കല്‍പ്പനയെ മരണത്തേക്കാള്‍ ഭയം, ആശുപത്രിയിലായപ്പോള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് അനില്‍; കല്‍പ്പനയുടെ മറുപടി

സംവിധായകനും അന്തരിച്ച നടി കല്‍പ്പനയുടെ മുന്‍ ഭര്‍ത്താവുമായ അനില്‍ കുമാറിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഭാര്യയ്‌ക്കൊപ്പമുള്ള അനില്‍ കുമാറിന്റെ വീഡിയോയാണ് വൈറലായത്. അനില്‍ കുമാര്‍ വീണ്ടും വിവാഹിതനായ കാര്യം ഈ വീഡിയോ വൈറലായതോടെയാണ് പലരും അറിഞ്ഞത്. ഇതോടെ കല്‍പ്പനയുടേയും അനിലിന്റേയും ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിട്ടുണ്ട്.

മുമ്പൊരിക്കല്‍ ജെബി ജങ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ കല്‍പ്പന അനില്‍ കുമാറുമായുള്ള ദാമ്പത്യം തകര്‍ന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അഭിമുഖത്തിനിടെ കല്‍പ്പനയെക്കുറിച്ച് അനില്‍ കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കല്‍പ്പനയെ തനിക്ക് മരണത്തേക്കാള്‍ ഭയം ആണെന്ന് അനില്‍ കുമാര്‍ പറഞ്ഞതായാണ് ബ്രിട്ടാസ് പറയുന്നത്.

Kalpana

ആയിരിക്കാം എന്നാണ് കല്‍പ്പനയുടെ മറുപടി. നമുക്ക് ഇഷ്ടമില്ലാത്തൊരു കാര്യം ഒരാള്‍ ചെയ്യുമ്പോള്‍ അത് ചോദ്യം ചെയ്യുന്നത് സാധാരണയല്ലേ എന്ന് കല്‍പ്പന മറുപടിയായി ചോദിക്കുന്നുണ്ട്. താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ കല്‍പ്പന തിരിഞ്ഞു നോക്കിയില്ലെന്നും അനില്‍ പറഞ്ഞതായി ബ്രിട്ടാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ''ആയിരിക്കാം. മഹാഭാരതം എടുക്കുകയാണെങ്കില്‍, കഥകളും ഉപകഥകളുമൊക്കെയാകുമ്പോഴാണ് മഹാഭാരതം ആകുന്നത്. മഹാഭാരതം ആകാന്‍ എനിക്ക് താല്‍പര്യമില്ല. ഒരു പഠം മതി എനിക്ക് ജീവിതത്തില്‍. ഒരൊറ്റയേട് ഗാന്ധി, അത് മാത്രം പഠിച്ചാല്‍ മതി. അദ്ദേഹം പറഞ്ഞോട്ടെ'' എന്നായിരുന്നു കല്‍പ്പനയുടെ മറുപടി.

കോടമ്പക്കം സംസ്‌കാരം ആണ് കല്‍പ്പനയ്ക്ക്, അമ്മയുടെ തടവറയില്‍ ആണ് എന്നൊക്കെയും കല്‍പ്പനയെക്കുറിച്ച് അനില്‍ പറഞ്ഞതായി ബ്രിട്ടാസ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇതൊക്കെ സംഭവിക്കുമ്പോവും കല്‍പ്പന എവിടേയും ഒരു പരാതിയും പറഞ്ഞു കേട്ടിട്ടില്ല എന്നും അവതാരകന്‍ പറയുന്നു. തങ്ങളെ അതാണ് പഠിപ്പിച്ചത് എന്നായിരുന്നു അതിനുള്ള കല്‍പ്പനയുടെ മറുപടി.

തങ്ങളെ വീട്ടില്‍ പഠിപ്പിച്ചത് അങ്ങനെയാണ്. ആരേക്കുറിച്ചും പരാതിയോ പരദൂഷണമോ പറയാറില്ല. വേണമെങ്കില്‍ എന്തെങ്കിലും പറഞ്ഞുണ്ടാക്കാമായിരുന്നു. എന്നാല്‍ താന്‍ അത് ചെയ്യില്ലെന്നാണ് കല്‍പ്പന പറയുന്നത്. വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു.

Kalpana

അനില്‍ ബാബു സംവിധാന ജോഡിയിലെ അനില്‍ കുമാര്‍ ആയിരുന്നു കല്‍പ്പനയുടെ ഭര്‍ത്താവ്. ശ്രീമയിയാണ് ഇരുവരുടേയും മകള്‍. പിന്നീട് കല്‍പ്പന ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 2016 ലായിരുന്നു കല്‍പ്പന മരണപ്പെടുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X