പ്രജോദിന്റെ തലയിൽ വിഗ്ഗാണോ? സംശയം തീർത്ത് ആനി; ഇതുകാരണം നേരിട്ട ബുദ്ധിമുട്ടുകൾ പറഞ്ഞ് താരം

മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ കലാഭവൻ പ്രജോദ്. വർഷങ്ങളായി മലയാള മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണ് താരം. കലാഭവന്റെ മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരങ്ങളിൽ ഒരാളാണ് പ്രജോദും. നിരവധി സ്റ്റേജ് ഷോകളിലും കോമഡി പരിപാടികളിലും നടൻ പങ്കെടുത്തിട്ടുണ്ട്.

1996 ൽ പുറത്തിറങ്ങിയ മിമിക്സ് സൂപ്പർ 1000 എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് പ്രജോദ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. 2007 ൽ ഏഷ്യാനെറ്റിലൂടെ മിനിസ്ക്രീൻ പരിപാടികളിൽ എത്തിയതോടെയാണ് പ്രജോദ് കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് റിയാലിറ്റി ഷോകളിൽ ജഡ്ജായും പ്രജോദിനെ കാണാം.

annie prajod

ഏകദേശം മുപ്പതോളം സിനിമകളിലാണ് നടൻ അഭിനയിച്ചിട്ടുള്ളത്. അതിൽ ഡിറ്റക്റ്റീവ്, 1983, ആക്ഷൻ ഹീറോ ബിജു, തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമയിൽ നായകനായും നടൻ അഭിനയിച്ചിട്ടുണ്ട്. വേദികളിൽ പ്രേക്ഷകരെ ഒക്കെ കുടുകുടെ ചിരിപ്പിക്കുന്ന നടൻ തന്റെ ഹെയർ സ്റ്റൈൽ കൊണ്ടും പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടിയിട്ടുണ്ട്.

മലയാള സിനിമയിൽ വിഗ് വെക്കുന്ന താരങ്ങൾ ഒരുപാടുണ്ട്. കലാഭവന്‍ പ്രജോദിന്റെ ഹെയര്‍ സ്‌റ്റൈല്‍ അതിലൊരാളാണ് കലാഭവൻ പ്രജോദ് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പൊതുവേദികളിൽ ഉൾപ്പെടെ നടനോട് ഇത് സംബന്ധിച്ച ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ പ്രജോദ് എത്തിയപ്പോൾ ആനിക്കും ഇതേസംശയം ഉണ്ടായിരുന്നു.

ആനി ആ സംശയം തീർത്തതിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഷോയില്‍ ഭാര്യയ്‌ക്കൊപ്പമാണ് ആണ് പ്രജോദ് എത്തിയത്. തന്റെ കുടുംബവിശേഷങ്ങളും കരിയറിനെ കുറിച്ചും സംസാരിക്കുന്നതിന് ഇടയിലാണ് ആനി മുടിയുടെ കാര്യം ചോദിച്ചത്. ഒരുപാട് നാളായുള്ള എന്റെ സംശയമാണ്, ഇത് വെപ്പാണോ എന്നത് എന്നാണ് ആനി പറഞ്ഞത്.

അതറിയാൻ വലിച്ച് നോക്കിക്കോളൂ എന്നായിരുന്നു പ്രജോദിന്റെ മറുപടി. ആനി വലിച്ച് നോക്കി തന്റെ നാളുകളായുള്ള ആ സംശയം തീര്‍ക്കുന്നുണ്ട്, വെപ്പല്ല പക്കാ ഒറിജിനൽ. പിന്നീട് ആളുകളുടെ ഈ സംശയം കാരണം താൻ ഇതിലും വലിയ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്ന് പ്രജോദ് പറയുന്നുണ്ട്.

