For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടില്‍ എന്നും വഴക്കും ബഹളവുമായിരുന്നു; ആര്‍ട്ടിസ്റ്റുകള്‍ കല്യാണം കഴിക്കരുതെന്ന് ശ്രീവിദ്യ

  |

  സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത മുഖവും പേരുമാണ് ശ്രീവിദ്യയുടേത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ശ്രീവിദ്യ ഇന്നും മായാത്ത ഓര്‍മ്മകളായി സിനിമാപ്രേമികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 40 വര്‍ഷം നീണ്ട കരിയറില്‍ 800ല്‍ പരം സിനിമകളില്‍ അഭിനയിച്ച ശ്രീവിദ്യ അവിസ്മരണീയമാക്കിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. 2006 ലാണ് അര്‍ബുദത്തെ തുടര്‍ന്ന് ശ്രീവിദ്യ അന്തരിക്കുന്നത്.

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  ശ്രീവിദ്യയുടെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യയുടെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. കൈരളി അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വീണ്ടും പബ്ലിഷ് ചെയ്യുകയായിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമെല്ലാമാണ് ശ്രീവിദ്യ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുന്നത്. ആ വാക്കുകളിലേക്ക്.

  Srividya

  ''എന്റെ അപ്പൂപ്പന്‍ എനിക്ക് പത്ത് വയസാകുന്നത് വരേയേ ജീവിച്ചിരുന്നുള്ളൂ. പെട്ടെന്ന് മരിച്ചു പോയി. എന്റെ ജീവിതത്തിന്റെ ഒരു ലോകം തന്നെ എന്റെ കാലില്‍ നിന്നും വഴുതി പോയി. ലൈഫ് ബ്ലാങ്ക് ആയിപ്പോയി, ഇനിയെന്ത് എന്നറിയാത്ത അവസ്ഥ. പിന്നെ ഉണ്ടാകുന്നൊരു എക്‌സൈറ്റ്‌മെന്റ് എന്റെ അരങ്ങേറ്റമാണ്. അമ്മ പറഞ്ഞു എല്ലാ വിദ്വാന്മാരും വരും നീ പെര്‍ഫെക്ട് ആയിട്ട് കേറിയാല്‍ മതി, ഞാന്‍ പാടുന്നുണ്ട് എന്നെല്ലാം. അതുകൊണ്ട് അവസാനത്തെ ആറ് മാസം സ്‌കൂളിലൊന്നും പോയിട്ടില്ല. ഒരു ദിവസം എട്ടും ഒമ്പതും മണിക്കൂര്‍ ഡാന്‍സ് ചെയ്യുമായിരുന്നു''.

  ''പതിനൊന്നാം വയസില്‍ സ്റ്റേജില്‍ കേറുമ്പോള്‍ പെര്‍ഫെക്ട് ആയിരുന്നു. ആ അരങ്ങേറ്റം വലിയ ഹിറ്റായി. എല്ലാ വിദ്വാന്മാരും വന്നിട്ടുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമായി. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും ബുദ്ധിമുട്ടുള്ള ഐറ്റങ്ങളൊക്കെ ഇത്രയും പെര്‍ഫെക്ട് ആയി ചെയ്യുന്നത് അവര്‍ക്ക് അത്ഭുതമായിരുന്നു. എന്റെ ഐറ്റങ്ങളൊക്കെ ബുദ്ധിമുട്ടുള്ളതായിരുന്നു. കുട്ടികളുടെ ഐറ്റംസ് ആയിരുന്നില്ല. ആറ് മാസത്തിനകം എനിക്ക് ഇരുപതിലധികം പരിപാടികളായി, എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. കല്‍ക്കട്ടയില്‍ നിന്നും ബോംബെയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമെല്ലാം വിളിച്ചു''.

