For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയെന്ന നിലയിൽ എനിക്ക് പിഴവ് സംഭവിച്ചത് അക്കാര്യത്തിലാണ്, കീർത്തി ഒരുപാട് വിഷമിച്ചു; മേനക പറഞ്ഞത്

  |

  തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. അമ്മ മേനക സുരേഷിന്റെ പാത പിന്തുടർന്നാണ് കീർത്തി സിനിമയിലേക്ക് എത്തിയത്. ദിലീപ് നായകനായ കുബേരന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി.

  ഇതോടെ കീർത്തിയെ തേടി കൂടുതൽ അവസരങ്ങൾ വരികയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരിൽ ഒരാളായി മാറിയ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. തമിഴിൽ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും കീർത്തി അഭിനയിച്ചിട്ടുണ്ട്.

  Also Read: അമ്മയെന്ന നിലയിൽ എനിക്ക് പിഴവ് സംഭവിച്ചത് അക്കാര്യത്തിലാണ്, കീർത്തി ഒരുപാട് വിഷമിച്ചു; മേനക പറഞ്ഞത്

  നിലവിൽ തമിഴ് സിനിമകളിലാണ് കീർത്തി കൂടുതലായി അഭിനയിക്കുന്നത്. മലയാളത്തിൽ വാശി എന്ന ചിത്രത്തിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. വിഷ്ണു ജി.രാഘവ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസാണ് നായകനായത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാർ ആണ് ചിത്രം നിർമിച്ചത്.

  സുരേഷ് കുമാറിന്റെയും മേനകളുടെയും മകൾ എന്ന നിലയിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് കീർത്തി. ഇവർ പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ എല്ലാം മകൾ കീർത്തിയെ കുറിച്ചുള്ള ചോദ്യങ്ങൾ പതിവാണ്. ഒരിക്കൽ അമൃത ടിവിയിലെ റെഡ് കർപ്പറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ മേനക കീർത്തിയെ കുറിച്ച് പറഞ്ഞ് വികാരഭരിതയായി പൊട്ടിക്കരഞ്ഞിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  Also Read: സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നാ​ഗചൈതന്യയുടെ സഹോദരൻ; മൗനം പാലിച്ച് മുൻ ഭർത്താവ്

  ചെറുപ്പത്തിൽ വയലിൻ പഠിച്ചിട്ടുള്ള കീർത്തി പരിപാടികളിൽ വയലിൻ വായിക്കാൻ പോകാറുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറി എത്തിയ ശേഷം കീർത്തിക്കൊപ്പം താൻ അതിനൊന്നും കൂടെ പോയിട്ടില്ല. അമ്മയെന്ന നിലയിൽ തനിക്ക് പിഴ സംഭവിച്ചത് അക്കാര്യത്തിലാണ് എന്ന് പറഞ്ഞാണ് മേനക പൊട്ടിക്കരഞ്ഞത്. മകളോട് മാപ്പ് പറയുകയും ചെയ്യുന്നുണ്ട് മേനക. റെഡ് കാർപെറ്റ് വേദിയിൽ ഒരു കുട്ടി വയലിൻ വായിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. നടിയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: ഭർത്താവായി അഭിനയിക്കരുതെന്ന് ജോത്സ്യൻ പറഞ്ഞിട്ടുണ്ട്; മുകേഷിന്റെ ആശങ്കയെക്കുറിച്ച് സംവിധായകൻ

  'എന്റെ മോൾ കീർത്തി നന്നായിട്ട് വയലിൻ വായിക്കും. ഞങ്ങൾ മദ്രാസിൽ നിന്ന് ഇങ്ങോട്ടേക്ക് വന്ന കാലഘട്ടമായിരുന്നു അത്. എനിക്ക് അപ്പോൾ വെളിയിലേക്ക് ഒന്നും പോകാൻ താത്പര്യമില്ലായിരുന്നു. അവിടെ നിന്ന് ഇങ്ങോട്ട് വന്നത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആ സമയത്ത് ശംഖുമുഖം ദേവി ക്ഷേത്രത്തിൽ മോൾ വയലിൻ വായിക്കാൻ പോകുമായിരുന്നു. ചെന്നൈയിൽ ആയിരുന്നപ്പോൾ ഞാൻ കൂടെ പോകുമായിരുന്നു,'

  'തിരുവനന്തപുരത്ത് വന്ന ശേഷം ഒന്നല്ല രണ്ടല്ല അഞ്ചാറ് പരിപാടികൾക്ക് ഞാൻ പോയിട്ടേ ഇല്ല. മാനസികമായി, അമ്മ വന്നില്ല എന്നൊരു വിഷമം അവൾക്കും ഉണ്ടായിരുന്നു. ഈയിടെ ആയിട്ട് മകളുടെ ആൽബമൊക്കെ നോക്കുമ്പോഴാണ് ഈ പരിപാടികൾക്ക് ഒന്നും ഞാൻ പോയിട്ടില്ലല്ലോ എന്ന് ഓർക്കുന്നത്. ഇപ്പോൾ ഇവളെ കണ്ടപ്പോൾ എനിക്ക് അവളെയാണ് ഓർമ്മ വന്നത്',

  'നമ്മൾ എത്രതന്നെ പ്രോത്സാഹനം നൽകിയിട്ടുണ്ട് എന്ന് പറഞ്ഞാലും ഒരു അമ്മ എന്ന നിലയിൽ എനിക്ക് ആ കാര്യത്തിൽ ഒരു പിഴ പറ്റിയിട്ടുണ്ടായിരുന്നു. അതിൽ എനിക്ക് വിഷമം തോന്നിയിരുന്നു. അതിന് ഞാനിപ്പോൾ മാപ്പ് ചോദിക്കുക്കയാണ്. കീർത്തി ഐ ആം വെരി വെരി വെരി സോറി ഡിയർ,' പൊട്ടിക്കരഞ്ഞു കൊണ്ട് മേനക പറഞ്ഞു. അവതാരക സ്വാസിക മേനകയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

  Read more about: menaka suresh
  English summary
  When Keerthy Suresh's Mother Menaka Suresh Opened Up How She Failed As A Mother, Video Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X