For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിച്ചിരിക്കുമ്പോൾ എല്ലാം ചെയ്യണം, അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം; മണിയുടെ അറം പറ്റിയ വാക്കുകൾ!

  |

  മലയാളികൾ ഒരിക്കലും മറക്കാത്ത അതുല്യ കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നുണ്ട്. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹത്തെ മലയാള സിനിയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്.

  പ്രേക്ഷകർ അത്രയേറെ സ്നേഹിച്ചിരുന്ന നടനായിരുന്നു കലാഭവൻ മണി. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സിനിമകൾ കാണാത്തതോ പാട്ടുകൾ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാൻ ഇടയില്ല. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവൻ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയിൽ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല.

  Also Read: പാർവതിയുടെ മരുമകൾ, കാളിദാസിൻ്റെ പ്രിയതമയായി തരിണി; കേരളത്തിലെ പെൺകുട്ടികൾക്കിനി നിരാശപ്പെടാമെന്ന് ആരാധകര്‍

  ഇന്നും മണിയെ കുറിച്ച് ഓർക്കാനും പറയാനും ചാലക്കുടിക്കാർക്കും സിനിമാ സുഹൃത്തുക്കൾക്കുമെല്ലാം നൂറ് നാവാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു മണിക്ക്. അഭിമുഖങ്ങളിൽ എല്ലാം തന്റെ ജീവിതം തുറന്ന പുസ്‌തകം പോലെ പങ്കുവച്ചിട്ടുണ്ട് അദ്ദേഹം. ഒരിക്കൽ ജെബി ജങ്ഷൻ എന്ന ഷോയിൽ അതിഥി ആയി എത്തിയപ്പോൾ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് മണി പങ്കുവച്ചിരുന്നു. അതിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

  മരണത്തെ കുറിച്ച് മണി പറഞ്ഞ വാക്കുകൾ അറം പറ്റിയ പോലെ ആയല്ലോ എന്നാണ് വീഡിയോ കണ്ട് ആരാധകരുടെ ചോദ്യം. ജെബി ജങ്ഷനിൽ നടന്മാരായ നാദിർഷയും പ്രസാദും സ്‌ക്രീനിൽ എത്തി മണിയ്ക്ക് എന്താണ് പറ്റിയത്. ഞങ്ങൾക്ക് പഴയ മണിയെ തിരിച്ചുവേണം എന്ന് പറയുന്നുണ്ട്. അതിന് മറുപടി നൽകുന്നതിനിടെയാണ് നടൻ മരണത്തെ കുറിച്ചൊക്കെ സംസാരിക്കുന്നത്.

  Also Read: സൗന്ദര്യമില്ലാത്ത ഞാൻ സിനിമയിൽ വരുമെന്ന് വിചാരിച്ചിട്ടില്ല; പലരും കൊച്ചാക്കാൻ ശ്രമിച്ചിട്ടുണ്ട്: കൊച്ചുപ്രേമൻ

  എന്താണ് പറ്റിയെന്ന ചോദ്യത്തിനെ തമാശയാക്കിയാണ് മണി മറുപടി നൽകുന്നത്. വിവാദങ്ങളും വിവാഹവും നല്ലതാണ് എന്നാണ് മണി പറയുന്നത്. വിവാഹങ്ങൾ പ്രശ്നം ആകില്ലായിരിക്കും, വിവാദങ്ങൾ ചിലപ്പോൾ ബാധിച്ചേക്കാം എന്നാണ് അവതാരകൻ ജോൺ ബ്രിട്ടാസ് അതിനോട് പ്രതികരിക്കുന്നത്. എന്നാൽ വിവാഹം രണ്ടെണ്ണം കഴിക്കാൻ പാടില്ല. ഒരെണ്ണം ആകാമെന്ന് മണി പറയുന്നുണ്ട്. വിവാഹം ഒന്നേ കഴിക്കാൻ പാടുള്ളു, എന്നാൽ പ്രണയം ഒരുപാട് ആകാം, എനിക്ക് ഒരുപാട് പ്രണയം ഉണ്ട്. എന്റെ ഭാര്യയോട് തന്നെ എന്നാണ് മണി പറയുന്നത്.

  ഞാൻ ഒരു പാവം ഓട്ടോറിക്ഷ തൊഴിലാളിയാണ്. എല്ലാവരെയും ഇഷ്ടം ആണെന്ന് വച്ച് എല്ലാവരെയും വിവാഹം കഴിക്കാൻ പറ്റുമോ. എന്റെ മുഖം കണ്ടാൽ ആരും പ്രണയിക്കില്ല. എന്നെ ആരും പ്രണയിച്ചിട്ടില്ല. എന്നാൽ ഭാര്യയോട് മാത്രമാണ് പ്രണയമെന്നത് കള്ളമാണെന്ന് അവതാരകൻ പറയുമ്പോൾ മണി പറയുന്നത്.

  മദ്യപാനം കൊണ്ടുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മണിയുടെ മരണത്തിന് കാര്യമായത്. തന്റെ മദ്യപാനത്തെകുറിച്ചും മണി അന്ന് ഷോയിൽ സംസാരിച്ചിരുന്നു. 'ഞാൻ അഞ്ചും ആറും ബിയർ കുടിക്കുന്ന ആളാണ്. അത് ഓപ്പൺ ആയി പറയുന്നതിൽ എനിക്ക് ഒരു വിഷമവും ഇല്ല. ഞാൻ ഒരു കാര്യം ചോദിക്കട്ടെ സാർ. ഞാൻ ഇത്രയും സിനിമകളിൽ അഭിനയിച്ചു. കുടുംബത്തിനും വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു. എത്ര വയസ്സ് വരെ ഒരാൾ ജീവിക്കും! ആ ജീവിക്കുന്ന സമയം എല്ലാം ചെയ്തിട്ടുപോകണം. അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം' എന്നാണ് മണി പറഞ്ഞത്.

  അതേസമയം നാദിർഷയുടെ ചോദ്യത്തിനും മണി തുറന്ന പ്രതികരണം നടത്തുന്നുണ്ട്. എനിക്ക് വരുന്ന എല്ലാ ഷോകളും ഞാൻ നാദിർഷയ്ക്കാണ് കൊടുക്കുന്നത്. അദ്ദേഹവുമായി ഞാൻ അടിയും വഴക്കുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഇഷ്ടപ്പെടാനാവാത്ത കാര്യങ്ങൾ വന്നാൽ ഞാൻ പ്രതികരിക്കും എന്നാണ് മണി പറഞ്ഞത്.

  2016 മാർച്ച് ആറിനാണ് കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മണി മരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. മരണം വരെ നാടിനും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം കഴിയുന്ന സഹായങ്ങൾ ചെയ്തിരുന്ന നടനാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് എല്ലാവർക്കും കലാഭവൻ മണിയുടെ വിയോഗം ഇന്നും വേദനയാകുന്നത്.

  Read more about: kalabhavan mani
  English summary
  When Kalabhavan Mani Opened Up About His Views About Life And Marriage In JB Junction Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X