  ''അമ്മയ്ക്ക് ഞാന്‍ പാടുന്നതിനേക്കാള്‍ ഇഷ്ടം നര്‍ത്തകിയാകുന്നതായിരുന്നു. അതു തന്നെയായിരുന്നു അമ്മൂമ്മയുടെ ആഗ്രഹവും. അമ്മൂമ്മയെ കണ്ടത് എനിക്കോര്‍മ്മയില്ല. എനിക്ക് ഒന്നര വയസുള്ളപ്പോഴാണ് അവര്‍ മരിക്കുന്നത്. അമ്മൂമ്മയും സംഗീതജ്ഞയായിരുന്നു. പിന്നീട് റെക്കോര്‍ഡിംഗ്‌സിലൂടെയായിരുന്നു അമ്മൂമ്മയുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നത്. എനിക്ക് മൂക്കേയില്ലായിരുന്നു, ചപ്പ മൂക്കായിരുന്നു. അമ്മൂമ്മ ആവണക്കെണ്ണയിട്ട് തിരുമി ഡിസൈന്‍ ചെയ്ത് എടുത്ത മൂക്കാണ് എന്റേത്''.

  ''അമ്മൂമ്മ പോയ്ക്കഴിഞ്ഞതോടെ അമ്മയ്ക്ക് എങ്ങോട്ട് പോകണമെന്ന് അറിയാതെയായി. അച്ഛനും അപ്പൂപ്പനും തമ്മില്‍ വഴക്കായിരുന്നു. സ്‌കൂള്‍ വിട്ടു വരുമ്പോള്‍ എന്നും വഴക്കായിരുന്നു. അമ്മയ്ക്ക് അങ്ങോട്ട് തിരിയണോ ഇങ്ങോട്ട് തിരിയണോ എന്നറിയാത്ത അവസ്ഥ. പതിനൊന്ന് വയസുമുതല്‍ അമ്മയുടെ വീട് നോക്കിയത് അമ്മയായിരുന്നു. അമ്മയുടേത് വലിയൊരു കൂട്ടുകുടുംബമായിരുന്നു. കാണാന്‍ സുന്ദരിയായിരുന്നു. 24-ാം വയസില്‍ തന്റെ കരിയറിന്റെ പീക്കിലായിരുന്നു. സമ്പാദിക്കുന്നതിലൊക്കെ ഒരു പുരുഷന്റെ മനസായിരുന്നു. അഹങ്കാരത്തിലല്ല, ഒരു സ്ത്രീ എങ്ങനെ ചിന്തിക്കുമോ അങ്ങനെയായിരുന്നില്ല അമ്മ ചിന്തിക്കുന്നത്''.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  ''എന്റെ അഭിപ്രായത്തില്‍ നല്ല ആര്‍ട്ടിസ്റ്റുകള്‍ കല്യാണം കഴിക്കരുത്. കുടുംബാന്തരീക്ഷം എന്നെ ബാധിച്ചിട്ടുണ്ട്. പക്ഷെ അതെന്നെ വേട്ടയാടാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. പക്ഷെ എന്റെ ചേട്ടന്‍ അനുവദിച്ചു. എത്രയൊക്കെ തിരക്കുള്ള അച്ഛനമ്മമാര്‍ ആയാലും, നമ്മള്‍ ജന്മം നല്‍കി എന്നത് കൊണ്ട് തന്നെ നമ്മുടെ ബാധ്യതയാണ് നമ്മുടെ മക്കള്‍. അവര്‍ക്കൊപ്പം സമയം ചെലവിട്ടേ പറ്റൂ. ഞാന്‍ പഠിച്ചത് എന്താണ് എന്നറിയില്ല. എങ്ങനെയാണ് പഠിക്കുന്നത് എന്നറിയില്ല. എനിക്ക് എപ്പോഴും പട്ടു പാവാട കൊണ്ട് തരും, വൈരക്കമ്മല്ല് കൊണ്ട് തരും. ഒന്നിനേക്കുറിച്ചും ചിന്തിക്കണ്ട. പക്ഷെ ഒന്നുമില്ല. ഞാന്‍ സന്തുഷ്ടയായിരുന്നില്ല. ഞാന്‍ ഒന്നും ആസ്വദിച്ചിരുന്നില്ല''.

  Read more about: sreevidya
  English summary
  When Late Actress Srividya Opens Up Her Childhood Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X