For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബന് ഇഷ്ടപ്പെട്ട നായിക; ഉണ്ണി മുകുന്ദന്റെ ചോദ്യത്തിന് നടൻ മനസ് തുറന്നപ്പോൾ!

  |

  മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ ആയി യുവാക്കളുടെ മനം കവർന്ന നടനിപ്പോൾ വ്യത്യസ്തമായ വേഷപ്പകർച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അനിയത്തിപ്രാവും കസ്തുരിമനും തുടങ്ങിയ ജനപ്രിയ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന് എവർഗ്രീൻ റൊമാന്റിക് ഹീറോ എന്ന പരിവേഷം നൽകിയത്. പ്രണയനായകനായി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്‌ടിച്ച മറ്റൊരു നടനും മലയാളത്തിൽ ഇല്ലെന്നതാണ് സത്യം.

  എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം തിരിച്ചുവരവിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിൽ ഭാവത്തിലും ഒക്കെയാണ് പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. അവസാനമിറങ്ങിയ ന്നാ താൻ കേസ് കൊട്, ഒറ്റ് പോലുള്ള സിനിമകളിൽ ഒക്കെ പുതിയ ചാക്കോച്ചനെയാണ് പ്രേക്ഷകർ കണ്ടത്. നിലവിൽ കൂടുതൽ കാമ്പുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളിലാണ് ചാക്കോച്ചൻ എത്തുന്നത്.

  Also Read: ബസ് സ്റ്റാൻഡിലെ വാഷ് റൂമിൽ നിന്നു വസ്ത്രം മാറി ഓഡിഷന് പോയ കാലം; നിവിൻ പോളിയുടെ നായിക പറയുന്നു

  അതേസമയം, ചോക്ലേറ്റ് ഹീറോ ആയി തിളങ്ങി നിന്ന കാലത്തൊക്കെ നിരവധി നടിമാരോടൊപ്പം അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. ശാലിനി, മീര ജാസ്മിൻ എന്നിവർക്കൊപ്പമെല്ലാം ചാക്കോച്ചന്റെ ഓൺ സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ അത്രയധികം ആസ്വദിച്ചിരുന്നതുമാണ്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംങ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നായിക ആരാണെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു.

  നടൻ ഉണ്ണി മുകുന്ദൻ ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് കുഞ്ചാക്കോ ബോബൻ തനിക്ക് പ്രിയപ്പെട്ട നടി ആരാണെന്ന് വെളിപ്പെടുത്തിയത്. ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുള്ള ചാക്കോച്ചന് പ്രിയപ്പെട്ട ഒരു നായിക ഉണ്ടാകുമല്ലോ. ഭാര്യ പ്രിയ അല്ലാതെ ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരാണ് എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ചോദ്യം.

  'നായികമാരെക്കാൾ എനിക്ക് കൂടുതൽ ഇഷ്ടമുള്ള', എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ തുടങ്ങിയത്. അപ്പോൾ തന്നെ അവതാരകൻ ജോൺ ബ്രിട്ടാസ്. അത് നായകന്മാരാണോ, ബിജു മേനോൻ ആണോയെന്നും ചോദിക്കുന്നുണ്ട്. 'വേണമെങ്കിൽ അങ്ങനെ പറയാം. അവനോട് ചോദിച്ചാൽ അവൻ എന്റെ പേരാകും പറയുക' എന്നും ചാക്കോച്ചൻ തമാശയായി പറയുന്നുണ്ട്.

  അതേസമയം, തനിക്ക് ഇഷ്ടപ്പെട്ട നടി ശ്രീവിദ്യമ്മ ആണെന്നാണ് ചാക്കോച്ചൻ പറയുന്നത്. ലളിത ചേച്ചിയെയും തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നടൻ പറയുന്നുണ്ട്. ഈ തലമുറയിലെ ആകും ഉണ്ണി മുകുന്ദൻ ഉദേശിച്ചത് എന്ന് പറയുമ്പോൾ ഈ തലമുറയിൽ ഒരുപാട് പേരുണ്ട്. അതാണ് പ്രശ്‌നമെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ആൻ അഗസ്റ്റിൻ, നമിത പ്രമോദ്, ഭാവന, ഭാമ, കാവ്യ മാധവൻ ഇവരെല്ലാം തന്റെ നല്ല സുഹൃത്തുക്കളാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്.

  Also Read: 'മകളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, അവൾ ജനിച്ചപ്പോൾ എന്നെ എയർപോട്ടിൽ തട‍ഞ്ഞ് വെച്ചിരിക്കുകയായിരുന്നു'; ബാല

  അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിൽ നായികയാകുന്നത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അടക്കം ശ്രദ്ധനേടിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദർശനത്തിന് എത്തുന്നത്. ഡൽഹിയിലെ ഒരു ഗ്ലൗസ് നിർമാണശാലയിൽ ജോലി ചെയുന്ന രണ്ടുപേരുടെ ഒരു വീഡിയോ കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

  17 വർഷത്തിന് ശേഷം ലൊക്കാർണോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രമാണ് അറിയിപ്പ്. ബുസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ നിർമ്മാണ കമ്പനിയായ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും മഹേഷ് നാരായണന്റെ മൂവിങ് നരേറ്റീവ്‌സും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  Read more about: kunchacko boban
  English summary
  When Kunchacko Boban Revealed His Favourite Actress In JB Junction To Unni Mukundan - Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X