For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീഴ്ചകളിൽ നിന്ന് കരകയറിയത് അങ്ങനെയാണ്! സഹായിച്ചവരെ ഒന്നും ഞാൻ മറക്കാറില്ല: കുഞ്ചാക്കോ ബോബൻ പറഞ്ഞത്

  |

  മലയാളത്തിൽ ഏറെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിന്റെ എവർ ഗ്രീൻ റൊമാന്റിക് ഹീറോ ആയി കടന്നു വന്ന കുഞ്ചാക്കോ ബോബൻ അതിവേഗമാണ് പ്രേക്ഷക മനസിൽ തന്റെ ഇടം കണ്ടെത്തിയത്ത്. കുഞ്ചാക്കോ ബോബന്റെ ആദ്യകാല സിനിമകളായ അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളാണ്.

  റൊമാന്റിക് ഹീറോ ആയി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്‌ടിച്ച മറ്റൊരു നടനും മലയാള സിനിമയിൽ ഉണ്ടാവില്ല. അത്രയേറെ സൂപ്പർ ഹിറ്റുകളാണ് ചാക്കോച്ചന്റെ പേരിലുള്ളത്. എന്നാൽ കരിയറിൽ പല ഉയർച്ച താഴ്ചകളിലൂടെയും കുഞ്ചാക്കോ ബോബൻ കടന്നുപോയിട്ടുണ്ട്. ഇന്നുള്ള മുൻനിര താരങ്ങളിൽ ആരും തന്നെ നേരിടാത്ത പ്രതിസന്ധി കരിയറിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

  Also Read: 'ദിലീപ് ഡേറ്റ് തരാമെന്ന് പറഞ്ഞു പറ്റിച്ചു, മമ്മൂട്ടിക്ക് പിന്നാലെയും നടന്നു; വയ്യെങ്കിലും കൈനീട്ടാൻ വയ്യ!'

  സിനിമയിൽ വലിയ പരാജയങ്ങൾ ഉണ്ടായതോടെ ചാക്കോച്ചൻ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ നടൻ തിരിച്ചുവരവ് നടത്തി. ഇന്ന് വ്യത്യസ്ത വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി വിസ്മയിപ്പിക്കുകയാണ് നടൻ.

  ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ ചാക്കോച്ചൻ തന്റെ കരിയറിലെയും ജീവിതത്തിലെയും ജയ പരാജയങ്ങളെ കുറിച്ച് മനസ് തുറന്നിരുന്നു. വീഴ്ചകളിൽ തനിക്ക് പിന്തുണ നൽകിയത് കുടുംബമാണെന്ന് നടൻ പറഞ്ഞിരുന്നു ഇപ്പോഴിതാ, ആ വീഡിയോ ശ്രദ്ധനേടുകയാണ്.

  'ഞാൻ സിനിമയിലേക്ക് വരുന്നതിന് മുൻപ് എന്റെ കുടുംബത്തിൽ ആണെങ്കിലും സിനിമയിലേക്ക് വന്ന ശേഷം എന്റെ കരിയറിൽ ആണെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ആ വീഴ്ചകളിൽ നിന്ന് കരകയറാൻ സാധിച്ചു എന്നതാണ്. അതിന്റെ പ്രധാന കാരണം എന്റെ കുടുംബമാണ്. ഒരു സ്ട്രോങ്ങ് ഫാമിലി എനിക്ക് പിന്തുണയുമായി ഉള്ളത് കൊണ്ട് മാത്രമാണ് എനിക്ക് വീണ്ടും സിനിമയിലേക്ക് വരാനും വീഴ്ചകളിൽ നിന്ന് കരകയറാനും സാധിച്ചത്,'

  'എന്റെ അമ്മുമ്മ ആണെങ്കിലും അപ്പനാണെങ്കിലും അമ്മയാണെങ്കിലും സഹോദരിമാരാണെങ്കിലും എന്റെ ഭാര്യ, ഒരു പരിധി വരെ എന്റെ സുഹൃത്തുക്കൾ ആണെങ്കിലും, സിനിമയിലിലെയും അല്ലാത്തെയും സുഹൃത്തുക്കൾ ആണെങ്കിലും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതൊന്നും ഞാൻ മറക്കാറില്ല,'

  Also Read: കട്ട ഫാന്‍, എന്നിട്ടും സൂര്യയെ കാണാന്‍ വിളിച്ചിട്ടും പോയില്ല! കാരണം വെളിപ്പെടുത്തി അനുശ്രീ

  'അതെല്ലാം വീണ്ടും സിനിമയിലേക്ക് വരാനും എന്തെങ്കിലും ഒക്കെ ആവാനുമുള്ള ഊർജമാണ് എനിക്ക് തന്നിട്ടുള്ളത്. ഇപ്പോഴും സിനിമയിൽ ഞാൻ നാളെ എന്താകുമെന്ന് എനിക്ക് ഒരു ഗ്യാരന്റിയും ഇല്ല.

  ഒരു അഞ്ച് സിനിമ നന്നായി ഓടിയാൽ നമ്മൾ വിചാരിക്കും അതാണ് ശരിയെന്ന് പക്ഷെ നമ്മൾ ചെയ്യുന്ന ആറാമത്തെ പടം വേണമെങ്കിൽ ആദ്യ ദിനം തന്നെ തകിടം മറിഞ്ഞ് പോകാം. അത്രയേ ഉള്ളു സിനിമ. പക്ഷെ അതിൽ നിന്നെല്ലാം പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോകണം. അങ്ങനെയാണ് വേണ്ടത്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

  പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി സമപ്രായക്കാരായ താരങ്ങൾക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചും ചാക്കോച്ചൻ സംസാരിക്കുന്നുണ്ട്. 'ഞാൻ ഭയങ്കരമായി ആസ്വദിക്കുന്ന കാര്യങ്ങളാണ് അതിലെ ഫണ്ണും, എനർജിയും കോമ്രേഡ്ഷിപ്പും എല്ലാം. എനിക്ക് സ്വപ്‌നകൂട്, ദോസ്ത്, കല്യാണ രാമൻ, ഡോക്ടർ ലവ്, റോമൻസ്, ഓർഡിനറി അങ്ങനത്തെ സിനിമകളിലെ കോമ്പിനേഷൻസ് ഒക്കെ എനിക്ക് ഒരുപാട് സൗഹൃദങ്ങൾ തന്നിട്ടുണ്ട്. ആ സൗഹൃദങ്ങൾ വലിയ രീതിയിൽ ആസ്വദിച്ചിട്ടുണ്ട്,'

  'സിനിമയേക്കാൾ ഉപരി ജീവിതം എൻജോയ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. പണ്ട് ഞാൻ സിനിമ ആസ്വദിച്ചിരുന്നില്ലായിരിക്കാം പക്ഷെ ഇന്ന് ഞാൻ ഓരോ പ്രോസസും ആസ്വദിക്കുന്നുണ്ട്. ഫിലിം മേക്കിങ്ങിന്റെ പ്രോസ്സൊക്കെ ഭയങ്കരമായി ആസ്വദിക്കുന്നുണ്ട്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

  Read more about: kunchacko boban
  English summary
  When Kunchacko Boban Opened Up How He Comeback From His Bad Phase In Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X