For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് കാമുകി പിന്മാറി; ചര്‍ച്ചയായി റിസബാവയുടെ വാക്കുകള്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് റിസബാവ. ജോണ്‍ ഹോനായി എന്ന ചിരിച്ചു കൊണ്ട് വില്ലത്തരം കാണിക്കുന്ന സൂപ്പര്‍ ഹിറ്റ് കഥാപാത്രമായി എന്നും മലയാളികളുടെ മനസില്‍ റിസബാവ നിറഞ്ഞു നില്‍ക്കും. നായകനായി തുടങ്ങി വില്ലനായി തിളങ്ങിയ റിസബാവ സത്യത്തില്‍ മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കാത്ത നടന്മാരില്‍ ഒരാളെന്ന് പറയേണ്ടി വരും.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി; കണ്ണെടുക്കാനാകാതെ സോഷ്യല്‍ മീഡിയ

  കഴിഞ്ഞ ദിവസമായിരുന്നു റിസബാവയുടെ മരണം. സിനിമാപ്രേമികളെയാകെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു താരത്തിന്റെ മരണം. ഇപ്പോഴിതാ റിസബാവയുടെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുമ്പൊരിക്കല്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ പ്രണയങ്ങളെക്കുറിച്ചും നടക്കാതെ പോയ വിവാഹത്തെക്കുറിച്ചുമെല്ലാം റിസബാവ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്.

  Rizabawa

  ''ഞാന്‍ ഒരുപാട് പേരെ പ്രേമിച്ചിട്ടുണ്ട്. ആദ്യമായി പ്രണയിക്കുന്നത് എന്നെ നാലാം ക്ലാസില്‍ അറബി പഠിപ്പിച്ച അസ്മ ടീച്ചറെയാണ്. ഭയങ്കര സുന്ദരിയായിരുന്നു. എന്റെ അമ്മയുടെ പ്രായമുണ്ട്. അന്നെനിക്ക് അറിയില്ലായിരുന്നു. ഈയ്യടുത്ത് അവരുടെ വീടിന്റെ അടുത്ത് ഒരു ഷൂട്ടിംഗിന് പോയപ്പോള്‍ ടീച്ചറെ ഞാന്‍ പോയി കണ്ടിരുന്നു. പ്രായമായി ടീച്ചര്‍ക്ക്''. റിസബാവ പറയുന്നു.

  ''അന്ന് തുടങ്ങിയ പ്രണയമാണ്. ഒരുപാട് പേരെ പ്രണയിച്ചു. ശരിക്കും സീരിയസ് ആയി പ്രണയിച്ചത് രണ്ട് പേരെയാണ്. വീട്ടിലും ഭാര്യയ്ക്കുമൊക്കെ അറിയാവുന്നതാണ്. അവരുടെ പേരുകള്‍ ഞാന്‍ പറയുന്നില്ല. സൗന്ദര്യം ആസ്വദിക്കാനുള്ളതാണ്. ദൈവം പ്രകൃതിയിലൂടെ കനിഞ്ഞു നല്‍കിയിരിക്കുന്ന സൗന്ദര്യം നമുക്ക് ആസ്വദിക്കാനുള്ളത്. പക്ഷെ നമ്മുടെ സ്‌നേഹം മറ്റൊരാള്‍ക്ക് വിഷമം ഉണ്ടാകുന്നത് ആയിരിക്കരുത്. ഒരാളെ വേദനിപ്പിച്ചു കൊണ്ട് ഒന്നും ചെയ്യരുത്''. റിസബാവ പറയുന്നു.

  ''ഞാന്‍ രണ്ടു പേരെ തീവ്രമായി പ്രണയിച്ചിരുന്നു. ഇന്നവര്‍ കുടുംബമൊക്കെയായി ജീവിക്കുകയാണ്. അതുകൊണ്ട് പേര് പറയുന്നില്ല. എന്റെ ഭാര്യയ്ക്ക് അറിയാവുന്നതാണ്. ഒന്ന് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്നത്തെ പക്വതയില്ലായ്മ കൊണ്ടും വരുമാനം ഇല്ലാത്തത് കൊണ്ടുമെല്ലാം അത് പൊളിഞ്ഞു പോയി. രണ്ടാമത്തത് ഞാന്‍ നാടകത്തിലുള്ള സമയത്താണ്. അവര്‍ ആര്‍ട്ടിസ്റ്റായിരുന്നില്ല. പിന്നീട് ആര്‍ട്ടിസ്റ്റ് ഒക്കെയായി. അവരെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവാഹ ജീവിതത്തില്‍ പറ്റില്ലെന്ന് തോന്നി''.

