സഹോദരിമാര്‍ സൂപ്പര്‍ നായികമാര്‍, എനിക്ക് കോമാളി വേഷം മാത്രം; വിഷമിച്ചിട്ടുണ്ടെന്ന് കല്‍പ്പന

മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് കല്‍പ്പനയെ കണക്കാക്കുന്നത്. കോമഡി കഥാപാത്രങ്ങളായിരുന്നു കല്‍പ്പനയെ തേടിയെത്തിയതില്‍ കൂടുതലും. തന്റെ അവസാനകാലത്താണ് കല്‍പ്പനയെ തേടി മറ്റ് കഥാപാത്രങ്ങളെത്തുന്നത്. കോമഡിയില്‍ പക്ഷെ കല്‍പ്പനയെ വെല്ലാന്‍ ആളുണ്ടായിരുന്നില്ല. അതേസമയം തന്നെ തേടി നായിക വേഷങ്ങള്‍ വരാതിരുന്നത് വിഷമിപ്പിച്ചിട്ടുണ്ടെന്നാണ് ഒരിക്കല്‍ കല്‍പ്പന പറഞ്ഞത്.

നേരത്തെ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ കല്‍പ്പന മനസ് തുറന്നിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. നായികയായി കരിയര്‍ ആരംഭിച്ച തന്നെ തേടി കോമഡി വേഷം വന്നപ്പോള്‍ ആദ്യം വിഷമിച്ചു. എന്നാല്‍ പിന്നീട് അമ്മയുടെ വാക്ക് തനിക്ക് പ്രചോദനമായി എന്നാണ് കല്‍പ്പന അന്ന് പറഞ്ഞത്.

Kalpana

''ചിന്നവീട്, തിരുമതി ഒരു ബഹുമതി, രണ്ട് സിനിമകളിലും ഞാന്‍ നായികയായിരുന്നു. അത് ചെയ്തു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലേക്ക് വിളിക്കുന്നത്. സത്യത്തില്‍ വിഷമം തോന്നി. കമലിക്ക എന്നോട് പറഞ്ഞത് മോഹിനി എന്നാണ് പേര്. തീറ്റപണ്ടാരം ആണ്, പിന്നെ കാണുന്ന ചേട്ടന്മാരോടെല്ലാം പഞ്ചാര. അങ്ങനെ ഒരു കഥാപാത്രം ആണെന്നാണ്. എനിക്ക് വലിയ വിഷമം തോന്നി. കാരണം ഞാന്‍ നായികയായി അഭിനയിച്ച് നില്‍ക്കുകയല്ലേ. ഇതില്‍ പാര്‍വ്വതിയാണ് നായിക.'' കല്‍പ്പന പറയുന്നു.

മറ്റൊരു ഭാഷയില്‍ ഭാഗ്യരാജിന്റെ നായികയായിരുന്നു എന്ന് പറഞ്ഞ് നായിക വേഷം മാത്രമേ ചെയ്യാന്‍ പാടുള്ളൂവെന്ന് പറയുന്നത് തെറ്റാണെന്ന് അമ്മ പറഞ്ഞു. കഥാപാത്രത്തെ മനസിലാക്കി ചെയ്യൂ, നിനക്ക് നല്ല പേര് കിട്ടുമെന്നും അമ്മ പറഞ്ഞു. പൊന്‍മുട്ടയിടുന്ന താറാവിലും തലയണമന്ത്രത്തിലും ഉര്‍വ്വശി അല്‍പ്പം നെഗറ്റീവുള്ള കഥാപാത്രങ്ങളെ ചെയ്യാനും അമ്മയാണ് കാരണം. നിങ്ങള്‍ക്ക് ഇത്തരം കഥാപാത്രങ്ങളെ ചെയ്യാന്‍ പറ്റൂവെന്ന ധാരണ വരാന്‍ പാടില്ല. ഒരു കലാകാരി അങ്ങനെ നോക്കാന്‍ പാടില്ല. ഒരു സീനാണെങ്കിലും പോയി ചെയ്യണമെന്ന് പറഞ്ഞുവെന്നും കല്‍പ്പന പറയുന്നു.

എന്തായാലും അതിന് ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 110 സിനിമകളില്‍ ഞാന്‍ കോമഡി ചെയ്തുവെന്നും കല്‍പ്പന പറയുന്നു. അതേസമയം കോമഡിയില്‍ താന്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കല്‍പ്പന പറയുന്നുണ്ട്. താന്‍ ആദ്യ സിനിമയിലെത്തിയതിനെക്കുറിച്ചും ചിത്രത്തിനായി വണ്ണം കൂട്ടിയതിനെക്കുറിച്ചും കല്‍പ്പന സംസാരിക്കുന്നുണ്ട്.

Kalpana

ആദ്യ സിനിമയിലേക്ക് ഭാഗ്യരാജ് സാര്‍ വിളിക്കുമ്പോള്‍ ഉര്‍വ്വശി അദ്ദേഹത്തിനൊപ്പം അഭിനയിച്ച് സൂപ്പര്‍ താരമായി നില്‍ക്കുകയാണ്. അതിനാല്‍ ആ കുടുംബത്തില്‍ നിന്നും ഒരാള്‍ മതിയെന്ന് പറഞ്ഞാണ് തന്നെ വിളിക്കുന്നത്. അപ്പോള്‍ തനിക്ക് 56 കിലോയാണ് ഭാരം. നാല് മാസം തനിക്കുള്ള ഭക്ഷണം അവരാണ് കൊണ്ടു വന്നത്. രാവിലെ ഗുലാബ് ജാമും രസഗുളയും വരും. അത് കഴിച്ച ശേഷം എസി ഇടാതെ റൂമില്‍ കിടന്നുറങ്ങാന്‍ പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും ഭാരം 61 കിലോ ആയി. സെറ്റിലെത്തിയാല്‍ ഉടനെ കറുത്ത മേക്കപ്പും ഇടുമായിരുന്നുവെന്നും കല്‍പ്പന ഓര്‍ക്കുന്നുണ്ട്.

ഒരു കുറവോടെ വന്ന നായികയായിരുന്നു ഞാന്‍. ഭര്‍ത്താവ് ആദ്യം വെറുക്കുകയും പിന്നീട് സ്‌നേഹം കൊണ്ട് ഇഷ്ടപ്പെടുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു. നല്ല സ്വഭാവമാണ്. പക്ഷെ സൗന്ദര്യമില്ല. എങ്കിലും തമിഴ്‌നാട്ടുകാരുടെ സ്‌നേഹം പിടിച്ചു പറ്റാന്‍ കഥാപാത്രത്തിന് സാധിച്ചുവെന്നും താരം പറയുന്നുണ്ട്. കലാരഞ്ജിനി നാല് ഭാഷകളിലും സൂപ്പര്‍ താരങ്ങളുടെ അഭിനയിച്ചു നില്‍ക്കുന്നു. ഉര്‍വ്വശി സൂപ്പര്‍ സ്റ്റാറാണ്. എനിക്ക് മാത്രം എന്തുകൊണ്ട് കോമാളി വേഷങ്ങള്‍ വരുന്നുവെന്ന് ആലോചിച്ചിട്ടുണ്ടെന്നും താരം പറയുന്നു. പക്ഷെ ഞങ്ങള്‍ക്കിടയില്‍ ഇന്നു വരെ മത്സരമില്ലെന്നും കല്‍പ്പന പറയുന്നുണ്ട്.

More from Filmibeat

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X