വിവാഹം ശ്രീവിദ്യയ്ക്ക് നല്‍കിയത് വേദനകള്‍, എല്ലാതരത്തിലും ചതിക്കപ്പെട്ടു; കുഞ്ഞില്ലാത്തതിന്റെ വിഷമം വേട്ടയാടി

തെന്നിന്ത്യന്‍ സിനിമയുടെ മുഖശ്രീയായിരുന്നു ശ്രീവിദ്യ. ഗായികയാകാന്‍ ആഗ്രഹിച്ച് നായികയായി മാറിയ താരം. തന്റെ സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും ഒരുപാട് ആരാധകരെ അവര്‍ നേടിയെടുത്തു. ഇന്നും മറക്കാന്‍ സാധിക്കാത്ത ഒരുപാട് കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അവര്‍ സമ്മാനിച്ചു. ഇന്നലെയായിരുന്നു ശ്രീവിദ്യയുടെ ഓര്‍മ്മ ദിവസം.

പതിനെട്ട് വര്‍ഷം മുമ്പായിരുന്നു ശ്രീവിദ്യ ജീവിതത്തിന്റെ അരങ്ങൊഴിയുന്നത്. പക്ഷെ നാളിത്രയായിട്ടും ശ്രീവിദ്യയെ മലയാളി മറന്നിട്ടില്ല. സിനിമയുള്ളിടത്തോളം കാലം അവര്‍ ജീവിച്ചിരിക്കും. ഇതിനിടെ ശ്രീവിദ്യയെക്കുറിച്ച് അന്തരിച്ച വിഖ്യാത സംവിധായകന്‍ കെജി ജോര്‍ജ് പറഞ്ഞ വാക്കുകളും ചര്‍ച്ചയാവുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ നായികമാരെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ശ്രീവിദ്യയെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Sreevidya

തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത് എന്നാണ് കെജി ജോര്‍ജ് ശ്രീവിദ്യയെക്കുറിച്ച് പറയുന്നത്. വേര്‍പാടുകളില്‍ എന്നെ ഏറ്റവും വേദനിപ്പിച്ചതും ശ്രീവിദ്യയുടേതാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, താനും വിദ്യയും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്നൊക്കെ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷേ, സത്യമെന്താണെന്നു ചോദിച്ചാല്‍, ഷീ വാസ് മൈ ഗ്രേറ്റസ്റ്റ് ഫ്രണ്ട് എന്നാണ് സംവിധായകന്‍ പറഞ്ഞത്.

വിദ്യയുടെ ഭര്‍ത്താവിന്റെ പേരും ജോര്‍ജ് എന്നായതു കാരണം ഞാനാണവരെ വിവാഹം കഴിച്ചതെന്ന് വിചാരിച്ചിട്ടുണ്ട് പലരുമെന്നും അദ്ദേഹം പറയുന്നു. ഞാന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും ശ്രീവിദ്യയായിരുന്നു. തികഞ്ഞ കലാകാരിയായിരുന്നു അവര്‍ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഓരോ സിനിമ ചെയ്യുമ്പോഴും ആ കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഉദ്വേഗപൂര്‍വം തിരക്കും. ഇങ്ങനെ അഭിനയിച്ചാല്‍ മതിയോ അതു ശരിയാകുമോ തുടങ്ങി ഒരുപാട് സംശയങ്ങള്‍ ചോദിക്കും. അത്ര അഭിനിവേശത്തോടെയാണ് അവര്‍ കഥാപാത്രങ്ങളെ കണ്ടിരുന്നതെന്നും കെജി ജോര്‍ജ് ഓര്‍ക്കുന്നുണ്ട്.

