ജയിലിൽ ഇട്ടപോലെ ജീവിതം! തറവാടിത്തം ഉള്ളതുകൊണ്ട് മഞ്ജു ഇപ്പോഴും മിണ്ടാതിരിക്കുന്നു: ലിബർട്ടി ബഷീർ

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. മാതൃക ദമ്പതികളായാണ് ഇവരെ ആരാധകർ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെ വേർപിരിയൽ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പതിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇവരുടെ വേർപിരിയൽ. 2015ലാണ് പരസ്പര സമ്മതത്തോടെ നിയമപരമായി ഇരുവരും വേർപിരിഞ്ഞത്. വർഷം എട്ട് കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്.

എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലർക്കും. എന്നാൽ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാൻ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല. ഇടയ്ക്ക് ഇവരുടെ സുഹൃത്തുക്കളും സിനിമയിലെ സഹപ്രവർത്തകരുമൊക്കെ ഇവരുടെ വിവാഹമോചനത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞെത്താറുണ്ട്. അത്തരത്തിൽ ലിബർട്ടി ബഷീർ വർഷങ്ങൾക്ക് മുൻപ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ അത് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

Liberty Basheer, Manju Warrier, Dileep, manju warrier dileep issue, dileep manju warrier

പ്രണയവിവാഹം ആയിരുന്നെകിൽ പോലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. ഞാനത് നേരിൽ കണ്ടിട്ടുണ്ട്. അവിടെ ചെല്ലുമ്പോൾ അവർ അവിടെ ശ്വാസം മുട്ടി നിൽക്കുന്നത് കണ്ടിട്ടുണ്ട്. മഞ്ജുവിനെ ഒന്ന് ഫോണിൽ കിട്ടണം എങ്കിൽ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമേ കിട്ടുകയുള്ളൂ. അത്രയും പാടായിരുന്നെന്ന് ലിബർട്ടി ബഷീർ പറയുന്നു.

'മഞ്ജുവിനെ വിളിച്ചാൽ ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ആണ് ഫോൺ എടുക്കുക. ഒരു ജയിലിൽ കിടക്കുന്നതിനു തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്. മഞ്ജു കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125-ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വച്ചാണ് പരിപാടി നടക്കുന്നത്. അന്നാണ് സംസാരിക്കുന്നത്,'

'ഇന്റർനാഷണൽ ഹോട്ടലിൽ വച്ചാണ് ആഘോഷം. അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോള്‍, രാത്രി ഒരു മണി സമയത്ത് മഞ്ജു മകള്‍ മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമേയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോള്‍ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെ എന്ന് അന്വേഷിച്ചു പോയപ്പോൾ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമില്‍ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്,'

Liberty Basheer, Manju Warrier, Dileep, manju warrier dileep issue, dileep manju warrier

'അന്ന് ഞാന്‍ ദിലീപിനെ തെറി പറഞ്ഞു. നിനക്ക് സംസാരിക്കണമെങ്കില്‍ സംസാരിച്ചോ, ആ പെണ്ണിനെയും കൊച്ചിനെയും വീട്ടില്‍ കൊണ്ട് പോയി വിട്ടിട്ട് പോരെ എന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപ് കേറ്റി വിടുന്നത്. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധം ഉണ്ടെന്ന്. ഇന്നീ ജനങ്ങൾ പറയുന്ന പോലെയൊന്നും ആയിരുന്നില്ല. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനില്‍ ആണെങ്കില്‍ പോലും അവര്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ട്,'

മഞ്ജുവിനെ പ്രേമിച്ചു കല്യാണവും കഴിച്ച് കുട്ടിയായിരിക്കുന്ന സമയത്താണ് ഈ സംഭവം. സാധാരണ ഒരു ആർട്ടിസ്റ്റിന് മറ്റൊരു ആർട്ടിസ്റ്റുമായി ഉണ്ടാകുന്ന ബന്ധം പോലെ ആയിരുന്നില്ല ഇത്. അമേരിക്കൻ പര്യടനത്തിന് പോയ സമയത്തും ചില വിഷയങ്ങൾ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങൾ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. അവർ തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് മഞ്ജുവിന് നേരത്തെ അറിയാമായിരുന്നു,' എന്നാണ് കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ ലിബർട്ടി ബഷീർ പറഞ്ഞത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X