വീട്ടുകാരെ എതിര്‍ത്ത് കെട്ടി, രണ്ട് വര്‍ഷത്തില്‍ രണ്ടായി; രാധികയെ കുറ്റം പറയില്ല; പ്രതാപ് പോത്തന്‍ പറഞ്ഞത്
പോയ വര്‍ഷം ഇതുപോലൊരു ജുലൈയിലായിരുന്നു നടനും സംവിധായകനുമൊക്കെയായ പ്രതാപ് പോത്തന്‍ മരണപ്പെടുന്നത്. മലയാള സിനിമയില്‍ നാഴികക്കല്ലായി മാറിയ സിനിമകള്‍ ചെയ്ത താരമാണ് പ്രതാപ് പോത്തന്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തന്നെ തിരികെ വരികയും ചെയ്തു. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ പ്രതാപ് പോത്തന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ പ്രതാപ് പോത്തന്റെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല. രണ്ട് വിവാഹങ്ങള്‍ കഴിച്ചുവെങ്കിലും രണ്ടും പരാജയപ്പെട്ടു. അന്നത്തെ കാലത്തെ തന്റെ വിവാഹ ജീവിതം ന്യൂ ജെന്‍ ആയിരുന്നു എന്നാണ് ഒരിക്കല്‍ പ്രതാപ് പോത്തന്‍ പറഞ്ഞത്. നടി രാധികയെ ആയിരുന്നു പ്രതാപ് പോത്തന്‍ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ആ ബന്ധം നിലനിന്നത്.

പിന്നീട് രാധിക നടന്‍ ശരത് കുമാറിനെ വിവാഹം കഴിച്ചു. അമല സത്യനാഥ് ആണ് പ്രതാപ് പോത്തന്റെ രണ്ടാം ഭാര്യ. ഈ വിവാഹവും പക്ഷെ അധികാള്‍ നീണ്ടു നിന്നില്ല. 2012 ല്‍ ഇരുവരും പിരിഞ്ഞു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലെ നായികയായിരുന്നു രാധിക. പ്രതാപ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും അത് തന്നെ.
ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാധികയും പ്രതാപും പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാല്‍ വിവാഹത്തിന് കുടുംബങ്ങള്‍ എതിര്‍പ്പ് അറിയിച്ചു. ''എന്റെ ബന്ധുക്കള്‍ പറഞ്ഞത് ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നാണ്. രാധികയുടെ കുടുബവും സഹകരിച്ചില്ല. എങ്കിലും ഞങ്ങള്‍ മുന്നോട്ട് പോവുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു'' എന്നാണ് ഒരു അഭിമുഖത്തില്‍ പ്രതാപ് പോത്തന്‍ പറഞ്ഞത്.
''ഞങ്ങള്‍ രണ്ട് വര്‍ഷം ഒരുമിച്ച് കഴിഞ്ഞു. പക്ഷെ മക്കളുണ്ടായില്ല. ആ ബന്ധം പതിയെ വരണ്ടതായി മാറി. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങള്‍ രണ്ട് പേരും അതിന് ഉത്തരവാദികളാണ്. ഒരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല'' എന്നാണ് തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് പ്രതാപ് പോത്തന്‍ പറഞ്ഞത്. വിവാഹം വെറും അഡ്ജസ്റ്റ്‌മെന്റാണെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്.
''പ്രണയവുമില്ല, പാഷനില്ല, ഒരു പാദയുണ്ടാക്കും. ആ വഴിയിലൂടെ ഒരുമിച്ച് സഞ്ചരിക്കാനാകുമോ എന്ന് നോക്കും. പക്ഷെ വിരസമായിരിക്കാം'' എന്നാണ് അദ്ദേഹം പറഞ്ഞത്. 1990 ലായിരുന്നു പ്രതാപ് പോത്തന്റെ രണ്ടാം വിവാഹം. ടാറ്റയിലെ ഉദ്യോഗസ്ഥയായിരുന്നു ഭാര്യ അമല. പക്ഷെ ഇരുവരും പിന്നീട് രണ്ട് വഴിക്ക് പിരിഞ്ഞു. എന്തുകൊണ്ടാണ് തന്റെ ദാമ്പത്യങ്ങള്‍ പിരിഞ്ഞത് എന്ന കാര്യത്തില്‍ പ്രതാപ് പോത്തന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു.
''രണ്ട് വ്യത്യസ്തരായ വ്യക്തികളാണ് വിവാഹം കഴിക്കുന്നത്. പലപ്പോഴും രണ്ടു പേര്‍ക്കും ഒരുമിച്ച് വരാനാകില്ല. രണ്ട് പേരും ഒന്നാകാതെ വന്നാല്‍ ബന്ധം തകരും. എന്റെ എല്ലാ ബന്ധങ്ങളും മറ്റൊരു വ്യക്തിയുമായി കൂടിച്ചേരാനുള്ള പരീക്ഷണങ്ങളായിരുന്നു. പക്ഷെ ആ പരീക്ഷണങ്ങളൊക്കെ പരാജയപ്പെട്ടു'' എന്നാണ് തന്റെ വിവാഹ മോചനങ്ങളെക്കുറിച്ച് പ്രതാപ് പോത്തന്‍ പറഞ്ഞത്.

പ്രതാപ് പോത്തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം സൃഷ്ടിച്ച സ്ത്രീ അദ്ദേഹത്തിന്റെ അമ്മയാണ്. പ്രതാപിന്റെ 29-ാം വയസിലാണ് അമ്മയെ നഷ്ടമാകുന്നത്. അമ്മയുടെ മരണം തന്നെ അനാഥനാക്കിയെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞിട്ടുള്ളത്.
''എന്റെ പിതാവ് കമ്യണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലത്തെ പ്രവര്‍ത്തകനായിരുന്നു. അതിനാല്‍ പലപ്പോഴും ഒളിവിലായിരിക്കും. പപ്പയുടെ മരണ ശേഷം ഞങ്ങളെ ഒന്നുമറിയാതെ വളര്‍ത്തിയത് മമ്മിയാണ്. മമ്മി കോടതിയില്‍ പോയി നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിച്ചു. അത് അവരുടെ മാത്രം വിജയമാണ്. എന്റെ കലാവാസനയെ പ്രോത്സാഹിപ്പിച്ചതും മമ്മിയാണ്. അവര്‍ നന്നായി പിയാനോ വായിക്കും. നന്നായി പാചകം ചെയ്യും. മനോഹരമായി തുന്നലും ചെയ്യുമായിരുന്നു'' എന്നാണ് ഒരിക്കല്‍ അദ്ദേഹം അമ്മയെക്കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications











