For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രിയയുടെ ഉപദേശം കാരണമായിരുന്നു ആ തീരുമാനം, ചില നല്ല അവസരങ്ങളാണ് അന്ന് നഷ്ടമായത്'; ചാക്കോച്ചൻ പറഞ്ഞത്

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിലെ പ്രമുഖ സിനിമാ കുടുംബത്തിൽ നിന്നുള്ള താരം ബാല താരമായാണ് സിനിമയിൽ എത്തുന്നത്. കേവലം ഒരു ചിത്രത്തിൽ മാത്രം തലകാണിച്ചിട്ട് പോയ ചാക്കോച്ചൻ പിന്നീട് എത്തുന്നത് റൊമാന്റിക് ഹീറോ ആയിട്ടാണ്. അന്ന് മുതൽ ഇന്ന് വരെ മലയാളത്തിലെ മികച്ച താരങ്ങളിൽ ഒരാളായി കുഞ്ചാക്കോ ബോബനും ഉണ്ട്.

  തൊണ്ണൂറുകളുടെ അവസാനം നായകനായി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബൻ അതിവേഗമാണ് ചോക്ലേറ്റ് ഹീറോ ആയി പേരെടുത്തത്. ആദ്യ ചിത്രം കൊണ്ട് തന്നെ യുവതലമുറയും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാകാൻ കുഞ്ചാക്കോ ബോബന് സാധിച്ചിരുന്നു. അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളി മനസുകളിൽ മായാതെ നിൽക്കുന്ന ചാക്കോച്ചൻ ചിത്രങ്ങളാണ്. പ്രണയനായകനായി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്‌ടിച്ച മറ്റൊരു നടനും മലയാളത്തിൽ ഇല്ലെന്നതാണ് സത്യം.

  Also Read: 'ബറോസിനെ ഒടിയനേയും പുലിമുരുകനേയും പോലെയാക്കി, കേന്ദ്ര കഥാപാത്രം ലാലുവിന്റേതായിരുന്നില്ല'; ജിജോ പുന്നൂസ്

  അതേസമയം, തുടക്കകാലത്ത് തുടരെ ഹിറ്റുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് പല കയറ്റിറങ്ങളിലൂടെയും ചാക്കോച്ചന് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇതേ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് മാറി നിൽക്കുകയും ചെയ്‌തിരുന്നു നടൻ. പിന്നീട് ഒരു ഗംഭീര തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബൻ നടത്തിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചാക്കോച്ചനെയാണ് തിരിച്ചുവരവി പ്രേക്ഷകർ കണ്ടത്.

  ഇന്ന് മാറ്റത്തിന്റെ പാതയിലാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന നടനെ ഇന്ന് പ്രേക്ഷകർ കാണുന്നത് കൂടുതൽ കാമ്പുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളിലാണ്. അവസാനമിറങ്ങിയ ന്നാ താൻ കേസ് കൊട്, ഒറ്റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം പുതിയൊരു കുഞ്ചാക്കോ ബോബനെയാണ് പ്രേക്ഷകർ കണ്ടത്. ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന എന്താടാ സജി, അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലും വ്യത്യസ്‌തമായ വേഷത്തിലാണ് നടൻ എത്തുക.

  ഒരിക്കൽ ഒരു അഭിമുഖത്തിൽ അടിക്കടിയുള്ള പരാജയങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ബ്രേക്കെടുത്തതിനെ കുറിച്ച് ചാക്കോച്ചൻ സംസാരിച്ചിരുന്നു. ഇടവേളയെടുക്കാൻ ഉപദേശിച്ചത് പ്രിയ ആയിരുന്നെന്ന് ചാക്കോച്ചൻ അന്ന് പറഞ്ഞിരുന്നു. ആ സമയത്ത് ചില നല്ല സിനിമകൾ തനിക്ക് നഷ്ടമായെന്നും നടൻ പറഞ്ഞിരുന്നു. അന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുന്നത്.

  പരിധി വിട്ട് സിനിമകള്‍ ചെയ്യരുതെന്ന് പ്രിയ പറഞ്ഞിരുന്നു. ഭാര്യയുടെ അഭിപ്രായം മാനിച്ചാണ് അന്ന് ആ സാഹസത്തിന് മുതിരാതെ ഇടവേളയിലേക്ക് പോയത്. ആ സമയത്ത് നഷ്ടപ്പെട്ടത് ഒക്കെ ചില മികച്ച അവസരങ്ങള്‍ തന്നെയായിരുന്നു. സിനിമയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ബിസിനസില്‍ കൈവെച്ചിരുന്നു. എന്നാൽ അതത്ര ശുഭകരമായി തോന്നിയില്ല. പിന്നീട് വീണ്ടും സിനിമയിലേക്ക് വരുകയായിരുന്നു.

  ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സും മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ചെയ്ത മാടമ്പിയുമൊക്കെ അവസരം കിട്ടിയിട്ടും ചെയ്യാൻ കഴിയാതെ പോയ ചിത്രങ്ങളാണ്. അതൊന്നും ചെയ്യാന്‍ പറ്റാതെ പോയതില്‍ ചില സമയത്ത് വിഷമം തോന്നിയിരുന്നു എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. അതേസമയം, പ്രിയ കാരണമായാണ് കുഞ്ചാക്കോ ബോബൻ സിനിമയില്‍ നിന്നും വിട്ടു നിന്നതെന്ന പ്രചാരണങ്ങൾ അന്നുണ്ടായിരുന്നു.

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  പ്രണയ വിവാഹമായിരുന്നു കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും. ചോക്ലേറ്റ് ഹീറോ ആയി കത്തി നിൽക്കുമ്പോൾ ആയിരുന്നു ചാക്കോച്ചന്റെ വിവാഹം. അന്ന് മുതൽ എല്ലാ കാര്യങ്ങളും താന്‍ ഭാര്യയുമായി പങ്കുവയ്ക്കാറുണ്ടെന്ന് നടൻ പറഞ്ഞിട്ടുണ്ട്.

  സാമ്പത്തിക കാര്യങ്ങളൊന്നും കുടുംബവുമായി അധികം ചർച്ച ചെയ്യരുതെന്ന് ചിലരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ താനെല്ലാം പറയാറുണ്ട്, നമ്മളെത്ര കഷ്ടപ്പെട്ടാണ് പണമുണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാലേ അവര്‍ക്ക് അതേക്കുറിച്ച് ബോധ്യമുണ്ടാവുകയുള്ളൂ. തന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണിത് കണ്ടു പഠിച്ചതെന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു.

  Read more about: kunchacko boban
  English summary
  When Kunchacko Boban Revealed That He Took Break From Movies On Wife Priya's Advice - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X