prajod

'ഈ സംശയം പലര്‍ക്കും ഉണ്ടായിട്ടുണ്ട്, പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഇതിന്റെ പേരിൽ നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു ഗള്‍ഫ് ഷോ കഴിഞ്ഞ് പോകാന്‍ നിൽക്കുമ്പോൾ രണ്ട് പേര്‍ ഒടി വന്നു, ഒരാള്‍ എന്റെ മുടിയില്‍ പിടിച്ചു വലിച്ചിട്ട് പറഞ്ഞു, ആ ഓക്കെ പൊയ്ക്കോളൂന്ന്,'

'പ്രോഗ്രാം മോശമായതിനുള്ള പ്രതികാരം തീർത്തതാവും അയാൾ എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് കാര്യം തിരക്കിയപ്പോൾ ആണ് പറയുന്നത്, എന്റെ മുടി വെപ്പാണോ അല്ലയോ എന്ന കാര്യത്തിൽ അവർക്ക് ഇടയിൽ ഒരു ബെറ്റ് ഉണ്ടായിരുന്നു എന്ന്. അതിനാണ് അവർ വലിച്ച് നോക്കി വിജയിയെ തീരുമാനിച്ചത്,' പ്രജോദ് പറഞ്ഞു.

അതേസമയം, മുടി ആദ്യം ഇങ്ങനെ അല്ലായിരുന്നു എന്ന് പ്രജോദിന്റെ ഭാര്യ പരിപാടിയിൽ പറയുന്നുണ്ട്. മുള്ളന്‍ പന്നിയെ പോലെ ആയിരുന്നു. അത് കണ്ട് എല്ലാവരും കളിയാക്കുമായിരുന്നു. അത് കാരണം പിന്നീട് ശ്രദ്ധിക്കാതെ ആയി. അപ്പോൾ മുടിയെല്ലാം പോയി. ഇപ്പോള്‍ മക്കള്‍ക്കും ഏറെ കുറേ ഇതുപോലെയുള്ള മുടിയാണ് എന്നും പ്രചോദിന്റെ ഭാര്യ പറഞ്ഞു. മൂന്ന് മക്കളാണ് പ്രജോദിന് ഉള്ളത്.

മുടി തന്നെ കേന്ദ്ര കഥാപാത്രമായ മറ്റൊരു രസകരമായ സംഭവം കൂടെ പ്രജോദ് പരിപാടിയിൽ പറയുന്നുണ്ട്. 'ഒരിക്കല്‍ ഒരു സിനിമയുടെ ലോഞ്ച് പരിപാടിക്ക് പോയി. അവിടെ കലാഭാവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരൊക്കെ മുന്‍ സീറ്റില്‍ ഇരിപ്പുണ്ട്. ഞാനും അതിനടുത്തുള്ള ചെയറില്‍ പോയി ഇരുന്നു. അപ്പോൾ തന്നെ നസീര്‍ ഇക്ക എന്നെ നോക്കിയിട്ട് പറഞ്ഞു, എടാ ഇവിടെ വലിയ ടോപ്പ് ആക്ടേഴ്‌സിന് ഇരിക്കാനുള്ളതാണ് എന്ന്,'

'അത് എനിക്ക് വല്ലാതെ ഫീല്‍ ആയി. എനിക്ക് അവരുടെ കൂടെ ഇരിക്കാനുള്ള യോഗ്യത ഇല്ലായിരിക്കും എന്ന് കരുതി മാറി നിന്നു. കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് നസീര്‍ക്ക വന്ന് പറയുന്നത്, എടാ തമാശ പറഞ്ഞതാ, ഞാന്‍ ഉദ്ദേശിച്ചത് തലയില്‍ ടോപ്പ് (വിഗ്ഗ്) വച്ച ആള്‍ക്കാരുടെ നിരയാണ് എന്ന് ഉദ്ദേശിച്ച് പറഞ്ഞതാണെന്ന്. അപ്പോഴാണ് ഞാന്‍ നോക്കിയത്, ശരിയാണ്, അവിടെ ഇരുന്ന അഞ്ച് പേരും തലയിൽ വിഗ് വെച്ചവരായിരുന്നു, പ്രജോദ് പറഞ്ഞു

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X