'രണ്ട് മക്കള്‍ക്കും മതം നല്‍കിയിട്ടില്ല, അതിനാല്‍ സ്‌കൂള്‍ മാറേണ്ടി വന്നു'; വിശ്വാസത്തെക്കുറിച്ച് കമല്‍ഹാസന്‍

താനൊരു നിരീശ്വരവാദിയാണെന്ന കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തുറന്ന് പറഞ്ഞിട്ടുള്ള നടനാണ് കമല്‍ഹാസന്‍. ഇന്നും അദ്ദേഹം ദൈവവിശ്വാസിയായിട്ടില്ല. പലപ്പോഴായി വിശ്വാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറാറുണ്ട്. മതവും അന്ധവിശ്വാസവുമെല്ലാം എങ്ങനെയാണ് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നതെല്ലാം കമല്‍ഹാസന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

രണ്ട് മക്കളാണ് കമല്‍ഹാസനുള്ളത്. നടിമാരായ ശ്രുതി ഹാസനും അക്ഷര ഹാസനും. തന്റെ രണ്ട് മക്കള്‍ക്കും കമല്‍ഹാസന്‍ മതം നല്‍കിയിട്ടില്ല. അതേസമയം മതം തിരഞ്ഞെടുക്കാനും ദൈവത്തില്‍ വിശ്വസിക്കാനുമെല്ലാമുള്ള അവകാശവും സ്വാതന്ത്ര്യവും മക്കള്‍ക്കുണ്ടെന്നും കമല്‍ഹാസന്‍ ഒരിക്കല്‍ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Kamal Haasan

സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പായുള്ള പൂജ എല്ലാ ഭാഷയിലും പതിവാണ്. എന്നാല്‍ താന്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും അത്തരം വേളകളില്‍ താന്‍ പ്രാര്‍ത്ഥിക്കാറുമില്ലെന്നുമാണ് കമല്‍ നേരത്തെ പറഞ്ഞത്.

''ഞാനത് ചെയ്യാറില്ല. വേറെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഞാനതിന് തടസമാകാറുമില്ല. അമ്പലം പൊളിക്കുന്ന പരിപാടിയാണ്. അത് ഞാന്‍ ചെയ്യില്ല. മതം സോഷ്യല്‍ സൈക്ക്യാര്‍ട്ടിയാണ്. എന്റെ മകള്‍ അമ്പലത്തില്‍ പോകട്ടെ എന്ന് ചോദിച്ചു. എന്റെ അനുവാദം ചോദിക്കേണ്ടതില്ല, പൊക്കോളൂവെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്റെ അച്ഛന്റെ സമ്മതം വാങ്ങിയിട്ടില്ല പെരിയാറിന്റെ മീറ്റിംഗിന് പോയത്. തിരികെ വന്ന് അവിടെ കേട്ടത് പറഞ്ഞുകൊടുത്തു. അതേ സ്വാതന്ത്ര്യം എന്റെ മകള്‍ക്കുമുണ്ട്.'' കമല്‍ഹാസന്‍ പറയുന്നു.

''ഒരു മകള്‍ ദൈവത്തിന്റെ അടുത്ത് പോകും. മറ്റൊരു മകള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് മക്കള്‍ക്കും ഞാന്‍ മതം നല്‍കിയിട്ടില്ല. അതിനുള്ള അര്‍ഹത എനിക്കില്ല. അവരുടെ ചോയ്‌സ് ആയിരിക്കണം. മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മതം ചേര്‍ക്കാന്‍ ഞാന്‍ നിരസിച്ചു. അങ്ങനെ വേറെ സ്‌കൂളില്‍ ചേര്‍ക്കേണ്ടി വന്നു. ജനന സര്‍ട്ടിഫിക്കറ്റിനും കൊടുക്കാന്‍ വൈകി. അത് പത്രത്തിലൊക്കെ വന്നു. മതത്തിന്റെ കോളത്തില്‍ നില്‍ എന്നാണ് എഴുതിയത്.'' എന്നും കമല്‍ഹാസന്‍ പറയുന്നു.

ആദ്യമൊക്കെ ആളുകള്‍ പറഞ്ഞത്, മുപ്പതാകട്ടെ മനസിലാകും എന്നാണ്. പിന്നെയത് നാല്‍പ്പത് ആകട്ടെ എന്നായി. പിന്നെ അമ്പതാകട്ടെ എന്നും. ആളുകളോട് കൂറേക്കൂടി കനിവോടെ ഇടപെടാന്‍ തുടങ്ങി എന്നല്ലാതെ വേറെ മാറ്റമൊന്നും വന്നിട്ടില്ല. ആദ്യമൊക്കെ ആളുകളോട് തര്‍ക്കിക്കുമായിരുന്നു. ഇപ്പോള്‍ അതിന് പോകില്ല. അത്രയേയുള്ളൂ. എന്റെ വിശ്വാസങ്ങള്‍ അങ്ങനെ തന്നെയുണ്ടെന്നും കമല്‍ഹാസന്‍ പറയുന്നുണ്ട്.

Kamal Haasan

കമല്‍ ഹാസന്റെ പാതയിലൂടെയാണ് മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമയലെത്തുന്നത്. രണ്ടു പേരുടേയും തുടക്കം ബോളിവുഡിലൂടെയായിരുന്നു. പിന്നീടാണ് തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുന്നത്. ശ്രുതി ഹാസന്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ്. അച്ഛനെ പോലെ തന്നെ കൊറിയോഗ്രാഫറായി തുടങ്ങി പിന്നീട് നടിയാവുകയായിരുന്നു. ഗായികയായും ശ്രുതി കയ്യടി നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ടുവാണ് കമല്‍ ഹാസന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. തഗ്ഗ് ലൈഫ് ആണ് കമല്‍ഹാസന്റെ പുതിയ സിനിമ. മണിരത്‌നം ആണ് സിനമയുടെ സംവിധാനം. നായകന് ശേഷം കമലും മണിരത്‌നവും ഒരുമിക്കുന്ന സിനിമയാണ് തഗ്ഗ് ലൈഫ്. ചിത്രത്തില്‍ സിമ്പു, തൃഷ, സാന്യ മല്‍ഹോത്ര, അഭിരാമി, അശോക് ശെല്‍വന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അലി ഫസല്‍, പങ്കജ് ത്രിപാഠി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X