For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉര്‍വശിയെ കുറ്റപ്പെടുത്തിയ കാര്യം തന്നെ എനിക്ക് ചെയ്യേണ്ടി വന്നു; വിവാഹമോചനത്തെക്കുറിച്ച് കല്‍പ്പന

  |

  മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരും മുഖവുമാണ് കല്‍പ്പന. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളെന്ന് നിസ്സംശയം പറയാം കല്‍പ്പനയക്കുറിച്ച്. ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു കല്‍പ്പന മലയാള സിനിമയിലൊരു ഇടം നേടിയെടുക്കുന്നത്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും കല്‍പ്പന സമ്മാനിച്ചിട്ടുണ്ട്.

  Also Read: ജീവിതം ഇവിടെ അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു; പ്രസവശേഷമുണ്ടായ അവസ്ഥയെ കുറിച്ച് നടി ലക്ഷണ

  ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് കല്‍പ്പന. 1998 ല്‍ സംവിധായകന്‍ അനില്‍ കുമാറിനെ കല്‍പ്പന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2012 ല്‍ ഇരുവരും പിരിയുകയായിരുന്നു. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് കല്‍പ്പന മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ വായിക്കാം.

  Kalpana

  വിഷമമുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നാണ് കല്‍പ്പന പറഞ്ഞത്. നമ്മളൊരു പൂച്ചയെ വളര്‍ത്തിയിട്ട് അത് ചത്തു പോവുകയോ ഇറങ്ങിപ്പോവുകയോ ചെയ്താല്‍ നമുക്ക് വിഷമമുണ്ടാകില്ലേ? നമ്മള്‍ വളര്‍ത്തുന്ന ഒരു കിളി പറന്നു പോയാല്‍ വിഷമമില്ലേ? എന്നാണ് കല്‍പ്പന ചോദിക്കുന്നത്. ബന്ധങ്ങള്‍ എന്ന് പറയുന്നത് വലുതല്ലേ എന്ന് ചോദിക്കുന്ന കല്‍പ്പന തീര്‍ച്ചയായും ദുഖമുണ്ടാകുമെന്ന് പറയുന്നു. ഏതൊരു വ്യക്തിയ്ക്കും ദുഖമുണ്ടാകുമെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

  പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു ഘട്ടത്തില്‍ തോന്നി അങ്ങനെ പിരിഞ്ഞുവെന്നാണ് കല്‍പ്പന പറയുന്നത്. ഉര്‍വ്വശിയുടെ കാര്യത്തില്‍ എങ്ങനെയെങ്കിലും അവള്‍ അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കണമെന്ന് പറഞ്ഞ കല്‍പ്പനയ്ക്ക് സ്വന്തം ജീവിതത്തില്‍ വന്നപ്പോള്‍ പരാജയപ്പെട്ടുവോ എന്ന് ബ്രിട്ടാസ് ചോദിക്കുമ്പോള്‍ പരാജയപ്പെട്ടുവെന്ന് കല്‍പ്പന സമ്മതിക്കുന്നുണ്ട്.

  ഞാന്‍ ആദ്യം ചെയ്ത സിനിമകളൊക്കെ അറം പറ്റിയത് പോലെയായി. ഞാനത് എന്റെ ആത്മകഥയിലും പറഞ്ഞിട്ടുണ്ട്. നമ്മള്‍ റോഡിലൂടെ വണ്ടിയോടിച്ച് വരുമ്പോള്‍ എതിര്‍വശത്തു നിന്നും വരുന്ന വണ്ടി വേഗത്തില്‍ പാഞ്ഞു വരികയോ ചുവന്ന ലൈറ്റ് മറികടന്നു വരികയോ ചെയ്യുമ്പോഴായിരിക്കാം വന്നിടിക്കുന്നത്. നമുക്ക് ഒന്നും ചെയ്യാനാകില്ല. കുടുംബത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചുവെന്നും കല്‍പ്പന പറയുന്നു.

  പത്ത് പതിനാല് കൊല്ലം ഒരാളുടെ കൂടെ ജീവിച്ചിട്ട് അയാള്‍ ശരിയല്ല എന്ന് പറയുന്നതിന്റെ പേര് വേറെയാണ്. കൂടെ ജീവിച്ചകാലമൊക്കെ നല്ല വ്യക്തിയായിരുന്നു. കഴിച്ച് കഴിച്ച് വന്നപ്പോഴാണ് അതിലൊരു പുഴു കിടക്കുന്നത് എന്ന് പറയുന്നത് പോലെ തോന്നി. അതുകൊണ്ട് കുറ്റപ്പെടുത്താനില്ല. കര്‍മ്മം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ കരഞ്ഞിട്ടില്ല. നെഞ്ച് വിങ്ങിയിട്ട് തുണിനനച്ച് പിഴിയുന്നൊരു ഫീലാണ് വരുന്നത്. എന്റെ ദുഖം അങ്ങനെയാണ്.

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss

  2016 ലാണ് കല്‍പ്പനയുടെ മരണം. സിനിമാ ലോകത്തെ മൊത്തം ഞെട്ടിച്ച വാര്‍ത്തയായിരുന്നു കല്‍പ്പനയുടെ മരണം. തന്റെ 50-ാം വയസിലാണ് കല്‍പ്പന മരണപ്പെടുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദാരാബാദിലെത്തിയ കല്‍പ്പനയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

  Read more about: kalpana
  English summary
  When Kalpana Opened About Her Seperation From Ex Husband Anil In An Old Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X