  ''വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അവര്‍ പിന്തിരിയുകയായിരുന്നു. ഇപ്പോള്‍ എനിക്ക് പറയാന്‍ പറ്റും ഞാന്‍ രക്ഷപ്പെട്ടതാണെന്ന്. ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ജീവിതം എനിക്കുണ്ടാകുമായിരുന്നില്ല. ഇന്നെന്റെ ഏറ്റവും വലിയ സമ്പത്ത് എന്റെ ഭാര്യയാണ്. സ്‌നേഹ സമ്പന്നയായൊരു മകളുണ്ട്''. എന്നും അദ്ദേഹം പറയുന്നു. അതേസമയം മകള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷെ ഇതിന്റെ ബുദ്ധിമുട്ട് അറിയുന്നത് കൊണ്ട് താന്‍ നിരുത്സാഹപ്പെടുത്തുകയാണെന്നും റിസബാവ അഭിമുഖത്തില്‍ പറയുന്നുണ്ട്..

  സിനിമയില്‍ വരുന്നതിന് മുമ്പ് ഞാനൊരു പുസ്തകമുണ്ട്. ബൈബിള്‍, ഖുറാന്‍, ഭഗവത് ഗീത, രാമായാണം ഒക്കെ വായിച്ചിട്ടുണ്ട്, പഠിച്ചതല്ലെന്നും താരം പറയുന്നു. ഇന്നത്തെ തലമുറയിലെ താരങ്ങള്‍ക്ക് മുതിര്‍ന്നവരോടുള്ള ബഹുമാനം കുറവാണോ എന്ന ചോദ്യത്തിനും റിസബാവ മറുപടി നല്‍കുന്നുണ്ട്.

  ''അത് ആ തലമുറയുടെ കുഴപ്പമല്ല. 1985 ലുണ്ടായിരുന്ന സിനിമയല്ല തൊണ്ണൂറിലേത്. തൊണ്ണൂറുകളിലാണ് ഞാന്‍ വന്നത്. തൊണ്ണൂറുകളിലെ സിനിമയല്ല രണ്ടായിരങ്ങളിലുള്ളത്. ദിലീപ് വരെയൊക്കെ പിന്നേയും. പരസ്പരം ബഹുമാനിക്കുകയും മുതിര്‍ന്നവരെ കാണുമ്പോഴുള്ള ആദരവൊക്കെ ഇപ്പോഴില്ല. അത് വ്യക്തിപരമായി അവരുടെ കുഴപ്പമല്ല. സാങ്കേതികമായി നമ്മള്‍ ഒരുവശത്ത് ഒരുപാട് മുന്നോട്ട് വന്നപ്പോള്‍ മറ്റൊരു വശം നഷ്ടമായതാണ്''.

  അത് കയ്പ്പുള്ള അനുഭവമല്ല; ആലിയയുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് സിദ്ധാര്‍ത്ഥ്

  ലാലേട്ടന് ഇതൊക്കെയെന്ത്, പുതിയ വര്‍ക്കൗട്ട് വീഡിയോ കാണാം

  മുമ്പൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്, നസീര്‍ സാറിന്റെ കാലത്തൊക്കെ ഒരു സിനിമ പരാജയപ്പെട്ടാല്‍ ആ നിര്‍മ്മാതാവിന്റെ അടുത്ത സിനിമ അവരെല്ലാം ഫ്രീയായിട്ട് ചെയ്ത് കൊടുക്കുമായിരുന്നു. ഇന്നത് ദിലീപ് വരെ നിലനിന്നിരുന്നു. ഈയ്യടുത്ത് ദിലീപ് തന്റെ ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ അടുത്തൊരു സിനിമ കുറഞ്ഞ പ്രതിഫലത്തില്‍ ചെയ്യാമെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. കാവ്യയും അത് പറഞ്ഞിരുന്നു. ആ ചിന്ത ദിലീപ് ശേഷം വന്നവര്‍ക്ക് ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: rizabawa
  English summary
  When Late Actor Rizabawa Opens Up His Lover Withdrew Hours Before The Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X