For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികമാരെ കിട്ടാൻ ബുദ്ധിമുട്ടി, എനിക്കൊപ്പം അഭിനയിക്കാൻ പല നടിമാരും വിസമ്മതിച്ചു; കുഞ്ചാക്കോ ബോബൻ പറഞ്ഞത്

  |

  മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിന്റെ എവർ ഗ്രീൻ റൊമാന്റിക് ഹീറോ ആയി കടന്നു വന്ന കുഞ്ചാക്കോ ബോബൻ അതിവേഗമാണ് മലയാള സിനിമയിലും പ്രേക്ഷക മനസിലും തന്റെ ഇടം കണ്ടെത്തിയത്ത്. കുഞ്ചാക്കോ ബോബന്റെ ആദ്യകാല ഹിറ്റ് സിനിമകളായ അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ചാക്കോച്ചൻ ചിത്രങ്ങളാണ്.

  പ്രണയനായകനായി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്‌ടിച്ച മറ്റൊരു നടനും മലയാളത്തിൽ ഇല്ല എന്നതാണ് സത്യം. എന്നാൽ കരിയറിൽ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നുള്ള മുൻനിര താരങ്ങളിൽ ആരും തന്നെ നേരിടാത്ത പ്രതിസന്ധി കരിയറിൽ നാടൻ നേരിടേണ്ടി വന്നിട്ടുണ്ട്.

  kunchako boban

  Also Read: അച്ഛനേയും അമ്മയേയും ഏറെ വിഷമിപ്പിച്ചത് ആ കമന്റുകളായിരിക്കും; മനസ് തുറന്ന് ദർശനയും അനൂപും

  ഭാഗ്യ നായകനായി തിളങ്ങി നിന്ന കുഞ്ചാക്കോ ബോബന് ഒരു ഘട്ടത്തിൽ വലിയ പരാജയങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. ഇതോടെ നടൻ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ നടൻ തിരിച്ചുവരവും നടത്തി. പതിയെ പതിയെ തനിക്ക് നഷ്ടപ്പെട്ടതെന്തോ അത്‌ നടൻ തിരിച്ചു പിടിച്ചു.

  ഇന്ന് മാറ്റത്തിന്റെ പാതയിലാണ് നടൻ. ഒരുകാലത്ത് റൊമാന്റിക് വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന ചാക്കോച്ചൻ ഇന്ന് കൂടുതൽ ആഴമുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളിലാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ തവണയും മെച്ചപ്പെടുന്ന ചാക്കോച്ചന്റെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ആയ ന്നാ താൻ കേസ് കൊടിലെ പ്രേകടനമൊക്കെ പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

  എന്നാൽ ഇടവേള കഴിഞ്ഞ് തിരിച്ചു വന്ന ചാക്കോച്ചന് അത്രയും നല്ല വരവേൽപ്പല്ല സിനിമയിൽ നിന്ന് ലഭിച്ചത്. പല നടിമാരും കുഞ്ചാക്കോ ബോബനാണ് നായകൻ എന്ന് പറയുമ്പോൾ പിന്നോട്ട് പോയിരുന്നു. ഒരിക്കൽ കൈരളി ടിവിയിലെ സ്റ്റാർ റാഗിങ്ങ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ കുഞ്ചാക്കോ ബോബൻ ഇതേ കുറിച്ച് മനസ് തുറന്നിരുന്നു. നടൻ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.

  'അതിന്റെയെല്ലാം പോസറ്റീവ് വശങ്ങൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ആരിൽ നിന്നും വലിയ പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല കാരണം ഞാൻ ആർക്കും ഉപദ്രവങ്ങൾ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്നോട് സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്. ഉള്ളിന്നുള്ളിൽ വിദ്വെഷം ഉണ്ടെങ്കിലും പോലും ആരും കാണിച്ചിട്ടില്ല. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് വീണ്ടുമൊരു തിരിച്ചുവരവിന് കളം ഒരുങ്ങിയതും ഒരുപാട് പേർ അതിനെ പിന്തുണച്ചതും,'

  kunchacko boban

  Also Read: 'ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയക്കും, സംവിധാനം ചെയ്യാൻ ആ​ഗ്രഹമുണ്ട്'; അമല പോൾ

  'സിനിമയിൽ മാറി നിൽക്കുന്ന സമയത്തും റാഫിയുടെ കൂടെയും ഷാഫിയുടെ കൂടെയും ലാലുവിന്റെ കൂടെയുമൊക്കെ ഞാൻ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. അവരൊക്കെ ഞാൻ സിനിമയിലേക്ക് തിരിച്ചുവരാൻ എന്നെക്കാൾ ഏറെ ആഗ്രഹിച്ചവരാണ്. അതുകൊണ്ടാണ് ലോലിപോപ്പും എൽസമ്മ എന്ന ആൺകുട്ടിയും ഒക്കെ സംഭവിച്ചത്. സിനിമയ്ക്ക് അപ്പുറമുള്ള ഒരു സൗഹൃദം ഇവർ എല്ലാവരും ആയിട്ടുണ്ട്,'

  'പിന്നെ ഏറ്റവും രസകരമായ കാര്യം തിരിച്ചുവരവിൽ എനിക്ക് നായികമാരെ കിട്ടാൻ വലിയ പ്രയാസമായിരുന്നു. ഫീൽഡിൽ നിന്ന് മാറി നിൽക്കുകയാണ് മാർക്കറ്റില്ല അങ്ങനെ പല കാരണങ്ങൾ ഉണ്ടല്ലോ. ഒരുപാട് നായികമാരെ ഞാൻ വിളിച്ചിട്ട് അടുത്ത പടത്തിൽ ചെയ്യാമെന്ന് ഒക്കെ പറയുമ്പോൾ വലിഞ്ഞ് നിന്നിട്ടുണ്ട്. അപ്പോൾ എനിക്ക് മാർക്കറ്റ് വാല്യൂ അത്രയേ ഉള്ളുവെന്ന് ഞാൻ മനസിലാക്കുന്നു,'

  'ചെറിയ വിഷമം തോന്നിയിട്ടുണ്ട്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചത് കൊണ്ട് വളരെ കുറച്ച് നേരത്തേക്കാണ് അത് തോന്നിയത്. പിന്നീട് അവരൊക്കെ സിനിമ ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അതിനോട് ഒന്നും ദേഷ്യം വെച്ച് പുലർത്തിയിട്ടില്ല. നല്ല ക്യാരക്ടർസ് വരുകയാണെങ്കിൽ അവരെ വിളിക്കാൻ ശ്രമിക്കാറുണ്ട്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

  Read more about: kunchacko boban
  English summary
  When Kunchacko Boban Opened Up That Some Actress Refused To Act With Him On His Comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X