For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണിമൂൺ അവസാനിപ്പിച്ച് വീട്ടിൽ പോകാമെന്ന് പറഞ്ഞ അജയ് ദേവ്ഗൺ, കാരണം കേട്ട് ഞെട്ടിയ കജോൾ; സംഭവമിങ്ങനെ

  |

  ബോളിവുഡിലെ സൂപ്പർ താരജോഡികളാണ് കാജോളും അജയ് ദേവ്ഗണും. ഹിന്ദി സിനിമയിലെ
  എക്കാലത്തെയും മികച്ച താരങ്ങളാണ് കാജോളും അജയ് ദേവ്ഗണും. നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വ്യത്യസ്ത സ്വഭാവക്കാരായ കാജോളും അജയ് ദേവ്ഗണും വളരെ വിജയകരമായിട്ടാണ് ഇവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

  23 വർഷം പിന്നിട്ട ഇവരുടെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കകാലമൊക്കെ ഒരു സിനിമാ കഥ പോലെ ആയിരുന്നു. വിവാഹത്തിന് കാജോളിന്റെ വീട്ടിൽ നിന്നുണ്ടായിരുന്നു എതിർപ്പും ആദ്യ രണ്ടു വട്ടം ഗർഭം അലസി പോയതുമെല്ലാം താരങ്ങൾ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ ദാമ്പത്യ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

  Also Read: പ്രിയങ്കയുടെ വിവാഹം ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ, കബളിപ്പിച്ചു; രൂക്ഷമായി പ്രതികരിച്ച നിക്കിന്റെ സഹോദരൻ

  ഒരിക്കൽ ഒരു അഭിമുഖത്തിൽ തങ്ങളുടെ ഹണിമൂണിനെ കുറിച്ച് കജോൾ പറഞ്ഞിരുന്നു. രണ്ടു മാസത്തെ ഹണിമൂണിനായി പോയിട്ട് അജയ്ക്ക് വയ്യെന്ന് പറഞ്ഞു തിരികെ പോന്നു എന്നാണ് കജോൾ അന്ന് വെളിപ്പെടുത്തിയത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്.

  'ഞങ്ങൾ രണ്ട് മാസത്തേക്ക് ഹണിമൂണിന് പോയി. യഥാർത്ഥത്തിൽ ഞങ്ങളുടെ വിവാഹത്തിന് മുമ്പ് ഞാൻ മുന്നോട്ട് വെച്ച ഒരു നിബന്ധനയായിരുന്നു അത്. ഹണിമൂണിൽ ലോകം ചുറ്റിക്കറങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തു. ഞങ്ങൾ ഓസ്‌ട്രേലിയയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കും അവിടെ നിന്ന് ലാസ് വെഗാസിലേക്ക് പോയി,'

  Also Read: അക്കാര്യത്തില്‍ എനിക്ക് ദീപികയോടും കത്രീനയോടും അസൂയയുണ്ട്; തുറന്ന് പറഞ്ഞ് കിയാര

  'അത് കഴിഞ്ഞ് ഞങ്ങൾ ഗ്രീസിലെത്തി. അപ്പോഴേക്കും 40 ദിവസമായിട്ടുണ്ടായിരുന്നു. അപ്പോഴേക്കും അജയ് തളർന്നിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അയാൾ പനിയും തലവേദനയും ആണെന്ന് പറഞ്ഞു. ഞാൻ പോയി മരുന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞു. പക്ഷേ ആൾ സുഖമില്ലെന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. പിന്നെ എന്താണ് വേണ്ടതെന്ന് ഞാൻ ചോദിച്ചപ്പോൾ, 'നമുക്ക് വീട്ടിലേക്ക് പോകാം!' എന്നണ് പറഞ്ഞത്. 'വീട്ടിലെക്കോ? ഈ തലവേദനയ്ക്ക്?!' എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ ശരിക്കും ക്ഷീണിതനാണെന്നാണ്.' കജോൾ ഓർത്തു.

  Also Read: വീട്ടിൽ ടീ ഷർട്ട് ധരിക്കാതെ നടക്കരുത്; ഷാരൂഖ് മകന് മേൽ വെച്ച നിയന്ത്രണമിങ്ങനെ

  1995 ൽ പുറത്തിറങ്ങിയ ഹൽചുൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കജോളും അജയും കണ്ടുമുട്ടിയത്. പിന്നീട് ഏകദേശം 4 വർഷത്തോളം മാധ്യമങ്ങൾക്കൊന്നും പിടി കൊടുക്കാതെ ഇരുവരും രഹസ്യമായി പ്രണയിച്ചു. 1999 ഫെബ്രുവരി 24 ന് മുംബൈയിലെ വീട്ടിൽ വച്ചയിരുന്നു ഇവരുടെ വിവാഹം, ഇതിനു ശേഷമാണ് യൂറോപ്പിലേക്ക് രണ്ടു മാസത്തെ ഹണിമൂണിനായി താരങ്ങൾ പോയത്.

  2003 ഏപ്രിൽ 20 ന് ഇവർക്ക് മൂത്ത മകൾ നൈസ ജനിച്ചു. ഏഴ് വർഷത്തിന് ശേഷം, 2010 സെപ്റ്റംബർ 13 നാണ്, മകൻ യുഗ് ദേവ്ഗൺ ജനിച്ചത്.

  Also Read: കുട്ടിക്കാലം മുതലുള്ള ആ ഇഷ്ടം മാറിയിട്ടില്ല, എന്നാലും ഇപ്പോൾ സിംഗിൾ ആണ്; തുറന്നു പറഞ്ഞ് ടൈഗർ ഷ്രോഫ്

  സിനിമ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധിക്കുന്ന കജോൾ അവസാനമായി അഭിനയിച്ചത് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ത്രിഭംഗ എന്ന ചിത്രത്തിലാണ്. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയാണ് കാജോളിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒക്ടോബറിൽ ചിത്രം റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാൽ ജേത്വ, അഹാന കുമ്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടൻ ആമിർ ഖാൻ ഒരു അതിഥി അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഇതുകൂടാതെ ഹോട്ട്സ്റ്റാറിന്റെ ഒരു വെബ് സീരീസിലും കജോൾ അഭിനയിക്കുന്നുണ്ട്.

  Read more about: kajol
  English summary
  When Kajol revealed that how Ajay Devgn run off from thier honeymoon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X