്ടപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു ഈ കുട്ടി മതി എന്നാണ് ലാല്‍ ജോസ് പറയുന്നു.

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X