തുടയിലെ പാട് കാണിച്ച് യേശുദാസ് പറഞ്ഞത്! യേശുദാസിനെ അനുകരിക്കുന്നുവെന്ന് പറയുന്നവര്‍ക്കുള്ള മറുപടി

തന്റേതായ ശൈലി കൊണ്ട് മലയാളി മനസ്സില്‍ ഇടം പിടിച്ച ഗായകനാണ് കെജി മാര്‍ക്കോസ്. ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെയാണ് മാര്‍ക്കോസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം, പിന്നണി ഗാനരംഗത്തും തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുടക്കകാലത്ത് തന്നെ നിരവധി വിവാദങ്ങളും മാര്‍ക്കോസിന് നേരിടേണ്ടി വന്നിരുന്നു. യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം ധാരാളം കേട്ട ഗായകനാണ് മാര്‍ക്കോസ്.

1981ലാണ് മാര്‍ക്കോസ് പിന്നണി ഗാനരംഗത്ത് ചുവട് വെയ്ക്കുന്നത്. നടന്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ കന്നിപ്പൂ മാനം കണ്ണും നട്ടും ഞാന്‍ നോക്കി നില്‍ക്കെ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പിന്നണി ഗാനത്ത് നിലയുറപ്പിക്കുന്നത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിക്കാന്‍ മാര്‍ക്കോസിന് സാധിച്ചു. ഇപ്പോഴിത മാറ്റി യേശുദാസ് തനിക്ക് നല്‍കിയ ഉപദേശം എന്താണെന്ന് പറയുന്ന മാര്‍ക്കോസിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. മുമ്പൊരിക്കല്‍ കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

KG Markose

''എന്റെ അച്ഛന് പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ പക്ഷെ ഇവന്‍ എവിടെ ചെന്ന് എത്തും? ഇവന്റെ ജീവിതം എന്തായി തീരും? എന്നൊക്കെയുള്ള ആശങ്കയായിരുന്നു. അന്ന് ഒരു ആര്‍ട്ടിസ്റ്റിന് മുപ്പത് രൂപയേയുള്ളൂ. ഇന്ന് വലിയ സംഗീത സംവിധായകന്‍ ആയ മോഹന്‍ സിത്താര അന്ന് എന്റെ ട്രൂപ്പിലുണ്ടായിരുന്നു. അന്ന് മോഹന് മാത്രം അമ്പത് രൂപയും ബാക്കിയെല്ലാവര്‍ക്കും 30 രൂപയുമായിരുന്നു. 78-80 കാലഘട്ടത്തിലാണ്. അന്നത്തെ ഒരു രീതിയാണത്. ഗാനമേളയ്ക്ക് തന്നെ മൊത്തം 500 രൂപയേയുള്ളൂ മൊത്തം'' മാര്‍ക്കോസ് പറയുന്നു.

ഒരു കാറില്‍ തന്നെ എട്ടും ഒമ്പതും പേരും ഉപകരണങ്ങളുമൊക്കെയായിട്ടാണ് പോകുന്നത്. മടിയിലൊക്കെ ഇരുന്നാകും പോവുക. അങ്ങനെ അലഞ്ഞ് നടന്ന ഗാനമേളകള്‍ ചെയ്തിട്ടുണ്ട്. ഒരു മാസം മാത്രം 35 ഗാനമേളയൊക്കെ ചെയ്തിട്ടുണ്ട്. ദാസേട്ടന്‍ എന്നെ ആദ്യം പരിചയപ്പെട്ട ദിവസം പറഞ്ഞൊരു കാര്യമുണ്ട്. അദ്ദേഹം തുടയിലെ പാട് കാണിച്ചു തന്നു. ചെറിയൊരു ബ്രൗണ്‍ കളറിലുള്ളത്. പണ്ട് താളം അടിച്ചുണ്ടായതാണ്. ഇന്ന് കൈ കൊണ്ടൊക്കെ കാണിച്ചാല്‍ മതി. പക്ഷെ പണ്ട് അടിച്ച് തന്നെ പഠിക്കണമായിരുന്നു. എത്ര അടിച്ചിട്ടുണ്ടാകും ആ പാട് വരാന്‍. നീ കഷ്ടപ്പെടണം, കഷ്ടപ്പെടാതെ ഒന്നും നേടാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നും മാര്‍ക്കോസ് പറയുന്നുണ്ട്.

KG Markose

അതേസമയം താന്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും നേരത്തെ മാര്‍ക്കോസ് തുറന്ന് പറഞ്ഞിരുന്നു. എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട് , എന്തേ ഈ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളൂലെ? അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ അദ്ദേഹത്തിന്റേത്? എന്നായിരുന്നു മര്‍ക്കോസിന്റെ പ്രതികരണം.

സംഗീതത്തില്‍ അദ്ദേഹം ഒരു വലിയൊരു സര്‍വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ഛാരണത്തിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മാര്‍ക്കോസ് പറയുന്നുണ്ട്. യേശുദാസിന്റെ നിരവധി ഗാനങ്ങള്‍ താന്‍ പാടിയിട്ടുണ്ട്. ഇന്നേവരെ അദ്ദഹേത്തിന് ഒരി ട്രിബ്രൂട്ട് കൊടുക്കാന്‍ ആരും ശ്രമിച്ചിട്ടില്ല അത് മലയാളികളുടെ ഒരു പ്രത്യേകത കൂടിയാണ്. ലതാ മങ്കേഷ്‌കര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ലതാ ജിയ്ക്ക് ട്രിബ്രൂട്ട് പോലെ ചിത്ര പാടിയിട്ടുമുണ്ട്. ഞാന്‍ പാടുമ്പോള്‍ അത് യേശുദാസിനെ അനുകരിക്കല്‍. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുണ്ട്' എന്നും മാര്‍ക്കോസ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: kj yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X