ശ്രീവിദ്യയുടെ പ്രണയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ശ്രീവിദ്യ കമല്‍ഹാസനെ പ്രണയിക്കുകയും വിവാഹം കഴിക്കാനാശിക്കുകയും ചെയ്തിരുന്നുവെന്നാണ് ജോര്‍ജ് പറയുന്നത്. എന്നാല്‍ ആ വിവാഹം നടക്കാതിരുന്നത് അവരെ നിരാശയിലാഴ്ത്തിയിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് ഭരതനുമായുള്ള അടുപ്പത്തെക്കുറിച്ചും അറിയാമെന്നാണ് കെജി ജോര്‍ജ് എഴുതുന്നത്.

പക്ഷേ, അത്തരം കഥകളൊന്നും എന്റെയും വിദ്യയുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. എന്റെ ഭാര്യ സല്‍മയോടും വളരെ അടുപ്പമായിരുന്നു ശ്രീവിദ്യയ്‌ക്കെന്നും അദ്ദേഹം പറയുന്നു. വ്യക്തിപരമായ സങ്കടങ്ങളൊക്കെ സല്‍മയോടു പങ്കിടുമായിരുന്നുവെന്നും കെജി ജോര്‍ജ് പറയുന്നുണ്ട്. അമ്മയാകാന്‍ സാധിക്കാത്തതിന്റെ സങ്കടം ശ്രീവിദ്യയ്ക്കുണ്ടായിരുന്നുവെന്നാണ് കെജി ജോര്‍ജ് ഓര്‍ക്കുന്നത്.

തന്റെ സിനിമയായ 'ആദാമിന്റെ വാരിയെല്ലി'ല്‍ അഭിനയിക്കുമ്പോള്‍ തന്റെ മോളെ കാണുമ്പോഴൊക്കെ സല്‍മയോട് ഒരു കുട്ടിയില്ലാത്തതിന്റെ വിഷമത്തെക്കുറിച്ച് സംസാരിക്കുമായിരുന്നുവെന്നാണ് ജോര്‍ജ് പറയുന്നത്. സ്വന്തം വിവാഹജീവിതത്തിലെ ദുരിതങ്ങളും ഇടയ്ക്കവര്‍ ഒരാശ്വാസത്തിനെന്ന പോലെ പങ്കിട്ടിരുന്നു. ജോര്‍ജ് എന്ന വ്യക്തിയുമായുള്ള വിവാഹം അവര്‍ക്ക് സമ്മാനിച്ചതു വേദനകള്‍ മാത്രമാണ്. എല്ലാ തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നു എന്നും കെജി ജോര്‍ജ് പറയുന്നു.

Sreevidya

ശ്രീവിദ്യയ്ക്ക് അസുഖം ബാധിച്ചതറിഞ്ഞപ്പോഴും രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചൊന്നും എനിക്കറിയുമായിരുന്നില്ല. അതൊന്നും ആരോടും തുറന്നുപറയാന്‍ വിദ്യ ആശിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീവിദ്യയെ കാണാന്‍ അവസാന കാത്ത് താന്‍ ചെന്നിരുന്നുവെന്നാണ് കെജി ജോര്‍ജ് പറയുന്നത്. ശ്രീവിദ്യ മരിച്ചപ്പോള്‍ കെജി ജോര്‍ജ് കാണന്‍ പോയിരുന്നില്ല. ആ രൂപത്തില്‍ അവരെ കാണാന്‍ തനിക്ക് സാധിച്ചില്ലെന്നാണ് അതേക്കുറിച്ച് അദ്ദേഹം പറയുന്നത്.

കെജി ജോര്‍ജിന്റെ ഇരകള്‍, ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം എന്നീ സിനിമകളിലെ ശ്രീവിദ്യയുടെ കഥാപാത്രങ്ങള്‍ സിനിമാലോകം എന്നെന്നും ഓര്‍ത്തിരിക്കുന്നതാണ്. ആ മരണത്തെ തന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളില്‍ ഒന്നെന്നാണ് കെജി ജോര്‍ജ് അടയാളപ്പെടുത്തുന്നത്.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X