For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെ 'ഛോട്ടാ ഭീം' എന്ന് കളിയാക്കി; പിന്നെ മാപ്പ് പറഞ്ഞ് കണ്ടം വഴി ഓടിയ കെആര്‍കെ

  |

  ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായ കെആര്‍കെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദതാരമായി മാറിയ വ്യക്തിയാണ് കെആര്‍കെ.

  Also Read: വേദിക ഗര്‍ഭിണിയാണ്, അതിന് കാരണക്കാരന്‍ ഞാന്‍ തന്നെയാണ്; പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരദമ്പതിമാര്‍

  ഇപ്പോഴിതാ അന്തരിച്ച താരങ്ങളായ ഋഷി കപൂറിനേയും ഇര്‍ഫാന്‍ ഖാനേയും കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളുടെ പേരില്‍ കെആര്‍കെയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കെആര്‍കെയുടെ ട്വീറ്റുകള്‍ കണ്ട് അസ്വസ്ഥരായ താരങ്ങളുടെ ആരാധകര്‍ക്കും സോഷ്യല്‍ മീഡിയയില്‍ സമാധാന ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും ഈ വാര്‍ത്ത കുറച്ച് ആശ്വസം പകരുന്നതാണ്.

  എന്നാല്‍ ബോളിവുഡ് താരങ്ങളെ മാത്രമല്ല കെആര്‍കെ ഇത്തരത്തില്‍ അധിക്ഷേപിച്ചിട്ടുള്‌ളത്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലും കെആര്‍കെ കടന്നാക്രമിച്ചിട്ടുണ്ട്. ഇതിന്റെ പേരിലും പുലിവാല് പിടിച്ചിരുന്നു കെആര്‍കെ. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: അന്ന് കുട്ടികൾ വരെ ഷൂട്ടിനിടയിൽ കളിയാക്കി, ഇന്ന് അവൻ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ്; പൃഥ്വിയെ കുറിച്ച് ടിനി

  മോഹന്‍ലാല്‍ നായകനായി എത്തുന്ന സ്വപ്‌ന പ്രൊജക്ടായിരുന്നു രണ്ടാംമൂഴം. ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമന്‍ ആയി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സിനിമ പിന്നീട് ഉപേക്ഷിച്ചുവെങ്കിലും ഒരു സമയത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു ചിത്രം. അക്കാലത്തായിരുന്നു കെആര്‍കെയുടെ വിവാദ പരാമര്‍ശം. മോഹന്‍ലാല്‍ ഭീം അല്ല, ഛോട്ടാ ഭീം ആണെന്നായിരുന്നു കെആര്‍കെ അന്ന് പറഞ്ഞത്. ഇത് മോഹന്‍ലാലിന്റെ ആരാധകരെ മാത്രമല്ല സിനിമാ ലോകത്തെ ഒന്നടങ്കം ചൊടിപ്പിക്കുന്നതായിരുന്നു.


  പിന്നാലെ നിരവധി പേരാണ് കെആര്‍കെയ്‌ക്കെതിരെ രംഗത്തെത്തിയത്. കെആര്‍കെയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെടുക വരെയുണ്ടായി. ഒടുവില്‍ കെആര്‍കെ പതിവു പോലെ മാപ്പ് ചോദിച്ചെത്തുകയായിരുന്നു. മോഹന്‍ലാല്‍ സാര്‍ നിങ്ങളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്. നിങ്ങള്‍ എത്ര വലിയ ആളാണെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോള്‍ ഞാന്‍ താങ്കളുടെ താരമൂല്യം മനസിലാക്കുന്നു. താങ്കള്‍ മലയാള സിനിമയിലെ സൂപ്പര്‍ താരമാണെന്നായിരുന്നു കെആര്‍കെയുടെ മറുപടി.

  Also Read: 'എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്, ഇളയവൾക്ക് ഡ്രെസ്സിങ് സെൻസാവാം'; മറുപടിയുമായി അഹാന!

  അതേസമയം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കെആര്‍കെ വിളിച്ചത് സി ക്ലാസ് നടന്‍ എന്നായിരുന്നു. പതിവ് പോലെ ഇതും പ്രതിഷേധത്തിന് കാരണമായി മാറുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാനെതിരെയുള്ള കെആര്‍കെയുടെ ട്വീറ്റും വലിയ വിവാദമായി മാറിയ ഒന്നായിരുന്നു. ആമിര്‍ ഖാന്റെ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്‌പെന്‍സ് പുറത്ത് വിട്ട് ആമിര്‍ ഖാന്റെ ആരാധകരേയും ചൊടിപ്പിച്ചിരുന്നു കെആര്‍കെ. ആമിര്‍ ഖാനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മൂലം സ്വന്തം ചാനലിലെ വീഡിയോകളെല്ലാം തന്നെ കെആര്‍കെയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.


  കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെക്കുറിച്ചും ഭാര്യയായ നടി അനുഷ്‌ക ശര്‍മയെക്കുറിച്ചുമുള്ള കെആര്‍കയുടെ ട്വീറ്റും വിവാദമായിരുന്നു. ''ഡിപ്രഷന്റെ പ്രശ്നം നേരിടുന്ന ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. ഹീറോയിനെ കല്യാണം കഴിക്കുന്നതിന്റെ അന്തരഫലമാണ്. തനിക്ക് ഡിപ്രഷന്‍ ആണെന്ന ചിന്ത അദ്ദേഹത്തിന്റെ തലയില്‍ ഇട്ടത് അവളായിരിക്കണം'' എന്നായിരുന്നു കെആര്‍കയുടെ പരാമര്‍ശം. ഇതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


  സല്‍മാന്‍ ഖാനെതിരെയുള്ള പരാമര്‍ശത്തെ തുടര്‍ന്ന് താരം കെആര്‍കെയ്‌ക്കെതിരെ മാന നഷ്ടകേസ് നല്‍കിയിരുന്നു. അന്നും കെആര്‍കെ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത്തിനെതിരെയും കെആര്‍കെ എത്തിയിരുന്നു. നടിമാരായ വിദ്യ ബാലന്‍, പരിനീതി ചോപ്ര, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, സൊനാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ഇയാളുടെ ഇത്തരം ക്രൂര തമാശകള്‍ക്ക് ഇരകളായിട്ടുണ്ട്. വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് കെആര്‍കെയുടെ ലക്ഷ്യം.

  Read more about: mohanlal
  English summary
  When KRK Called Mohanlal Chota Bheem And Appologised Later And Calling Him A Superstar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X