Don't Miss!
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Lifestyle
നിങ്ങളുടെ പ്രണയം നീണ്ട് നില്‍ക്കുമോ: പക്വതയുള്ള പങ്കാളിയെ തിരിച്ചറിയാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ദൃശ്യത്തിൽ ഞാൻ ഉണ്ടാവില്ലെന്ന് അപ്പോൾ ഉറപ്പിച്ചു! ജിത്തു ഭായ് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി: ഷാജോൺ പറഞ്ഞത്
മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് കലാഭവൻ ഷാജോൺ. മിമിക്രി വേദികളിൽ നിന്ന് സിനിമയിൽ എത്തിയ ഷാജോണിന്റെ തുടക്കം വളരെ ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു. എന്നാൽ ഇന്ന് സഹനടനായും വില്ലന്‍ വേഷങ്ങളിലൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടൻ. സംവിധായകനായും നടൻ പേരെടുത്തിട്ടുണ്ട്.
മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവർക്കൊപ്പമെല്ലാം നിരവധി സിനിമകളിൽ ഷാജോൺ അഭിനയിച്ചിട്ടുണ്ട്. ഷാജോണിന്റെ സിനിമ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ദൃശ്യം. അതുവരെ കോമഡി വേഷങ്ങളിൽ മാത്രം കണ്ടിരുന്ന നടന്റെ ഏറെ വ്യത്യസ്തമായൊരു വേഷമായിരുന്നു അത്.

മോഹൻലാൽ നായകനായ ചിത്രത്തിൽ സഹദേവൻ എന്ന പൊലീസുകാരനായാണ് ഷാജോൺ അഭിനയിച്ചത്. ജീത്തു ജോസഫ് മോഹൻലാലിനും മുൻപ് തീരുമാനിച്ചതായിരുന്നു ഷാജോണിന്റെ ആ വേഷം. ദൃശ്യത്തിന് ശേഷം നിരവധി കഥാപാത്രങ്ങളാണ് ഷാജോണിന് ലഭിച്ചത്, ടൈപ് കാസ്റ്റ് ചെയ്യപ്പെട്ട് പോയ നടൻ ആ ചങ്ങല പൊട്ടിച്ച് പുറത്തേക്ക് ഇറങ്ങുകയായിരുന്നു ദൃശ്യത്തിലൂടെ.
ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ ഷാജോൺ ദൃശ്യത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് സംസാരിച്ചിരുന്നു. ആദ്യമായി സ്ക്രിപ്റ്റ് വായിക്കുമ്പോൾ സിനിമയിൽ തനിക്ക് ഒരു വേഷം ഉണ്ടെന്ന് കരുതിയില്ലെന്നും സഹദേവൻ താനാണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നുമാണ് ഷാജോൺ അന്ന് പറഞ്ഞത്. ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. വിശദമായി വായിക്കാം.
'ദൃശ്യത്തിലെ കഥാപാത്രം ഞാൻ അല്ല മറ്റാര് ചെയ്താലും ഇതേ റിസൾട്ട് തന്നെ വരും. കാരണം അതിന്റെ സ്ക്രിപ്റ്റ് അത്രയ്ക്ക് ഗംഭീര സ്ക്രിപ്റ്റ് ആയിരുന്നു. ജിത്തു ഭായ് എനിക്ക് സ്ക്രിപ്റ്റ് അയച്ച് തന്നിട്ട്, ഇത് വായിച്ചു നോക്കിയിട്ട് ഒരു അഭിപ്രായം പറയണം എന്നാണ് ആദ്യം പറഞ്ഞത്. മൈ ബോസ് സിനിമയുടെ ഡബ്ബിങ് സമയത്തായിരുന്നു,'
'ഞാൻ ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു കാര്യം ഉറപ്പായി, ഞാൻ ഈ സിനിമയിൽ ഉണ്ടാവില്ലെന്ന്. കാരണം മൈ ബോസിൽ എനിക്കൊരു കൊമേഡിയന്റെ വേഷമാണ് തന്നിരുന്നത്. ഇതിനകത്ത് അങ്ങനെയൊരു സ്കോപ്പുള്ള ക്യാരക്ടർ ഇല്ല. അപ്പോൾ തന്നെ ഞാൻ അതിൽ ഉണ്ടാവില്ലെന്ന് മനസിലായി. നല്ലൊരു സിനിമ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ഇതുപോലൊരു വിജയമൊന്നും വിചാരിച്ചില്ല,'
'അതിനു ശേഷം മൈ ബോസ് ഹിറ്റായി കഴിഞ്ഞ ശേഷം എന്നെ വിളിച്ചിട്ട് ജിത്തു ഭായ് ചോദിച്ചു, കോമഡി മാത്രമേ ചെയ്യുള്ളോ അതോ നെഗറ്റീവ് ഒക്കെ ചെയ്യാൻ താല്പര്യമുണ്ടോയെന്ന്. ഞാൻ പറഞ്ഞു, അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ ആരും തരുന്നില്ല. എന്ത് ചെയ്യാൻ ആണെന്ന്. പേരിനൊപ്പം കലാഭവൻ എന്നൊരു പേരുള്ളത് കൊണ്ടാണ് ആരും തരാത്തത് എന്ന് പറഞ്ഞു,'

'അപ്പോൾ അദ്ദേഹം പറഞ്ഞു, ആ സഹദേവന്റെ വേഷം ചെയ്യുന്നത് ഷാജോൺ ആയിരിക്കും കേട്ടോയെന്ന്. ഞാൻ ഞെട്ടിപ്പോയി. സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് ആയിരുന്നു. കാരണം ആ സ്ക്രിപ്റ്റും ഓരോ കഥാപാത്രങ്ങളും എന്റെ മനസ്സിൽ അതുപോലെ തന്നെ നിൽപ്പുണ്ടായിരുന്നു. അതുകൊണ്ട് സഹദേവന്റെ ഒരു പ്രാധാന്യം നമ്മുക്ക് അറിയാമായിരുന്നു,'
'ഞാൻ സത്യമാണോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, എന്റെ മനസ്സിൽ ഷാജോണാണ്. പക്ഷെ ഇത് സിനിമയാണ്. ബിസിനസ് ആണ്. എന്താകുമെന്ന് അറിയില്ലെന്ന്. അതിനു ശേഷം ചർച്ചകൾ ഒക്കെ നടന്നു. ലാലേട്ടൻ ചെയ്യാമെന്ന് പറഞ്ഞു. അതിനു ശേഷം ജിത്തു എന്നെ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞു എന്നിട്ട് സഹദേവൻ ചെയ്യുന്നത് ഷാജോൺ തന്നെയാണെന്നും പറഞ്ഞു,'
'വീണ്ടും ഞെട്ടി. കാരണം. അപ്പോഴേക്കും സിനിമയുടെ കളർ മാറി. ആദ്യം പറഞ്ഞിരുന്ന സിനിമയാല്ലാതെ വലിയ സിനിമയായി മാറി. അതിലൊരു വേഷം ചെയ്യാൻ ഭാഗ്യമുണ്ടായി. പക്ഷെ ഇതുപോലൊരു റീച് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എവിടെ ചെന്നാലും എത്രയൊക്കെ ആയാലും എപ്പോഴും ദൃശ്യത്തിലെ സഹദേവൻ ആയിട്ടാവും എന്നെ പറയുക,' ഷാജോൺ പറഞ്ഞു.
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ
-
ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്‍ഭകാലം ഇടിതീ പോലെ നില്‍ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്‍